AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Shreyas Iyer: സർജറിക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ശ്രേയാസ് അയ്യർ; രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ട്

Shreyas Iyer Training: സർജറിക്ക് ശേഷം ശ്രേയാസ് അയ്യർ പരിശീലനം പുനരാരംഭിച്ചു. താരം തന്നെയാണ് ഇതുമായി ബന്ധപ്പെട്ട ചിത്രം പങ്കുവച്ചത്.

Shreyas Iyer: സർജറിക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ശ്രേയാസ് അയ്യർ; രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്ന് റിപ്പോർട്ട്
ശ്രേയാസ് അയ്യർImage Credit source: Social Media
abdul-basith
Abdul Basith | Published: 25 Nov 2025 17:35 PM

സർജറിക്ക് ശേഷം പരിശീലനം പുനരാരംഭിച്ച് ശ്രേയാസ് അയ്യർ. താരം തന്നെയാണ് എക്സസൈസ് ബൈക്കിലിരിക്കുന്ന തൻ്റെ ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ സിഡ്നിയിൽ വച്ച് പരിക്കേറ്റ താരം നാട്ടിൽ ഡോക്ടർ ദിൻഷാ പർദിവാലയുടെ നിരീക്ഷണത്തിലാണ്.

താരത്തിന് രണ്ട് മാസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാർ നൽകുന്ന നിർദ്ദേശം. പ്ലീഹയ്ക്കാണ് താരത്തിന് പരിക്കേറ്റത്. ക്തം ശുദ്ധീകരിച്ച് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന അവയവമാണ് ഇത്. അതിനാൽ പ്ലീഹയ്ക്ക് ഏൽക്കുന്ന പരിക്ക് ഗുരുതരമായി പരിഗണിക്കേണ്ടതാണെന്നും ഡോക്ടർമാർ പറയുന്നു.

ഓസ്ട്രേലിയൻ പരമ്പരയ്ക്ക് മുൻപ് ശ്രേയാസ് അയ്യറെ വൈസ് ക്യാപ്റ്റനായി നിയമിച്ചിരുന്നു. ശുഭ്മൻ ഗിൽ ആയിരുന്നു ക്യാപ്റ്റൻ. പരമ്പരയിലെ മൂന്നാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഫീൽഡ് ചെയ്യുന്നതിനിടെ ഒരു തകർപ്പൻ ക്യാച്ചെടുത്ത താരം നിലത്തേക്ക് വീണു. ഉടൻ തന്നെ വേദനയോടെ നിലത്തിരുന്ന താരത്തെ ഫിസിയോ വന്ന് കൂട്ടിക്കൊണ്ടുപോയി. ഡ്രസിങ് റൂമിൽ ചെന്ന് താരം ബോധരഹിതനായെന്നും ഉടൻ തന്നെ താരത്തെ സിഡ്നിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നുമായിരുന്നു റിപ്പോർട്ട്.

Also Read: India vs South Africa: മുഹമ്മദ് സിറാജിന് പരിക്ക്; ഇന്ത്യക്ക് വൻ തിരിച്ചടി

ആദ്യം നടത്തിയ സ്കാനിൽ താരത്തിന് ആന്തരിക രക്തസ്രാവം ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെ താരത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചു. താരത്തിന് സർജറി നടത്തി ഐസിയുവിൽ നിന്ന് മാറ്റുകയും ചെയ്തു. ബിസിസിഐ മെഡിക്കൽ സംഘവും പ്രാദേശിക ഡോക്ടർമാരും ചേർന്നാണ് സിഡ്നിയിൽ താരത്തെ നിരീക്ഷിച്ചിരുന്നത്. ചെക്കപ്പിന് ശേഷം ശ്രേയാസിനെ ഇന്ത്യയിലേക്ക് മടക്കി അയക്കുകയും ചെയ്തു.

പരിക്കേറ്റതുകൊണ്ട് തന്നെ ശ്രേയാസ് അയ്യർ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ ഉൾപ്പെട്ടിട്ടില്ല. ഈ മാസം 30 മുതലാണ് ഏകദിന പരമ്പര ആരംഭിക്കുക. ശുഭ്മൻ ഗില്ലും പരിക്കേറ്റ് പുറത്തായതോടെ കെഎൽ രാഹുലാണ് താത്കാലിക ക്യാപ്റ്റൻ.