Sanju Samson: ഇഷാനും, അഭിഷേകുമല്ല; സഞ്ജുവാണ് മികച്ച ബാറ്ററെന്ന് മുന്‍ താരം

Mohit Sharma ranks Sanju Samson best batter: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ എന്നിവരെക്കാള്‍ മികച്ച ബാറ്റര്‍ സഞ്ജു സാംസണ്‍ ആണെന്ന് മോഹിത് ശര്‍മ. ക്രിക്ക്ബസിന്റെ ഒരു പരിപാടിയിലാണ് ഓരോ കാറ്റഗറിയിലെയും മികച്ച താരങ്ങളെ മോഹിത് തിരഞ്ഞെടുത്തത്.

Sanju Samson: ഇഷാനും, അഭിഷേകുമല്ല; സഞ്ജുവാണ് മികച്ച ബാറ്ററെന്ന് മുന്‍ താരം

സഞ്ജു സാംസണ്‍

Published: 

17 May 2026 | 02:36 PM

IPL 2026: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി, പ്രിയാന്‍ഷ് ആര്യ എന്നിവരെക്കാള്‍ മികച്ച ബാറ്റര്‍ സഞ്ജു സാംസണ്‍ ആണെന്ന് മുന്‍ താരം മോഹിത് ശര്‍മ. ക്രിക്ക്ബസിന്റെ ഒരു പരിപാടിയിലാണ് ഓരോ കാറ്റഗറിയിലെയും മികച്ച താരങ്ങളെ മോഹിത് തിരഞ്ഞെടുത്തത്. ഈ അഞ്ച് താരങ്ങളില്‍ ഏറ്റവും മികച്ച ബാറ്റര്‍ ആരാണെന്നായിരുന്നു അവതാരകന്റെ ചോദ്യം. സഞ്ജു മികച്ച സ്ഥിരത പുലര്‍ത്തുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏറ്റവും മികച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണെന്നാണ് മോഹിത് അഭിപ്രായപ്പെട്ടത്. ശ്രേയസിനൊപ്പം രജത് പട്ടീദാര്‍, പാറ്റ് കമ്മിന്‍സ്, റിയാന്‍ പരാഗ്, ശുഭ്മാന്‍ ഗില്‍ എന്നിവരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയ അവതാരകന്‍ ഇവരില്‍ മികച്ച ക്യാപ്റ്റന്‍ ആരാണെന്നാണ് ചോദിച്ചത്.

സാക്കിബ് ഹൊസൈന്‍, പ്രിന്‍സ് യാദവ്, മുഹമ്മദ് സിറാജ്, ജോഫ്ര ആര്‍ച്ചര്‍, അന്‍ഷുല്‍ കാംബോജ് എന്നിവരില്‍ ആരാണ് മികച്ച പേസറെന്നും അവതാരകന്‍ ചോദിച്ചു. അന്‍ഷുല്‍ കാംബോജ് എന്നായിരുന്നു മോഹിതിന്റെ മറുപടി. പ്രിൻസ് യാദവും മികച്ച താരമാണെന്ന് മോഹിത് പറഞ്ഞു. വരുണ്‍ ചക്രവര്‍ത്തി, ക്രുണാല്‍ പാണ്ഡ്യ, നൂര്‍ അഹമ്മദ്, രവി ബിഷ്‌ണോയ്, അല്ലാ ഗസന്‍ഫര്‍ എന്നിവരില്‍ നൂര്‍ അഹമ്മദാണ് മികച്ച സ്പിന്നറെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നൂറിന്റെ ബൗളിംഗ് വ്യതിയാനങ്ങൾ അദ്ദേഹത്തെ നേരിടാൻ വളരെ ബുദ്ധിമുട്ടാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രവീന്ദ്ര ജഡേജ, ശിവം ദുബെ, മാര്‍ക്കസ് സ്റ്റോയിനിസ്, ജേസണ്‍ ഹോള്‍ഡര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരില്‍ നിതീഷിനെയാണ് അദ്ദേഹം മികച്ച ഓള്‍ റൗണ്ടറായി തിരഞ്ഞെടുത്തത്. കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് നിതീഷ് വളരെ മെച്ചപ്പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

Also Read: IND vs AFG: അഫ്ഗാനെതിരായ പരമ്പരയില്‍ സഞ്ജുവിനെ അവഗണിക്കും? ഏകദിന ടീം പ്രഖ്യാപനം ഉടന്‍

മോഹിത് തിരഞ്ഞെടുത്ത താരങ്ങള്‍

  • മികച്ച ബാറ്റര്‍: സഞ്ജു സാംസണ്‍
  • മികച്ച ക്യാപ്റ്റന്‍: ശ്രേയസ് അയ്യര്‍
  • മികച്ച പേസര്‍: അന്‍ഷുല്‍ കാംബോജ്
  • മികച്ച സ്പിന്നര്‍: നൂര്‍ അഹമ്മദ്
  • മികച്ച ഓള്‍ റൗണ്ടര്‍: നിതീഷ് കുമാര്‍ റെഡ്ഡി

സിഎസ്‌കെയോടുള്ള കൂറോ?

അതേസമയം, ചെന്നൈ സൂപ്പര്‍ കിങ്‌സിനോടുള്ള ഇഷ്ടം മോഹിത് പ്രകടിപ്പിച്ചെന്നായിരുന്നു ആരാധകരുടെ പരിഹാസം. മോഹിത് തിരഞ്ഞെടുത്ത മികച്ച അഞ്ച് താരങ്ങളില്‍ മൂന്നു പേരും (സഞ്ജു സാംസണ്‍, അന്‍ഷുല്‍ കാംബോജ്, നൂര്‍ അഹമ്മദ്) ചെന്നൈ താരങ്ങളാണ്. അവതാരകന്‍ മുന്നോട്ടുവച്ച ഓപ്ഷനുകളില്‍ ശിവം ദുബെ ഒഴികെയുള്ള ചെന്നൈ താരങ്ങളെയെല്ലാം അദ്ദേഹം തിരഞ്ഞെടുത്തു.

2013-2015 കാലയളവിലും, 2019ലും മോഹിത് ചെന്നൈയ്ക്കായി കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡല്‍ഹി ക്യാപിറ്റല്‍സ് താരമായിരുന്നു. 2025 ഡിസംബര്‍ മൂന്നിനാണ് അദ്ദേഹം വിരമിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 26 ഏകദിനങ്ങളിലും, എട്ട് ടി20കളിലും കളിച്ചു. ഏകദിനത്തില്‍ 31ഉം, ടി20യില്‍ ആറു വിക്കറ്റുകളും വീഴ്ത്തി. ഐപിഎല്ലില്‍ നാലു ഫ്രാഞ്ചെസികള്‍ക്കായി 120 മത്സരങ്ങളില്‍ കളിച്ചു. ആകെ 134 വിക്കറ്റുകളാണ് മോഹിത് വീഴ്ത്തിയത്.

2014-ലെ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരത്തിനുള്ള പര്‍പ്പിള്‍ ക്യാപ് സ്വന്തമാക്കിയത് മോഹിത് ശര്‍മയായിരുന്നു. ആ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മോഹിത് ശര്‍മ ആകെ 23 വിക്കറ്റുകളാണ് വീഴ്ത്തിയത്.

English Summary

Former cricketer Mohit Sharma praised Sanju Samson on Cricbuzz. He ranked Samson ahead of Kishan and Abhishek Sharma. Young talents Suryavanshi and Priyansh Arya were also compared. Mohit highlighted Samson’s excellent batting consistency as the reason.

Follow Us
മുട്ട പുഴുങ്ങുമ്പോൾ പൊട്ടാതിരിക്കാൻ... ഇത് പരീക്ഷിക്കൂ
ഗ്യാസിനും അസിഡിറ്റിക്കും ഇഞ്ചി കഴിക്കുന്നവരാണോ? ഇതറിഞ്ഞോളൂ
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്