AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയെ നയിക്കുമോ? ജഡേജ റോയല്‍സ് ക്യാപ്റ്റനായേക്കും

Sanju Samson unlikely to captain CSK: സഞ്ജു സാംസണ്‍ റോയല്‍സ് വിട്ടാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ജയ്‌സ്വാള്‍, ജൂറല്‍ എന്നിവരെ റോയല്‍സ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ജഡേജ റോയല്‍സില്‍ ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെട്ടെന്നാണ് വിവരം

Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയെ നയിക്കുമോ? ജഡേജ റോയല്‍സ് ക്യാപ്റ്റനായേക്കും
റുതുരാജ് ഗെയ്‌ക്‌വാദും സഞ്ജു സാംസണുംImage Credit source: PTI
Jayadevan AM
Jayadevan AM | Published: 12 Nov 2025 | 05:19 PM

സഞ്ജു സാംസണ്‍ അടുത്ത ഐപിഎല്‍ സീസണില്‍ ഏത് ഫ്രാഞ്ചെസിക്ക് വേണ്ടി കളിക്കുമെന്ന് രണ്ട് ദിവസത്തിനുള്ളില്‍ വ്യക്തമാകും. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്യുമെന്ന് തന്നെയാണ് സൂചനകള്‍. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായിരുന്ന സഞ്ജുവിന് ചെന്നൈയിലും നായകസ്ഥാനം ലഭിക്കുമോയെന്നാണ് ആരാധകരുടെ ചോദ്യം. എന്നാല്‍ ഇതിന് സാധ്യതയില്ലെന്നാണ് വിവരം. റുതുരാജ് ഗെയ്ക്വാദിനെ നായകസ്ഥാനത്തുനിന്ന് മാറ്റാന്‍ ചെന്നൈയ്ക്ക് താത്പര്യമില്ലെന്നാണ് സൂചന. ചുരുങ്ങിയപക്ഷം ഐപിഎല്‍ 2026 സീസണിലും റുതുരാജ് ഗെയ്ക്വാദ്‌ ചെന്നൈ ക്യാപ്റ്റനായി തുടരും. പിന്നീടുള്ള സീസണുകളില്‍ ചിലപ്പോള്‍ സഞ്ജുവിനെ നായകസ്ഥാനത്തേക്ക് പരിഗണിച്ചേക്കാം.

അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം തനിക്ക് തരണമെന്ന് രവീന്ദ്ര ജഡേജ ഫ്രാഞ്ചെസി മാനേജ്‌മെന്റിനോട് അഭ്യര്‍ത്ഥിച്ചെന്നാണ് റിപ്പോര്‍ട്ട്. ട്രേഡിങ് സാധ്യമായാല്‍ രവീന്ദ്ര ജഡേജ റോയല്‍സിന്റെ ക്യാപ്റ്റനാകാന്‍ സാധ്യതയുണ്ട്.

സഞ്ജു സാംസണ്‍ റോയല്‍സ് വിട്ടാല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് യശ്വസി ജയ്‌സ്വാള്‍, ധ്രുവ് ജൂറല്‍ എന്നിവരെ റോയല്‍സ് ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്‌തെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം സഞ്ജു കളിക്കാതിരുന്ന മത്സരങ്ങളില്‍ റിയാന്‍ പരാഗാണ് ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരാഗിനെ പരിഗണിക്കുന്നില്ലെന്നാണ് സൂചന. ജഡേജ ക്യാപ്റ്റന്‍ സ്ഥാനം ആവശ്യപ്പെട്ട പശ്ചാത്തലത്തില്‍ അദ്ദേഹത്തെ നായകനാക്കാന്‍ ടീം മാനേജ്‌മെന്റ് മുതിര്‍ന്നേക്കും.

Also Read: Sanju Samson: സഞ്ജുവിൻ്റെ ചെന്നൈ ഡീലിൽ അപ്രതീക്ഷിത തടസം; പിന്നിൽ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ അശ്രദ്ധ

അതേസമയം, ജഡേജയ്‌ക്കൊപ്പം സാം കറനെയും റോയല്‍സിന് നല്‍കാനാണ് സിഎസ്‌കെയുടെ നീക്കം. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിദേശ താരങ്ങളുടെ ക്വാട്ട തികഞ്ഞത് ട്രേഡിങ് നീക്കത്തിന് തിരിച്ചടിയാണ്. ഈ പശ്ചാത്തലത്തില്‍ സാം കറനെ ടീമിലെത്തിക്കാന്‍ റോയല്‍സിന് നിലവിലുള്ള ഒരു വിദേശ താരത്തെ ഒഴിവാക്കേണ്ടി വരും. എന്നാല്‍ പ്രശ്‌നങ്ങള്‍ അവിടെയും അവസാനിക്കുന്നില്ല.

2.40 കോടി രൂപയാണ് സാം കറന്റെ ഐപിഎല്‍ ലേലത്തുക. എന്നാല്‍ റോയല്‍സിന്റെ പഴ്‌സില്‍ 30 ലക്ഷം രൂപയേ ബാക്കിയുള്ളൂ. 5.25 കോടി രൂപയുള്ള വനിന്ദു ഹസരങ്കയെയോ, 4.40 കോടി രൂപയുള്ള മഹേഷ് തീക്ഷണയെയോ ഒഴിവാക്കിയാല്‍ ഈ പ്രശ്‌നം റോയല്‍സിന് പരിഹരിക്കാനാകും. എന്നാല്‍ നടപടിക്രമങ്ങള്‍ നിലവിലെ സമയപരിധിയായ നവംബര്‍ 15നകം പൂര്‍ത്തിയാക്കാന്‍ സാധ്യത കുറവാണെന്നതാണ് വെല്ലുവിളി. ഈ കാലത്താമസം മൂലം ട്രേഡിങ് നടന്നില്ലെങ്കില്‍ നിലവിലെ ട്രേഡിങ് നീക്കങ്ങള്‍ പാളും. എന്തായാലും ഇക്കാര്യത്തില്‍ വരും ദിവസങ്ങളില്‍ വ്യക്തത വരും.