Shreyas Iyer: ആ റെക്കോഡില്‍ ശ്രേയസ് ഇനി സഞ്ജുവിനും കോലിക്കുമൊപ്പം; പഞ്ചാബ് ക്യാപ്റ്റന് വമ്പന്‍ നേട്ടം

Shreyas Iyer Century vs LSG: റൺ ചേസിങ്ങിനിടയിൽ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ക്യാപ്റ്റൻ എന്ന എലൈറ്റ് റെക്കോർഡ് പട്ടികയിലും ശ്രേയസ് അയ്യർ ഇടംപിടിച്ചു. വിരേന്ദര്‍ സെവാഗ്, വിരാട് കോലി, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Shreyas Iyer: ആ റെക്കോഡില്‍ ശ്രേയസ് ഇനി സഞ്ജുവിനും കോലിക്കുമൊപ്പം; പഞ്ചാബ് ക്യാപ്റ്റന് വമ്പന്‍ നേട്ടം

ശ്രേയസ് അയ്യർ സെഞ്ച്വറി

Updated On: 

24 May 2026 | 03:33 PM

IPL Captains With Century in Run Chases: ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് പഞ്ചാബ് കിങ്‌സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ കീഴടക്കിയത്. ഈ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും പഞ്ചാബിന് സാധിച്ചു. ലഖ്‌നൗവിനെതിരായ മത്സരത്തില്‍ പുറത്താകാതെ 51 പന്തില്‍ 101 റണ്‍സാണ് ശ്രേയസ് നേടിയത്. 11 ഫോറുകളും, അഞ്ച് സിക്‌സറുകളും താരം നേടി. 197 റണ്‍സ് വിജയലക്ഷ്യം 12 പന്തുകള്‍ ബാക്കിനില്‍ക്കെ പഞ്ചാബ് മറികടക്കുകയും ചെയ്തു. അതിനിർണായകമായ മത്സരത്തിലാണ് കരിയറിലെ തന്റെ കന്നി ഐപിഎൽ സെഞ്ചുറിയുമായി ശ്രേയസ് അയ്യർ പഞ്ചാബിനെ വിജയത്തിലേക്ക് നയിച്ചത്.

ഈ വിജയത്തോടെ പഞ്ചാബ് പോയിന്റ് പട്ടികയിൽ ആദ്യ നാലിൽ ഇടംപിടിച്ചു. എന്നാല്‍ ഇന്ന് നടക്കുന്ന രണ്ട് മത്സരങ്ങളുടെ റിസള്‍ട്ട് ആശ്രയിച്ച് മാത്രമാകും പഞ്ചാബിന്റെ പ്ലേ ഓഫ് പ്രവേശനം. ഈ പ്രകടനത്തോടെ പഞ്ചാബ് ഫ്രാഞ്ചൈസിയുടെ ചരിത്രത്തിൽ ഐപിഎൽ സെഞ്ചുറി നേടുന്ന മൂന്നാമത്തെ മാത്രം ക്യാപ്റ്റനായി ശ്രേയസ് അയ്യർ മാറി. 2011-ല്‍ ആര്‍സിബിക്കെതിരെ ആദം ഗില്‍ക്രിസ്റ്റ്, 2020-ല്‍ ആര്‍സിബിക്കെതിരെ കെഎല്‍ രാഹുല്‍ എന്നിവരാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്.

സഞ്ജുവിനും കോലിക്കുമൊപ്പം

ഐപിഎൽ ചരിത്രത്തിൽ റൺ ചേസിങ്ങിനിടയിൽ സെഞ്ചുറി നേടുന്ന നാലാമത്തെ മാത്രം ക്യാപ്റ്റൻ എന്ന എലൈറ്റ് റെക്കോർഡ് പട്ടികയിലും ശ്രേയസ് അയ്യർ ഇടംപിടിച്ചു. വിരേന്ദര്‍ സെവാഗ്, വിരാട് കോലി, സഞ്ജു സാംസണ്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

Also Read: PBKS vs LSG IPL 2026: പട നയിച്ചവന്‍ ജയിപ്പിച്ചു; ശ്രേയസിന്റെ മികവില്‍ പഞ്ചാബിന് ജയം; പ്ലേ ഓഫ് പ്രതീക്ഷ

2011-ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ മത്സരത്തിലാണ് സെവാഗ് സെഞ്ചുറി നേടിയത്. 2016-ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സിനെതിരെ കോലി സെഞ്ചുറി നേടി. 2021-ല്‍ പഞ്ചാബ് കിങ്‌സിനെതിരെയാണ് അന്ന് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനായ സഞ്ജു സാംസണ്‍ സെഞ്ചുറി അടിച്ചത്.

പ്ലേ ഓഫ് സാധ്യത

നിലവില്‍ നാലാം സ്ഥാനത്തുള്ള പഞ്ചാബ് 14 മത്സരങ്ങളില്‍ നിന്നായി 15 പോയിന്റുകള്‍ നേടിയിട്ടുണ്ട്. ഏഴു മത്സരങ്ങളില്‍ ജയിച്ചു. ആറെണ്ണത്തില്‍ തോറ്റു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇന്ന് ആദ്യം നടക്കുന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസ് , മുംബൈ ഇന്ത്യൻസിനെ തോൽപ്പിക്കുകയാണെങ്കിൽ രാജസ്ഥാൻ 16 പോയിന്റോടെ നാലാം സ്ഥാനം ഉറപ്പിക്കുകയും പഞ്ചാബ് ഉടനടി ടൂർണമെന്റിൽ നിന്ന് പുറത്താകുകയും ചെയ്യും.

രാജസ്ഥാൻ മുംബൈയോട് പരാജയപ്പെട്ടാൽ ഇന്ന് നടക്കുന്ന രണ്ടാം മത്സരം പഞ്ചാബിന് നിര്‍ണായകമാകും. വൈകീട്ട് നടക്കുന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപ്പിച്ചാൽ പഞ്ചാബ്‌ സുരക്ഷിതമായി പ്ലേഓഫില്‍ പ്രവേശിക്കും. എന്നാല്‍ കൊല്‍ക്കത്ത ഡല്‍ഹിയെ കൂറ്റന്‍ മാര്‍ജിനില്‍ തോല്‍പിച്ചാല്‍ അത് പഞ്ചാബിന് തിരിച്ചടിയാകും. നിലവില്‍ ആറാം സ്ഥാനത്തുള്ള കൊല്‍ക്കത്തയ്ക്ക് 13 പോയിന്റുണ്ട്. 13 മത്സരങ്ങളില്‍ കൊല്‍ക്കത്ത ആറു മത്സരങ്ങളില്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. ഒരു മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.

English Summary

Shreyas Iyer smashed his maiden IPL century to guide Punjab Kings to victory. His unbeaten 101 against LSG kept Punjab’s playoff hopes alive in IPL 2026. Iyer joined Virat Kohli and Sanju Samson on an elite list of captaincy records. However, Punjab’s final qualification now depends entirely on other match results.

Follow Us
പ്രഭാതഭക്ഷണം സ്കിപ്പ് ചെയ്യേണ്ട, ഇതാ ഒരു പകരക്കാരൻ
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്