Sanju Samson: സഞ്ജു സാംസണ്‍ ഏറെ മോഹിച്ച സ്വപ്നം; പക്ഷേ, ഇനി അത് സാധിക്കില്ല?
Sanju Samson's Test hopes dashed: സഞ്ജു സാംസണ്‍ മോഹിച്ചിരുന്ന ടെസ്റ്റ് ടീമിലേക്കുള്ള എന്‍ട്രിക്കുള്ള സാധ്യതകള്‍ മങ്ങി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡില്‍ സഞ്ജുവിന് ഉള്‍പ്പെടാനായില്ല
സഞ്ജു സാംസണ്‍ ഏറെ ആഗ്രഹിച്ചിരുന്ന ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള ‘എന്‍ട്രി’ക്കുള്ള സാധ്യതകള്‍ മങ്ങി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ സ്‌ക്വാഡില്‍ ഉള്‍പ്പെടാനാകാത്തതാണ് സഞ്ജുവിന് തിരിച്ചടിയായത്. ഇതിന് മുമ്പ് ഓസ്‌ട്രേലിയ എയ്‌ക്കെതിരെ നടന്ന മത്സരത്തിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. എ ടീമില്‍ തഴഞ്ഞതോടെ സഞ്ജുവിന് ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടാന്‍ നിലവില്‍ നേരിയ സാധ്യത പോലുമില്ലെന്ന സൂചനയാണ് ബിസിസിഐ നല്‍കുന്നത്.
ഋഷഭ് പന്ത്, ധ്രുവ് ജൂറല്‍, എന്‍ ജഗദീശന്‍ എന്നീ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരാണ് ടെസ്റ്റില്‍ സെലക്ടര്‍മാരുടെ പരിഗണനയിലുള്ളത്. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ മതിയായ അവസരം ലഭിക്കാത്ത സഞ്ജുവിന് ഇവരെ മറികടന്ന് മുന്നോട്ടുപോവുക ഇനി അസാധ്യമാകുമെന്നാണ് വിലയിരുത്തല്‍. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരായ രണ്ട് ചതുർദിന മത്സരങ്ങളുടെ പരമ്പരയില്‍ പന്തും, ജഗദീശനും, ജൂറലും, ഉള്‍പ്പെട്ടിട്ടുണ്ട്.
ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡില്‍ മാത്രമാണ് ജഗദീശനുള്ളത്. ജൂറല്‍ ആദ്യ മത്സരം കളിക്കില്ല. എന്നാല്‍ രണ്ടാം മത്സരത്തിനുള്ള ടീമില്‍ ജഗദീശന് പകരം ജൂറല്‍ ഇടം നേടി. ഋഷഭ് പന്താണ് രണ്ട് മത്സരങ്ങളിലും ഇന്ത്യ എ ടീമിനെ നയിക്കുന്നത്.
ടെസ്റ്റ് ടീമിലേക്ക് ഭാവിയില്‍ ബിസിസിഐ പരിഗണിക്കുന്ന താരങ്ങളടക്കം എ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്. ദുലീപ് ട്രോഫിക്കുള്ള ടീമിലും സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. ടി20യിലേക്ക് മാത്രമായി സഞ്ജുവിന്റെ സാധ്യതകള്‍ ചുരുങ്ങുമോയെന്നാണ് ആശങ്ക.
ഇന്ത്യ എ ടീം
ആദ്യ ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ഋഷഭ് പന്ത്, ആയുഷ് മാത്രെ, എൻ ജഗദീശന്‍, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, രജത് പതിദാർ, ഹർഷ് ദുബെ, തനുഷ് കൊട്ടിയാൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അൻഷുൽ കംബോജ്, യാഷ് താക്കൂർ, ആയുഷ് ബഡോണി, സരൻഷ് ജെയിൻ.
രണ്ടാം ചതുർദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ഋഷഭ് പന്ത്, കെ എൽ രാഹുൽ, ധ്രുവ് ജുറെൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, റുതുരാജ് ഗെയ്ക്വാദ്, ഹർഷ് ദുബെ, തനുഷ് കൊടിയൻ, മാനവ് സുത്താർ, ഖലീൽ അഹമ്മദ്, ഗുർനൂർ ബ്രാർ, അഭിമന്യു ഈശ്വരൻ, പ്രസിദ് കൃഷ്ണ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്.