AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജുവിൻ്റെ ചെന്നൈ ഡീലിൽ അപ്രതീക്ഷിത തടസം; പിന്നിൽ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ അശ്രദ്ധ

Sanju Samson Trade Deal Hurdle: സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്സിലെത്തുന്നതിൽ തടസം. രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ അശ്രദ്ധയാണ് കാരണം.

Sanju Samson: സഞ്ജുവിൻ്റെ ചെന്നൈ ഡീലിൽ അപ്രതീക്ഷിത തടസം; പിന്നിൽ രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ അശ്രദ്ധ
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Updated On: 12 Nov 2025 09:17 AM

സഞ്ജു സാംസണിൻ്റെ ചെന്നൈ ഡീലിൽ അപ്രതീക്ഷിത തടസം. രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റിൻ്റെ അശ്രദ്ധയാണ് ട്രേഡ് ഡീലിലെ തടസത്തിന് കാരണം. റിട്ടൻഷൻ പ്രഖ്യാപിക്കേണ്ട അവസാന ദിവസമാന നവംബർ 15ന് ശേഷം ഇതിൽ പരിഹാരമുണ്ടായേക്കാമെന്നാണ് ക്രിക്ക്ബസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.

സഞ്ജുവിനെ ചെന്നൈ നൽകി രവീന്ദ്ര ജഡേജയും സാം കറനെയും രാജസ്ഥാനിലെത്തിക്കുകയാണ് ഡീലിൽ ഉള്ളത്. എന്നാൽ, രാജസ്ഥാനിൽ വിദേശതാരങ്ങളുടെ സ്ലോട്ട് പൂർണമാണ്. പരമാവധി എട്ട് വിദേശതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നതാണ് നിയമം. രാജസ്ഥാനിൽ ഈ എണ്ണം പൂർത്തിയായിക്കഴിഞ്ഞു. ഷിംറോൺ ഹെട്മെയർ, ജോഫ്ര ആർച്ച, മഹീഷ് തീക്ഷണ, വനിന്ദു ഹസരങ്ക, ഫസലുൽ ഹഖ് ഫറൂഖി, ക്വെന മഫാക്ക, നാന്ദ്രെ ബർഗർ, ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരാണ് രാജസ്ഥാനിലെ വിദേശതാരങ്ങൾ.

Also Read: Sanju Samson: ട്രേഡ് അഭ്യൂഹങ്ങളൊക്കെ അവിടെ നിൽക്കട്ടെ; ജന്മദിനത്തിൽ സഞ്ജു സാംസൺ തിരക്കിലാണ്‌

നവംബർ 15 ആണ് റിട്ടൻഷൻ പട്ടിക സമർപ്പിക്കേണ്ട അവസാന ദിവസം. ഈ സമയത്ത് ടീമിലുള്ള രണ്ട് ശ്രീലങ്കൻ സ്പിന്നർമാരെ രാജസ്ഥാൻ റിലീസ് ചെയ്യുമെന്നാണ് വിവരം. 2.4 കോടി രൂപയാണ് കറൻ്റെ മൂല്യം. ഹസരങ്കയെ 5.25 കോടി രൂപയ്ക്കും തീക്ഷണയെ 4.40 കോടി രൂപയ്ക്കുമാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. ഇവരെ റിലീസ് ചെയ്യുമ്പോൾ ഓവർസീസ് സ്ലോട്ട് ഫ്രീ ആകുന്നതിനൊപ്പം ഫണ്ടും ലഭിക്കും.

സഞ്ജുവിനെയും ജഡേജയെയും പരസ്പരം കൈമാറുന്നതിൽ മറ്റ് തടസങ്ങളില്ല. രാജസ്ഥാൻ റോയൽസിൽ ആകെ 22 താരങ്ങളുണ്ട്. പരമാവധി 25 താരങ്ങൾ വരെ ആകാം എന്നതിനാൽ ലേലത്തിലും ഒരുകൈൻ നോക്കാൻ രാജസ്ഥാന് സാധിക്കും. നവംബർ 15 റിട്ടൻഷൻ്റെ അവസാന തീയതി ആയതിനാൽ അതിന് മുൻപ് ഒരു ദിവസം പട്ടിക പുറത്തുവിട്ട്, പിന്നാലെ സഞ്ജു സാംസൺ ഡീൽ പൂർത്തിയാക്കാനുള്ള ശ്രമവും രാജസ്ഥാൻ റോയൽസ് നടത്തിയേക്കാം.