AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Smriti Mandhana Wedding: വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും നീക്കം ചെയ്ത് സ്മൃതി മന്ദന

Smriti Mandhana Removes Instagram Posts: ഇൻസ്റ്റഗ്രാമിലെ വിവാഹപ്പോസ്റ്റുകൾ നീക്കം ചെയ്ത് സ്മൃതി മന്ദന. എൻഗേജ്മെൻ്റ് വിഡിയോ അടക്കം നീക്കം ചെയ്തിട്ടുണ്ട്.

Smriti Mandhana Wedding: വിവാഹവുമായി ബന്ധപ്പെട്ട എല്ലാ ഇൻസ്റ്റഗ്രാം പോസ്റ്റുകളും നീക്കം ചെയ്ത് സ്മൃതി മന്ദന
പലാഷ് മുഛൽ, സ്മൃതി മന്ദനImage Credit source: Social Media
abdul-basith
Abdul Basith | Published: 24 Nov 2025 19:59 PM

വിവാഹവുമായി ബന്ധപ്പെട്ട എല്ലാ പോസ്റ്റുകളും തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ നിന്ന് നീക്കം ചെയ്ത് ഇന്ത്യൻ വനിതാ ക്രിക്കറ്റർ സ്മൃതി മന്ദന. പിതാവ് ശ്രീനിവാസ് മന്ദനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് സ്മൃതി പോസ്റ്റുകൾ നീക്കം ചെയ്തത്. വിവാഹം, വിവാഹനിശ്ചയം എന്നിവയുമായി ബന്ധപ്പെട്ട വിഡിയോയും താരം ഡിലീറ്റ് ചെയ്തു.

മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ വച്ച് പലാഷ് മുഛൽ തന്നെ പ്രപ്പോസ് ചെയ്യുന്ന വിഡിയോ ഉൾപ്പെടെ സ്മൃതി നീക്കം ചെയ്തിട്ടുണ്ട്. അടുത്ത സുഹൃത്തുക്കളായ ജമീമ റോഡ്രിഗസ്, ശ്രേയങ്ക പാട്ടിൽ തുടങ്ങിയവരും ഈ വിഡിയോ നീക്കം ചെയ്തു. അതേസമയം, പ്രതിശ്രുതവരനായ പലാഷ് മുഛലിൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഈ വിഡിയോ ഇപ്പോഴും ഉണ്ട്.

ഹൃദയാഘാതത്തെ തുടർന്നാണ് സ്മൃതി മന്ദനയുടെ പിതാവ് ശ്രീനിവാസ് മന്ദനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കല്യാണ തയ്യാറെടുപ്പുകളുടെ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണമെന്ന് സാംഗ്ലിയിലെ സർവ്ഹിത് ആശുപത്രി ഡയറക്ടർ ഡോക്ടർ നമൻ ഷാ പറഞ്ഞിരുന്നു. സർവ്ഹിറ്റ് ആശുപത്രിയിലാണ് ശ്രീനിവാസ് മന്ദന ചികിത്സയിൽ കഴിയുന്നത്.

Also Read: Smriti Mandhana Wedding: ‘കല്യാണ തയ്യാറെടുപ്പുകളുടെ മാനസികസമ്മർദ്ദമാവാം ഹൃദയാഘാതത്തിന് കാരണം’; പ്രതികരണവുമായി ഡോക്ടർ

സാംഗ്ലിയിലുള്ള മന്ദന ഫാം ഹൗസിൽ വച്ചാണ് സ്മൃതി മന്ദനയുടെ വിവാഹച്ചടങ്ങുകൾ നടന്നത്. ഇതിനിടെ പകൽ 11.30ഓടെ ശ്രീനിവാസ് മന്ദനയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. നെഞ്ച് വേദനയും ഹൃദയാഘാതത്തോട് സമാനമായ ലക്ഷണങ്ങൾ കാണിക്കുകയും ചെയ്തതിനെ തുടർന്ന് ശ്രീനിവാസിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെ വിവാഹച്ചടങ്ങുകൾ റദ്ദാക്കുകയും ചെയ്തു.

ശ്രീനിവാസ് മന്ദന ആശുപത്രിയിലായിരിക്കെ പലാഷ് മുഛലും ആശുപത്രിയിലായി. ഇൻഫക്ഷനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പലാഷിനെ പിന്നീട് ഡിസ്ചാർജ് ചെയ്തു. ശ്രീനിവാസ് മന്ദന ആശുപത്രിയിൽ തുടരുകയാണ്. അദ്ദേഹത്തിൻ്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.