AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana Wedding: വിവാഹം നിർത്തിവെക്കാൻ കാരണം വരൻ്റെ മറ്റൊരു പ്രണയബന്ധം?; ചാറ്റുകൾ പ്രചരിക്കുന്നു

Smriti Mandhana Palash Muchhal Wedding: സ്മൃതി മന്ദനയുടെ വിവാഹം നിർത്തിവെക്കാൻ കാരണം വരൻ്റെ മറ്റൊരു പ്രണയബന്ധമെന്ന് അഭ്യൂഹങ്ങൾ. പലാഷിൻ്റെ ചാറ്റുകളെന്ന പേരിലുള്ള സ്ക്രീൻഷോട്ടുകൾ പ്രചരിക്കുകയാണ്.

Smriti Mandhana Wedding: വിവാഹം നിർത്തിവെക്കാൻ കാരണം വരൻ്റെ മറ്റൊരു പ്രണയബന്ധം?; ചാറ്റുകൾ പ്രചരിക്കുന്നു
സ്മൃതി മന്ദന, പലാഷ് മുഛൽImage Credit source: Social Media
abdul-basith
Abdul Basith | Published: 25 Nov 2025 15:22 PM

സ്മൃതി മന്ദനയുടെ വിവാഹം നിർത്തിവെക്കാൻ കാരണം വരൻ പലാഷ് മുഛലിൻ്റെ മറ്റൊരു പ്രണയബന്ധമെന്ന് ആരോപണം. മേരി ഡികോസ്റ്റ എന്ന ഇൻസ്റ്റഗ്രാം ഐഡി പുറത്തുവിട്ടതെന്ന പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിൽ പലാഷിൻ്റെ ചാറ്റുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് വ്യക്തമല്ല.

നമുക്ക് മാരിയറ്റിൽ നീന്താൻ പോകാമെന്ന് പലാഷ് പറയുമ്പോൾ താങ്കൾ ഡേറ്റ് ചെയ്യുന്നില്ലേ എന്ന് യുവതി തിരികെ ചോദിക്കുന്നു. അതുകൊണ്ട് ഒരുമിച്ച് നീന്താൻ പോകരുതെന്നില്ല എന്ന് പറയുമ്പോൾ എല്ലാവർക്കും താങ്കളെ അറിയാമെന്നാണ് യുവതി തിരികെ പറയുന്നത്. നിങ്ങൾ എല്ലാ ദിവസവും പരസ്പരം കാണാറില്ലേ എന്ന് ചോദിക്കുമ്പോൾ ലോങ് ഡിസ്റ്റൻസ് റിലേഷൻഷിപ്പാണെന്ന് പലാഷ് പ്രതികരിക്കുന്നു. 3-5 മാസം കൂടുമ്പോഴാണ് കാണുന്നത്. നേരത്തെ അവളുടെ ടൂറുകളിൽ ഒപ്പം പോകാറുണ്ടായിരുന്നു. പക്ഷേ, കഴിഞ്ഞ രണ്ട് വർഷമായി പോകാറില്ല എന്നും പലാഷ് പറയുന്നു. തുടർന്ന് ബീച്ചിൽ പോകാമെന്ന് പറയുന്നതടക്കമുള്ള ചാറ്റുകളുമുണ്ട്.

Also Read: Smriti Mandhana Wedding: വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും നീക്കം ചെയ്ത് സ്മൃതി മന്ദന

ചാറ്റുകൾ പുറത്തുവന്നതോടെ സ്ക്രീൻഷോട്ട് പുറത്തുവിട്ട യുവതി വിശദീകരണവുമായി രംഗത്തുവന്നു. “ഞാനാണ് ഈ ചാറ്റുകൾ പോസ്റ്റ് ചെയ്തത്. ഞാൻ ആരാണെന്ന് ആളുകൾ അറിയരുതെന്നുണ്ട്. കുറച്ച് കാര്യങ്ങൾ പറയാൻ ആഗ്രഹിക്കുന്നു. ആ ചാറ്റുകൾ 2025 മെയ് മുതൽ ജൂലായ് വരെയുള്ളതാണ്. ഒരു മാസമാണ് ചാറ്റ് നീണ്ടുനിന്നത്. ഞാൻ അയാളെ നേരിട്ട് കണ്ടിട്ടില്ല. അയാളെ തുറന്നുകാണിക്കണമെന്ന് മാത്രമാണ് ആഗ്രഹിച്ചത്. എനിക്ക് ക്രിക്കറ്റ് ഇഷ്ടമാണ്. സ്മൃതി മന്ദനയെയും ഇഷ്ടമാണ്. ഇപ്പോൾ ഇത് പറയണമെന്ന് തോന്നി.”- അവർ പറഞ്ഞു.

ചടങ്ങുകൾ നിർത്തിവച്ചതിന് പിന്നാലെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും സ്മൃതി മന്ദന തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്ന് നീക്കം ചെയ്തിരുന്നു. വാഹം, വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഡിയോകളും താരം നീക്കം ചെയ്തു.