Sanju Samson: സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നേ അറിയാമായിരുന്നു; പരിശീലകന്റെ വെളിപ്പെടുത്തല്‍

Sitanshu Kotak about Sanju Samson: സഞ്ജു സാംസണെ തനിക്ക് വളരെക്കാലമായി അറിയാമെന്ന് സിതാന്‍ഷു കൊട്ടക്. 2019-ല്‍ സഞ്ജു ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചെന്നും സിതാന്‍ഷു.

Sanju Samson: സഞ്ജു സാംസണ്‍ മികച്ച പ്രകടനം നടത്തുമെന്ന് അന്നേ അറിയാമായിരുന്നു; പരിശീലകന്റെ വെളിപ്പെടുത്തല്‍

സഞ്ജു സാംസൺ

Published: 

12 Mar 2026 | 01:43 PM

സഞ്ജു സാംസണെ തനിക്ക് വളരെക്കാലമായി അറിയാമെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ സിതാന്‍ഷു കൊട്ടക്. 2019-ല്‍ സഞ്ജു ഇന്ത്യ എ ടീമിന് വേണ്ടി കളിച്ചപ്പോള്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ തനിക്ക് അവസരം ലഭിച്ചെന്നും സിതാന്‍ഷു പറഞ്ഞു. അന്ന്‌ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിലും സഞ്ജു ഉണ്ടായിരുന്നു. ഏകദിന മത്സരമായിരുന്നെങ്കിലും മഴ പെയ്തതിനാല്‍ അവസാനത്തെ കളി അന്ന് 20 ഓവറാക്കി ചുരുക്കിയെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ താന്‍ സഞ്ജുവിനെ മൂന്നാം നമ്പറിൽ അയച്ചു. ആൻറിച്ച് നോഷെ, മാർക്കോ ജാൻസെൻ, ബ്യൂറാൻ ഹെൻഡ്രിക്സ്, ജൂനിയർ ഡാല എന്നിവരടങ്ങുന്ന ബൗളിംഗ് നിരയ്‌ക്കെതിരെ അന്ന് അദ്ദേഹം 48 പന്തില്‍ 91 റണ്‍സ് നേടി. ടെംബ ബവുമ ആയിരുന്നു ദക്ഷിണാഫ്രിക്കൻ ടീമിന്റെ ക്യാപ്റ്റൻ.

ആ ദിവസം സഞ്ജു ബാറ്റ് ചെയ്ത രീതി കണ്ടപ്പോൾ, ഭാവിയിൽ വലിയ എന്തെങ്കിലും ചെയ്യാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടെന്ന് അന്ന് താന്‍ മനസിലാക്കിയിരുന്നുവെന്ന് സിതാന്‍ഷു കൊട്ടക് വെളിപ്പെടുത്തി. 2023-ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഏകദിന പരമ്പരയില്‍ താനായിരുന്നു മുഖ്യ പരിശീലകന്‍. അന്ന് അദ്ദേഹം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സെഞ്ച്വറി നേടി. മികച്ച ഇന്നിങ്‌സായിരുന്നു അത്. ഒരു ബാറ്റിങ് പരിശീലകനെന്ന നിലയില്‍ അത് താന്‍ മനസിലാക്കുന്നുണ്ട്. സഞ്ജുവിലുള്ള വിശ്വാസം നിലനിര്‍ത്തിയതിന് ഗൗതം ഗംഭീറിനും, സൂര്യകുമാര്‍ യാദവിനും താന്‍ നന്ദി പറയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: Sanju Samson: ഗില്ലിന് വേണ്ടി അന്ന് സഞ്ജുവിനെ ഒഴിവാക്കിയത് വലിയ പിഴവ്‌; ടീം മാനേജ്‌മെന്റിനെതിരെ മഞ്ജരേക്കർ

അദ്ദേഹം എത്ര മികച്ച താരമാണെന്ന്‌ അറിയാം. ജയിക്കേണ്ട ആ മത്സരങ്ങളിൽ അദ്ദേഹം പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നത് വളരെ സന്തോഷകരമായിരുന്നു. സഞ്ജു ചെയ്തത് വളരെ പ്രധാനപ്പെട്ടതായിരുന്നു. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ, സഞ്ജുവിന്റെ പക്വതയും ഭയമില്ലാത്ത ശൈലിയും അദ്ദേഹം കളിച്ച ഷോട്ടുകളും അവിശ്വസനീയമായിരുന്നുവെന്നും കൊട്ടക് അഭിപ്രായപ്പെട്ടു.

സഞ്ജു ലീഡര്‍ഷിപ്പ് ഗ്രൂപ്പില്‍

വർഷങ്ങളോളം രാജസ്ഥാൻ റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്നതിനാൽ സഞ്ജു യഥാർത്ഥത്തിൽ ടീമിന്റെ നേതൃത്വ ഗ്രൂപ്പിലുണ്ടെന്നും കൊട്ടക് വെളിപ്പെടുത്തി. സഞ്ജുവിന് അവസരം ഇല്ലാതെ വന്നപ്പോഴും, തയ്യാറായി ഇരിക്കണം എന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. പരിക്കിന്റെയോ ഫോമിന്റെയോ പ്രശ്‌നം വന്നേക്കാം, അല്ലെങ്കിൽ കോമ്പിനേഷൻ പ്രശ്‌നം പോലും വന്നേക്കാം. അതുകൊണ്ട് എപ്പോഴും തയ്യാറായിരിക്കണമെന്ന് അദ്ദേഹത്തോട് പറയുമായിരുന്നു.

അദ്ദേഹത്തിന് ഒരുപാട് അനുഭവപരിചയമുണ്ട്. ടീമിന് എന്നെ ആവശ്യമുള്ളപ്പോഴെല്ലാം താന്‍ മികച്ച പ്രകടനം നടത്തുമെന്ന് അദ്ദേഹം ചിരിച്ചുകൊണ്ട് പറയുമായിരുന്നു. ഒരു നല്ല മനുഷ്യനാണ് സഞ്ജു. അദ്ദേഹത്തിന്റെ കാര്യത്തില്‍ തനിക്ക് സന്തോഷമേയുള്ളൂ. അദ്ദേഹം അവസരത്തിനൊത്ത് ഉയർന്നുവന്നെന്നും ഐഎഎൻഎസിനോട് കൊട്ടക് പറഞ്ഞു.

Follow Us
സമ്പത്തും സമൃദ്ധിയും നേടാൻ വെറ്റില മതി! ഇങ്ങനെ ചെയ്യൂ
ദിവസവും ഷാമ്പൂ ഉപയോഗിക്കാമോ?
തക്കാളി കൃഷി എളുപ്പത്തിൽ ചെയ്യാം, ഇതൊന്ന് ശ്രദ്ധിച്ചാൽ മതി
ദാഹം പമ്പ കടക്കും! ഉന്മേഷത്തിന് ഒരു വെറൈറ്റി നാരങ്ങാവെള്ളം
ജി സുധാകരന്‍ അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനെന്ന് കെസി വേണുഗോപാല്‍
അടിപൊളിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി; മുഖം മിനുക്കി കേരളത്തിലെ അമൃത് സ്റ്റേഷനുകള്‍
പിതാവിനെ മെഡല്‍ അണിയിച്ച് ശിവം ദുബെ; ഇതാണ് തന്റെ ഹീറോയെന്ന് താരം
മൊണാലിസ ഒടുവിൽ കേരളത്തിൽ വിവാഹിതയായി