Honda ZRV : 22 കിലോമീറ്റർ മൈലേജുള്ള പ്രീമിയം മിഡ്-സൈസ് എസ്‌യുവി, ZR-V യെ ഇന്ത്യയിൽ അവതരിപ്പിച്ച് ഹോണ്ട
Honda ZRV SUV Launched In India : ഹോണ്ട തങ്ങളുടെ മുൻനിര എസ്‌യുവിയായ ZR-V യെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. ജപ്പാനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന മോഡലാണിത്.. ഹോണ്ടയുടെ 2.0 ലിറ്റർ eHEV ഹൈബ്രിഡ് പവർട്രെയിൻ എഞ്ചിനാണ് ZR-V-ക്ക് കരുത്തേകുന്നത്.
ഹോണ്ട തങ്ങളുടെ മുൻനിര എസ്‌യുവിയായ ZR-V യെ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. ജപ്പാനിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്യുന്ന മോഡലാണിത്. ഹോണ്ടയുടെ 2.0 ലിറ്റർ eHEV ഹൈബ്രിഡ് പവർട്രെയിൻ എഞ്ചിനാണ് ZR-V-ക്ക് കരുത്തേകുന്നത്. 181bhp കരുത്തും 315ന്യൂട്ടൺ മീറ്റർ ടോർക്കും നൽകുന്നതാണ് ഈ എഞ്ചിന്. 22.80 കിലോമീറ്റർ പെർ ലിറ്ററാണ് വാഹനത്തിന് ഇന്ധന ക്ഷമത. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 7.9 സെക്കൻഡ് സമയം മാത്രം മതി.
സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും കോർണറിംഗ് ലൈറ്റുകളും ഉൾപ്പെടുന്ന ഫുൾ-എൽഇഡി ലൈറ്റിംഗ്, ഗൺമെറ്റൽ ഗ്രേ സ്കിഡ് പ്ലേറ്റുകൾ, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവയാണ് പുറം കാഴ്ചയിൽ ZR-V യെ ആകർഷകമാക്കുന്നത്. ട്വിലൈറ്റ് മിസ്റ്റ് ബ്ലാക്ക് പേൾ, മെറ്റിയോറോയിഡ് ഗ്രേ മെറ്റാലിക്, പ്ലാറ്റിനം വൈറ്റ് പേൾ, ക്രിസ്റ്റൽ ബ്ലാക്ക് പേൾ എന്നീ കളർ ഓപ്ഷനുകളാണ് വാഹനം ലഭ്യമാവുക. 47.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വാഹനത്തിന്റെ പ്രാരംഭ വില.
Also Read: ഇനിയെന്ത് വേണം… വമ്പന്‍ മാറ്റങ്ങള്‍, ഫൈവ് സ്റ്റാര്‍ സുരക്ഷ, പുത്തന്‍ ബ്രസ എത്തിയിട്ടുണ്ടേ….
സോഫ്റ്റ്-ടച്ച് മെറ്റീരിയലുകൾ, ലെതർ അപ്‌ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ് എന്നിവയോടുകൂടിയ പ്രീമിയം ‘ഓൾ-ബ്ലാക്ക്’ തീമാണ് വാഹനത്തിനുള്ളിൽ ഒരുക്കിയിരിക്കുന്നത്. കൂടാതെ, മെമ്മറി ഫീച്ചറുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ബോസ് (Bose) സൗണ്ട് സിസ്റ്റം, 10.2-ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും സപ്പോർട്ട് ചെയ്യുന്ന 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, വയർലെസ് ചാർജിംഗ്, ജെസ്റ്റർ-കൺട്രോൾഡ് പവേർഡ് ടെയിൽഗേറ്റ് എന്നീ സംവിധാനങ്ങളും വാഹനത്തിലുണ്ട്.
380 ലിറ്ററാണ് ZR-V യുടെ ബൂട്ട് സ്പേസ്, പിൻസീറ്റുകൾ മടക്കി വെച്ചാൽ ഇത് 1,313 ലിറ്റർ വരെയായി വർദ്ധിപ്പിക്കാം. മൂന്ന് വർഷത്തെ അൺലിമിറ്റഡ് കിലോമീറ്റർ സ്റ്റാൻഡേർഡ് വാറന്റി, മൂന്ന് വർഷത്തെ സൗജന്യ റോഡ്‌സൈഡ് അസിസ്റ്റൻസ്, ഏഴ് വർഷം വരെയുള്ള എക്സ്റ്റൻഡഡ് വാറന്റി ഓപ്ഷനുകൾ എന്നിവ ലഭിക്കും. ഹൈബ്രിഡ് ബാറ്ററിക്ക് എട്ട് വർഷം അല്ലെങ്കിൽ 1,60,000 കിലോമീറ്റർ വരെയും, ഹൈബ്രിഡ് ഘടകങ്ങൾക്ക് അഞ്ച് വർഷം അല്ലെങ്കിൽ 1,00,000 കിലോമീറ്റർ വരെയുമാണ് വാറന്റി കിട്ടുക.
പ്രീമിയം മിഡ്-സൈസ് എസ്‌യുവി (SUV) വിഭാഗത്തിലേക്കാണ് ZR-V വന്നിരിക്കുന്നത്. സ്കോഡ കൊഡിയാക്, ഫോക്‌സ്‌വാഗൺ ടൈറോൺ, ജീപ്പ് മെറിഡിയൻ എന്നിവയാണ് പ്രധാന എതിരാളികൾ.
English Summary
Honda has officially introduced its flagship SUV, the ZR-V, in India. This model is imported directly from Japan. The ZR-V is powered by Honda’s 2.0-litre e:HEV hybrid powertrain.