Suryakumar Yadav: “രോഹിതിൻ്റെ ഭാര്യ നൽകിയ ഉപദേശം അതുപോലെ സ്വീകരിച്ചു”; ഏഷ്യാ കപ്പിൻ്റെ തയ്യാറെടുപ്പുകളെപ്പറ്റി സൂര്യകുമാർ യാദവ്

Suryakumar Yadav About Ritika Sajdesh: ഏഷ്യാ കപ്പിലേക്കുള്ള തൻ്റെ തയ്യാറെടുപ്പ് രോഹിത് ശർമ്മയുടെ ഭാര്യ നൽകിയ ഉപദേശം സ്വീകരിച്ചായിരുന്നു എന്ന് സൂര്യകുമാർ യാദവ്. ഏഷ്യാ കപ്പിൽ ഇന്ത്യ കിരീടം നേടിയിരുന്നു.

Suryakumar Yadav: രോഹിതിൻ്റെ ഭാര്യ നൽകിയ ഉപദേശം അതുപോലെ സ്വീകരിച്ചു; ഏഷ്യാ കപ്പിൻ്റെ തയ്യാറെടുപ്പുകളെപ്പറ്റി സൂര്യകുമാർ യാദവ്

സൂര്യകുമാർ യാദവ്, റിതിക സജ്ദേഷ്

Published: 

02 Oct 2025 11:26 AM

ഏഷ്യാ കപ്പിന് മുൻപ് താൻ നടത്തിയ തയ്യാറെടുപ്പുകളെപ്പറ്റി വിശദീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ടൂർണമെൻ്റിന് മുൻപ് രോഹിത് ശർമ്മയുടെ ഭാര്യ റിതിക സജ്ദേഷുമായി സംസാരിച്ചിരുന്നു എന്നും അവർ നൽകിയ ഉപദേശം അതുപോലെ സ്വീകരിച്ചു എന്നും സൂര്യ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിനോടാണ് സൂര്യകുമാറിൻ്റെ വെളിപ്പെടുത്തൽ.

“ഒരുപാട് പേർ അഭിപ്രായം പറയുമെന്നറിയാമായിരുന്നു. ആശയവിനിമയ മാർഗമായതിനാൽ വാട്സപ്പിനെ അവഗണിക്കാനാവില്ല. ഏഷ്യാ കപ്പിന് മുൻപ് സോഷ്യൽ മീഡിയ ആപ്പുകളൊക്കെ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. ഇൻസ്റ്റഗ്രാം, ട്വിറ്റർ, ഫേസ്ബുക്ക് എല്ലാം. കാരണം, അവ ഫോണിലുണ്ടെങ്കിൽ ആളുകൾ മെസേജ് അയക്കും. മനുഷ്യരായതിനാൽ അത് വായിക്കും.”- സൂര്യ പറഞ്ഞു.

Also Read: Royal Challengers Bengaluru: ട്രോഫി നേടിയ ടീമിനെ മറിച്ചുവിൽക്കാൻ ആർസിബി മാനേജ്മെൻ്റ്; വാങ്ങാൻ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉടമ

“രോഹിത് ശർമ്മയോടും അദ്ദേഹത്തിൻ്റെ ഭാര്യയോടും ഞാൻ സംസാരിച്ചിരുന്നു. വലിയ മത്സരങ്ങൾക്കു മുൻപ് പുറത്തുനിന്നുള്ള ബഹളങ്ങളെ എങ്ങനെ തടയാം എന്നായിരുന്നു സംസാരം. താൻ സോഷ്യൽ മീഡിയ ആപ്പുകൾ ഡിലീറ്റ് ചെയ്യുമെന്നാണ് റിതിക പറഞ്ഞത്. ഞാൻ അതുപോലെ ചെയ്തു.”- അദ്ദേഹം തുടർന്നു.

ഏഷ്യാ കപ്പിൽ പാകിസ്താനെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായിരുന്നു. പാകിസ്താനെ 146 റൺസിന് പുറത്താക്കിയ ഇന്ത്യ അവസാന ഓവറിൽ അഞ്ച് വിക്കറ്റ് ബാക്കിനിർത്തി വിജയിച്ചു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്താനെ ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഏഴ് വിക്കറ്റിനും സൂപ്പർ ഫോറിൽ ആറ് വിക്കറ്റിനുമായിരുന്നു ഇന്ത്യയുടെ ജയം. ഫൈനലിൽ തിലക് വർമ്മ (69) മുന്നിൽ നിന്ന് നയിച്ചപ്പോൾ ശിവം ദുബെ (33), സഞ്ജു സാംസൺ (24) എന്നിവരും തിളങ്ങി.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും