AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ലോകകപ്പിലേക്ക് ഇനി 15 മത്സരങ്ങൾ, മത്സരം അഞ്ച് സ്ഥാനങ്ങളിലേക്ക്; സഞ്ജുവിൻ്റെ സാധ്യത എന്ത്?

Sanju Samson To T20 WC: സഞ്ജു സാംസൺ 2026 ടി20 ടീമിൽ കളിക്കുമോ? ആകെ ഇനി അവശേഷിക്കുന്ന 15 മത്സരങ്ങളിൽ അഞ്ച് സ്ഥാനങ്ങളിലേക്കാണ് മത്സരം.

Sanju Samson: ലോകകപ്പിലേക്ക് ഇനി 15 മത്സരങ്ങൾ, മത്സരം അഞ്ച് സ്ഥാനങ്ങളിലേക്ക്; സഞ്ജുവിൻ്റെ സാധ്യത എന്ത്?
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 26 Oct 2025 | 06:57 PM

2026 ടി20 ലോകകപ്പിലേക്ക് ഇനി ഇന്ത്യക്ക് അവശേഷിക്കുന്നത് 15 മത്സരങ്ങളാണ്. 10 സ്ഥാനങ്ങളിലേക്ക് താരങ്ങളായിക്കഴിഞ്ഞു. അഞ്ച് സ്ഥാനങ്ങളിലേക്കാണ് മത്സരം. ഇതിലാണ് മലയാളി താരം സഞ്ജു സാംസൺ അടക്കം ഉൾപ്പെട്ടിരിക്കുന്നത്. 15 അംഗ ടീമിൽ ഉൾപ്പെടാനുള്ള സാധ്യതകൾ എന്തൊക്കെയാണ് അന്ന് നോക്കാം.

അഭിഷേക് ശർമ്മ, ശുഭ്മൻ ഗിൽ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവരാണ് ബാറ്റിങ് ഓപ്ഷനുകളിൽ അവസാന 15 ഉറപ്പിച്ചിരിക്കുന്നത്. ഇതിൽ വിക്കറ്റ് കീപ്പർമാരില്ല. അവിടെ ജിതേഷ് ശർമ്മയും സഞ്ജു സാംസണും തമ്മിലാണ് മത്സരം. തത്കാലം അഞ്ചാം നമ്പറിൽ സഞ്ജുവിൻ്റെ സ്ഥാനം സുരക്ഷിതമാണ്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങൾ സഞ്ജുവിന് നിർണായകമാവും. ഈ മത്സരങ്ങളിൽ നന്നായി കളിക്കാൻ സാധിച്ചാൽ, ഏറെക്കുറെ ടി20 ലോകകപ്പ് സ്ഥാനമുറപ്പിക്കാം. ബാക്കിയുള്ള 10 മത്സരങ്ങളിൽ അഞ്ചെണ്ണത്തിൽ പരാജയപ്പെട്ടാലും ടീമിൽ ഉൾപ്പെടാം.

Also Read: Ranji Trophy 2025: തലപൊക്കി വാലറ്റം; കേരളത്തിനെതിരെ പടുകൂറ്റൻ സ്കോറുമായി പഞ്ചാബ്

സെലക്ടമാരെയാണ് ഇവിടെ ഭയക്കേണ്ടത്. ഏകദിനത്തിലെ ഗംഭീര റെക്കോർഡുകൾക്ക് നേരെ കണ്ണടച്ച് സഞ്ജുവിന് പകരം ധ്രുവ് ജുറേലിനെ ഓസ്ട്രേലിയക്കെതിരായ ടീമിൽ ഉൾപ്പെടുത്തിയ സെലക്ടർമാർ ലോകകപ്പിലും ഇത് തുടരില്ലെന്ന് ഉറപ്പിക്കാനാവില്ല. ആ സമയത്ത് നൂലിൽ കെട്ടിയിറക്കിയ ഋഷഭ് പന്തോ യുവതാരമായ ധ്രുവ് ജുറേലോ ഇടം പിടിച്ചേക്കാം. കഴിഞ്ഞ ടി20 ലോകകപ്പിൽ ടീമിലുണ്ടായിട്ടും സഞ്ജു ഒരു കളി പോലും കളിച്ചില്ലെന്നോർക്കണം. അതും ഋഷഭ് പന്ത് അത്ര നല്ല പ്രകടനം നടത്താതിരുന്നിട്ടും.

ഇതൊക്കെ ഓസ്ട്രേലിയയിൽ സഞ്ജുവിന് നല്ല പ്രകടനം നടത്താൻ സാധിച്ചാലാണ്. ബൗൺസി, പേസി പിച്ചുകളിൽ സഞ്ജു കരിയറിൻ്റെ ആദ്യ സമയങ്ങളിൽ പതറിയിട്ടുണ്ട്. പിന്നീട് ബാറ്റിംഗ് ശൈലിയിൽ മാറ്റം വരുത്തി ഇത് മറികടക്കാൻ സഞ്ജു ശ്രമിക്കുന്നുണ്ടെങ്കിലും എത്ര വിജയിക്കുമെന്ന് കണ്ടറിയണം.