AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: രാജസ്ഥാനിൽ തുടർന്നാലും സഞ്ജു ക്യാപ്റ്റനായേക്കില്ല; മാനേജ്മെൻ്റ് ഭാവിയിലേക്ക് ചിന്തിക്കുന്നു എന്ന് അഭ്യൂഹങ്ങൾ

Sanju Samson Might Replace As Captain In RR: വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിൻ്റെ ക്യാപ്റ്റനായി സഞ്ജു തുടർന്നേക്കില്ല. ടീമിൽ തുടർന്നാലും സഞ്ജു ക്യാപ്റ്റനായേക്കില്ല.

Sanju Samson: രാജസ്ഥാനിൽ തുടർന്നാലും സഞ്ജു ക്യാപ്റ്റനായേക്കില്ല; മാനേജ്മെൻ്റ് ഭാവിയിലേക്ക് ചിന്തിക്കുന്നു എന്ന് അഭ്യൂഹങ്ങൾ
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 21 Oct 2025 | 05:19 PM

വരുന്ന സീസണിൽ രാജസ്ഥാൻ റോയൽസിനെ സഞ്ജു സാംസൺ നയിച്ചേക്കില്ലെന്ന് അഭ്യൂഹങ്ങൾ. ട്രേഡിങ് നടന്നില്ലെങ്കിൽ സഞ്ജുവിനെ രാജസ്ഥാൻ റിലീസ് ചെയ്തേക്കില്ലെന്ന് സൂചനയുണ്ട്. അങ്ങനെ ടീമിൽ തുടർന്നാലും സഞ്ജു ക്യാപ്റ്റനായി തുടരില്ലെന്നാണ് സോഷ്യൽ മീഡിയയിലെ അഭ്യൂഹങ്ങൾ.

സഞ്ജു സാംസണിൻ്റെ അഭാവത്തിൽ റിയാൻ പരാഗ് ആണ് കഴിഞ്ഞ സീസണിൽ ടീമിനെ നയിച്ചത്. എന്നാൽ, യശസ്വി ജയ്സ്വാളിനും ക്യാപ്റ്റൻസി ആവശ്യമുണ്ട്. ഇന്ത്യൻ ക്രിക്കറ്റിൽ തൻ്റെ ബ്രാൻഡ് വാല്യു ഉയർത്താൻ ഐപിഎൽ ക്യാപ്റ്റൻസി സഹായിക്കുമെന്നാണ് ജയ്സ്വാൾ കരുതുന്നത്. ഇക്കാര്യം മാനേജ്മെൻ്റിനോട് ജയ്സ്വാൾ അറിയിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ഈ സീസൺ കൂടി പരാഗ് ടീമിനെ നയിക്കും. വരുന്ന സീസൺ മുതൽ ടീമിൻ്റെ ക്യാപ്റ്റൻസി യശസ്വി ജയ്സ്വാൾ ഏറ്റെടുക്കുമെന്നും സൂചനകളുണ്ട്.

Also Read: Sanju Samson: സഞ്ജു സാംസണ്‍ ഇത്ര സിംപിളാണോ? ആദ്യം ഓട്ടോയില്‍, ഇപ്പോള്‍ ട്രെയിനില്‍

ഭാവിയിലേക്കുള്ള നിക്ഷേപമായി യുവതാരങ്ങളെ ക്യാപ്റ്റനാക്കാമെന്നതാണ് രാജസ്ഥാൻ റോയൽസ് മാനേജ്മെൻ്റ് കരുതുന്നത്. അതുകൊണ്ട് തന്നെ 23 വയസുള്ള റിയാൻ പരഗും യശസ്വി ജയ്സ്വാളും ഇതിന് പറ്റിയ ആൾക്കാരുമാണ്. ഇരുവരും ഏറെക്കാലമായി ടീമിനൊപ്പമുണ്ട്. സഞ്ജുവിന് ശേഷം പരാഗ് എന്ന തീരുമാനത്തിലായിരുന്ന മാനേജ്മെൻ്റിനെ സമ്മർദ്ദത്തിലാക്കിയാണ് ജയ്സ്വാൾ ക്യാപ്റ്റൻസി ആവശ്യമുയർത്തിയത്. ഇത് പരിഹരിക്കാൻ ഒരു സീസണിൽ പരാഗും ശേഷം ജയ്സ്വാളുമെന്ന താത്കാലിക പരിഹാരത്തിലേക്ക് ഫ്രാഞ്ചൈസി എത്തിയെന്നും സൂചനകളുണ്ട്.

സഞ്ജുവിനായുള്ള ട്രേഡിങ് ശ്രമത്തിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് അടക്കമുള്ള ടീമുകൾ പിന്മാറിയെന്ന അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു. സഞ്ജുവിന് പകരമുള്ള രാജസ്ഥാൻ്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ കഴിയാത്തതാണെന്നും അതുകൊണ്ട് തന്നെ സഞ്ജുവിനായുള്ള ശ്രമങ്ങളിൽ നിന്ന് വിവിധ ടീമുകൾ പിന്മാറി എന്നുമാണ് സൂചനകൾ. സഞ്ജുവിനെ ലേലത്തിൽ നിന്ന് സ്വന്തമാക്കാമെന്നാണ് ടീമുകൾ കണക്കുകൂട്ടുന്നത്. അതുകൊണ്ട് തന്നെ വരുന്ന ഐപിഎൽ ലേലത്തിൽ സഞ്ജു ഉണ്ടെങ്കിൽ മത്സരം കനക്കുമെന്നുറപ്പാണ്.