AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Srilanka vs Bangladesh: പാമ്പും മകുടിയും കുരങ്ങനും; ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്യാലറിയിൽ വൈറൽ ആരാധകർ

Snake Charmer in Gallery With Cobras And Pungi: ശ്രീലങ്ക - ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്യാലറിയിൽ ആരാധകൻ്റെ മകുടിയൂത്ത്. രണ്ട് പാമ്പുകളും ഒരു കുരങ്ങനും മകുടിയുമായാണ് ഇയാൾ ഗ്യാലറിയിലെത്തിയത്.

Srilanka vs Bangladesh: പാമ്പും മകുടിയും കുരങ്ങനും; ശ്രീലങ്ക – ബംഗ്ലാദേശ് മത്സരത്തിനിടെ ഗ്യാലറിയിൽ വൈറൽ ആരാധകർ
ശ്രീലങ്ക - ബംഗ്ലാദേശ്Image Credit source: Social Media
Abdul Basith
Abdul Basith | Updated On: 24 Jun 2025 | 10:28 AM

ശ്രീലങ്കയും ബംഗ്ലാദേശും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെ ഗ്യാലറിയിൽ ആരാധകൻ്റെ മകുടിയൂത്ത്. ആദ്യ ടെസ്റ്റിൻ്റെ അവസാന ദിവസമാണ് പാമ്പും മകുടിയും ഒരു കുരങ്ങനുമായി ഇയാൾ ഗ്യാലറിയിലെത്തിയത്. ബംഗ്ലാദേശിൻ്റെ നാഗിൻ ഡാൻസ് വളരെ പ്രശസ്തമാണ്. ഇതിനെ പരിഹസിച്ചുകൊണ്ട് ശ്രീലങ്കൻ ടീം അംഗങ്ങൾ രംഗത്തുവന്നിട്ടുണ്ട്. ഇതോടെ ഒരു ടീമുകളും തമ്മിലുള്ള മത്സരം ‘നാഗിൻ ഡെർബി’ എന്നാണ് അനൗദ്യോഗികമായി അറിയപ്പെടുന്നത്.

പുതിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഇരു ടീമുകളുടെയും ആദ്യ മത്സരമായിരുന്നു ഇത്. ശ്രീലങ്കയിലെ ഗല്ലെയിൽ നടന്ന മത്സരം സമനിലയാവുകയായിരുന്നു. ഈ മത്സരത്തിനിടെയാണ് ഗ്യാലറിയിൽ മകുടിയൂത്തുമായി ആരാധകൻ എത്തിയത്. ഇത് ടെലിവിഷൻ ക്യാമറകൾ ഒപ്പിയെടുത്തു. ദൃശ്യങ്ങൾ വളരെ വേഗം തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.

37 ഓവറിൽ 296 റൺസായിരുന്നു അവസാന ദിവസം ശ്രീലങ്കയുടെ വിജയലക്ഷ്യം. നാല് വിക്കറ്റ് നഷ്ടത്തിൽ 72 റൺസെന്ന നിലയിൽ നിൽക്കെ ഇരു ക്യാപ്റ്റന്മാരും മത്സരം സമനിലയാക്കാൻ തീരുമാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ തൈജുൽ ഇസ്ലാം ശ്രീലങ്കയെ വിറപ്പിച്ചെങ്കിലും പിടിച്ചുനിന്ന് അവർ സമനില നേടുകയായിരുന്നു.

Also Read: India vs England: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലേക്ക് ഋഷഭ് പന്ത്; സെഞ്ചുറിക്ക് പിന്നാലെ അസാമാന്യ റെക്കോർഡ്

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സിൽ 495 റൺസ് നേടി. മറുപടിയായി ശ്രീലങ്ക നേടിയത് ഒന്നാം ഇന്നിംഗ്സിൽ 485 റൺസ്. 10 റൺസ് ആദ്യ ഇന്നിംഗ്സ് ലീഡിന് പിന്നാലെ ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് ആറ് വിക്കറ്റ് നഷ്ടത്തിൽ 285 റൺസിൽ നിൽക്കെ രണ്ടാം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇതിനിടെ അവസാന ദിവസം ഒരു മഴ ഇടവേളയുണ്ടായിരുന്നു. പിന്നാലെ, കുറച്ചുസമയം ബാറ്റ് ചെയ്ത ശേഷം ബംഗ്ലാദേശ് ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ബംഗ്ലാദേശിനായി ക്യാപ്റ്റൻ നസ്മുൽ ഹൊസൈൻ ഷാൻ്റോ രണ്ട് ഇന്നിംഗ്സിലും സെഞ്ചുറിയടിച്ചു. ആദ്യ ഇന്നിംഗ്സിൽ 148 റൺസ് നേടിയ താരം രണ്ടാം ഇന്നിംഗ്സിൽ 125 റൺസ് നേടി പുറത്താവാതെ നിന്നു. ബംഗ്ലാദേശിൻ്റെ മുഷ്ഫിക്കർ റഹീം (163), ശ്രീലങ്കയുടെ പാത്തും നിസങ്ക (187) എന്നിവരും മത്സരത്തിൽ സെഞ്ചുറി നേടി.