CSK vs SRH: ആവേശം അവസാന ഓവര്‍ വരെ; ഒടുവില്‍ സണ്‍റൈസേഴ്‌സിനോട് പൊരുതിത്തോറ്റ് ചെന്നൈ

Sunrisers Hyderabad vs Chennai Super Kings: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 10 റണ്‍സിന് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 185 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സിഎസ്‌കെ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല.

CSK vs SRH: ആവേശം അവസാന ഓവര്‍ വരെ; ഒടുവില്‍ സണ്‍റൈസേഴ്‌സിനോട് പൊരുതിത്തോറ്റ് ചെന്നൈ

സഞ്ജുവിനെ പുറത്താക്കിയ നിതീഷിനെ അഭിനന്ദിക്കുന്ന സഹതാരങ്ങള്‍

Updated On: 

18 Apr 2026 | 11:38 PM

ഹൈദരാബാദ്: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് 10 റണ്‍സിന് തോറ്റ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 195 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈയ്ക്ക് 185 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. സ്‌കോര്‍: എസ്ആര്‍എച്ച് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 194, സിഎസ്‌കെ 20 ഓവറില്‍ എട്ടു വിക്കറ്റിന് 184.

തകര്‍ച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. മൂന്ന് പന്തില്‍ ഏഴ് റണ്‍സുമായി ഓപ്പണര്‍ സഞ്ജു സാംസണെ രണ്ടാം ഓവറില്‍ നഷ്ടമായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദ്-ആയുഷ് മാത്രെ സഖ്യം നേരിയ ചെറുത്തുനില്‍പിന് ശ്രമിച്ചെങ്കിലും അധിക നേരം നീണ്ടുനിന്നില്ല. ഇമ്പാക്ട് പ്ലയറായെത്തിയ മാത്രം 13 പന്തില്‍ 30 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തു. മോശം ഫോമിലുള്ള റുതുരാജ് 13 പന്തില്‍ 19 റണ്‍സുമായി പുറത്തായി.

സിഎസ്‌കെ നിരയില്‍ ഒരു ബാറ്റര്‍ക്ക് പോലും അര്‍ധ ശതകം നേടാനായില്ല. 30 പന്തില്‍ 34 റണ്‍സെടുത്ത മാറ്റ് ഷോര്‍ട്ടാണ് ടോപ് സ്‌കോറര്‍. 19 പന്തില്‍ 25 റണ്‍സെടുത്ത സര്‍ഫറാസ് ഖാന്‍, 16 പന്തില്‍ 21 റണ്‍സെടുത്ത ശിവം ദുബെ എന്നിവര്‍ക്കും സിഎസ്‌കെയെ വിജയത്തിലെത്തിക്കാനായില്ല. ഡെവാള്‍ഡ് ബ്രെവിസ് പൂജ്യത്തിന് പുറത്തായി.

Also Read: CSK vs SRH: ആദ്യ പന്ത് സിക്‌സ്, പിന്നാലെ ഔട്ട്! സഞ്ജുവിന് നിരാശ

ചെന്നൈയുടെ അവസാന പ്രതീക്ഷയായിരുന്ന ജാമി ഒവര്‍ട്ടണ്‍ 15 പന്തില്‍ 16 റണ്‍സെടുത്ത് മടങ്ങി. അന്‍ഷുന്‍ കാംബോജ് എട്ട് പന്തില്‍ 13 റണ്‍സുമായും, നൂര്‍ അഹമ്മദ് ഒരു റണ്‍സുമായും പുറത്താകാതെ നിന്നു. സണ്‍റൈസേഴ്‌സിനായി ഈഷന്‍ മലിംഗ മൂന്നു വിക്കറ്റും, നിതീഷ് കുമാര്‍ റെഡ്ഡി രണ്ടു വിക്കറ്റും സ്വന്തമാക്കി.

22 പന്തില്‍ 59 റണ്‍സെടുത്ത അഭിഷേക് ശര്‍മയുടെയും, 39 പന്തില്‍ 59 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസന്റെയും തകര്‍പ്പന്‍ ബാറ്റിങാണ് സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. മറ്റ് സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.

ട്രാവിസ് ഹെഡ്-20 പന്തില്‍ 23, ഇഷാന്‍ കിഷന്‍-ഗോള്‍ഡന്‍ ഡക്ക്, അനികേത് വര്‍മ-നാലു പന്തില്‍ രണ്ട്, നിതീഷ് കുമാര്‍ റെഡ്ഡി-എട്ടു പന്തില്‍ 12, സാലില്‍ അറോറ-12 പന്തില്‍ 13, ലിയാം ലിവിങ്സ്റ്റണ്‍-എട്ട് പന്തില്‍ 12 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സമ്പാദ്യം. ചെന്നൈയ്ക്കു വേണ്ടി ജാമി ഒവര്‍ട്ടണും, അന്‍ഷുല്‍ കാംബോജും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. മുകേഷ് ചൗധരി രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്