AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: സഞ്ജുവിന് ലഭിക്കുന്നത് കഠിനാധ്വാനത്തിന്റെ പ്രതിഫലം; ‘ചേട്ടനെ’ വാനോളം പുകഴ്ത്തി സൂര്യ

Suryakumar Yadav press conference before IND vs NZ final: സഞ്ജു സാസണെ പ്രശംസിച്ച് സൂര്യകുമാര്‍ യാദവ്. കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലമാണ് സഞ്ജുവിന് ലഭിക്കുന്നതെന്ന് താന്‍ കരുതുന്നുവെന്ന്‌ സൂര്യ. സൂര്യകുമാറിന്റെ വാര്‍ത്താസമ്മേളനത്തിലെ പ്രസക്തഭാഗങ്ങള്‍.

Sanju Samson: സഞ്ജുവിന് ലഭിക്കുന്നത് കഠിനാധ്വാനത്തിന്റെ പ്രതിഫലം; ‘ചേട്ടനെ’ വാനോളം പുകഴ്ത്തി സൂര്യ
സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, വരുൺ ചക്രവർത്തിImage Credit source: PTI
Jayadevan AM
Jayadevan AM | Updated On: 07 Mar 2026 | 09:46 PM

ടി20 ലോകകപ്പില്‍ മിന്നും ഫോമിലാണ് സഞ്ജു സാംസണ്‍. വെറും നാല് മത്സരങ്ങളില്‍ മാത്രം കളിച്ച സഞ്ജു, രണ്ടെണ്ണത്തിലും കളിയിലെ താരമായി. ഫൈനലിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സഞ്ജുവിനെ പ്രശംസിച്ച് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് രംഗത്തെത്തി. കഠിനാധ്വാനം ചെയ്തതിന്റെ പ്രതിഫലമാണ് സഞ്ജുവിന് ലഭിക്കുന്നതെന്ന് താന്‍ കരുതുന്നുവെന്ന്‌ സൂര്യ പറഞ്ഞു.

“കളിക്കാത്തപ്പോൾ അദ്ദേഹം എത്രമാത്രം കഠിനാധ്വാനം ചെയ്തുവെന്ന് ഞാൻ കണ്ടതാണ്‌. അതും വളരെ പ്രധാനമായിരുന്നു. അവസരങ്ങൾ ലഭിക്കാത്തപ്പോഴും അദ്ദേഹം എത്ര കഠിനാധ്വാനം ചെയ്തു എന്നതിനുള്ള പ്രതിഫലമാണിതെന്ന് ഞാൻ കരുതുന്നു,” സൂര്യകുമാര്‍ യാദവ് പറഞ്ഞു.

കഴിഞ്ഞ ദ്വിരാഷ്ട്ര പരമ്പരയില്‍ അഭിഷേക്, സഞ്ജു, ഇഷാൻ എന്നിവരുടെ കോമ്പിനേഷന്റെ പ്രാധാന്യം മനസിലാക്കിയിരുന്നു. മൂവരുടെയും ഇടത്-വലത്-ഇടത് കോമ്പിനേഷന്‍ ടീമിന് പ്രയോജനപ്പെട്ടിരുന്നുവെന്നും സൂര്യ വ്യക്തമാക്കി.

അക്‌സറിനെ ഒഴിവാക്കിയത്

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ വൈസ് ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെ ഒഴിവാക്കിയതിനെക്കുറിച്ചും സൂര്യ സംസാരിച്ചു. താനും പരിശീലകന്‍ ഗൗതം ഗംഭീറും ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടെന്ന് സൂര്യ വ്യക്തമാക്കി.

Also Read: India vs New Zealand: പ്ലേയിങ് ഇലവനില്‍ പ്രശ്‌നങ്ങള്‍, ഫൈനലില്‍ ഇന്ത്യ മാറ്റം വരുത്തുമോ? ആ സ്ട്രാറ്റജി അഭിഷേകിനും വരുണിനും രക്ഷ

ടീമിന്റെ നേട്ടത്തെക്കുറിച്ചാണ് തങ്ങള്‍ ചിന്തിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ അക്‌സറിനെ ഒഴിവാക്കിയപ്പോള്‍ എന്തിനാണ് അങ്ങനെ ചെയ്തതെന്ന് അദ്ദേഹത്തോട് വിശദീകരിച്ചിരുന്നു. ടീമിന് വേണ്ടിയാണ് അത് ചെയ്തതെന്ന് താരങ്ങള്‍ക്ക് മനസിലാകും. അവരും പരിചയസമ്പന്നരാണെന്നും സൂര്യ വ്യക്തമാക്കി.

വരുണ്‍ ചക്രവര്‍ത്തിക്ക് പിന്തുണ

സെമി ഫൈനലില്‍ മോശം പ്രകടനം കാഴ്ചവച്ച സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ സൂര്യ പിന്തുണച്ചു. അതില്‍ ആശങ്കയില്ല. മത്സരം തങ്ങള്‍ ജയിച്ചു. കൂട്ടായ പ്രകടനങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജയിക്കുമ്പോഴോ തോൽക്കുമ്പോഴോ വ്യക്തിഗത പ്രകടനങ്ങളെക്കുറിച്ച് ചിന്തിക്കാറില്ല. ടീമില്‍ 11 താരങ്ങളുണ്ട്. എല്ലാവര്‍ക്കും എല്ലാ ദിവസവും നന്നായി പ്രകടനം നടത്താനാകണമെന്നില്ല. ഒന്നോ രണ്ടോ പേര്‍ നിരാശപ്പെടുത്തിയേക്കാം. അവരെ സംരക്ഷിക്കാനാകും ശ്രമം. വരുണിനെക്കുറിച്ച് ആശങ്കയില്ലെന്നും, അദ്ദേഹം ഒന്നാം നമ്പര്‍ ബൗളറാണെന്നും സൂര്യ പറഞ്ഞു.

ടീമില്‍ മാറ്റങ്ങളുണ്ടോ?

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യന്‍ ടീമിലെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങളുണ്ടാകുമോയെന്ന് സൂര്യ വെളിപ്പെടുത്തിയില്ല. മാറ്റങ്ങള്‍ ഉണ്ടെങ്കില്‍ അത് നാളെയറിയാമെന്നും, എല്ലാം ഇന്ന് അറിയിക്കാനാകില്ലല്ലോയെന്നും സൂര്യ പറഞ്ഞു.

Follow Us