Sanju Samson: ഐപിഎല്ലില്‍ സഞ്ജുവിന് അടുത്ത സീസണ്‍ നിര്‍ണായകം; കാരണം വെളിപ്പെടുത്തി മുന്‍താരം
Sanju Samson Among CSK Seniors Under Pressure Ahead of IPL 2027: സഞ്ജു സാംസണ്‍ അടക്കമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളില്‍ ചിലര്‍ക്ക് അടുത്ത സീസണ്‍ ഒരു പരീക്ഷണമായിരിക്കുമെന്ന് മുന്‍ താരം എസ് ബദരിനാഥ്. റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങള്‍ക്ക് ഇതൊരു നിർണായക വർഷമാണെന്ന് ബദരിനാഥ്.
സഞ്ജു സാംസണ്‍ അടക്കമുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് താരങ്ങളില്‍ ചിലര്‍ക്ക് അടുത്ത സീസണ്‍ ഒരു പരീക്ഷണമായിരിക്കുമെന്ന് മുന്‍ താരം എസ് ബദരിനാഥ്. റുതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, സഞ്ജു സാംസൺ തുടങ്ങിയ താരങ്ങള്‍ക്ക് ഇതൊരു നിർണായക വർഷമാണ്. അവർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. അവർ മുതിർന്ന താരങ്ങളാണെന്നും ബദരിനാഥ് വ്യക്തമാക്കി. സിഎസ്‌കെയിലെ എല്ലാ മുതിർന്ന താരങ്ങൾക്കും ഇതൊരു വലിയ പരീക്ഷണമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“ഈ വർഷം പലർക്കും ഒരു പരീക്ഷണമായിരിക്കും. ഋതുരാജ് ഗെയ്‌ക്‌വാദ്, ശിവം ദുബെ, എന്തിന് സഞ്ജു സാംസൺ പോലും – ഇവർക്കെല്ലാവർക്കും ഇതൊരു നിർണായക വർഷമാണ്. അവർ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടതുണ്ട്. അവർ മുതിർന്ന താരങ്ങളാണ്. നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രം മികച്ച പ്രകടനം കാഴ്ചവെച്ചിട്ട് മുതിർന്ന താരങ്ങളായി തുടരാൻ കഴിയില്ല. അവരിൽ നിന്ന് ടീമിന് വലിയ പ്രതീക്ഷകളുണ്ട്. സിഎസ്‌കെയിലെ എല്ലാ മുതിർന്ന താരങ്ങൾക്കും ഇതൊരു വലിയ പരീക്ഷണമായിരിക്കും”-തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ എസ്. ബദരിനാഥ് പറഞ്ഞു.
റുതുരാജ് ക്യാപ്റ്റനായി തുടരും, പക്ഷേ!
ക്യാപ്റ്റനെന്ന നിലയില്‍ റുതുരാജിന് പുതിയ സീസണ്‍ അതീവ നിര്‍ണായകമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ അത് റുതുരാജിന് തിരിച്ചടിയായേക്കാമെന്നാണ് ബദരിനാഥിന്റെ നിരീക്ഷണം.
Also Read: Sanju Samson: ‘എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടന്‍’; സഞ്ജുവിനെക്കുറിച്ച് രോഹിത്; വീഡിയോ വൈറല്‍
റുതുരാജ് തീർച്ചയായും ക്യാപ്റ്റനായി തുടരും. എന്നാൽ കഴിഞ്ഞ ഒരു വർഷമായി ടീമിലേക്ക് കളിക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അദ്ദേഹത്തിന് കാര്യമായ പങ്കൊന്നും ഉണ്ടായിരുന്നില്ല. അതിനാൽ അവർ ഒരു വർഷം കൂടി അദ്ദേഹത്തിന് നൽകിയ ശേഷം പിന്നീട് തീരുമാനമെടുത്തേക്കാമെന്ന് ബദരിനാഥ് അഭിപ്രായപ്പെട്ടു.
സിഎസ്‌കെ ക്യാപ്റ്റനെന്ന നിലയിൽ 33 മത്സരങ്ങളിൽ നിന്ന് 14 വിജയങ്ങളാണ് റുതുരാജ് നേടിയിട്ടുള്ളത്. കഴിഞ്ഞ സീസണിൽ റുതുരാജ് ഗെയ്‌ക്‌വാദിന്റെ നേതൃത്വത്തിൽ ടീം പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ് എത്തിയത്. മുന്‍ ചാമ്പ്യന്‍മാരായ ചെന്നൈ സമീപ സീസണുകളില്‍ നിരാശജനകമായ പ്രകടനമാണ് പുറത്തെടുത്തത്. ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് ടീം ലക്ഷ്യമിടുന്നത്.
അഞ്ച് തവണ ജേതാക്കളായ സിഎസ്‌കെ ഇത്തവണ പരിശീലകസംഘത്തിലടക്കം മാറ്റം വരുത്തി. സഹീര്‍ ഖാനാണ് ഇത്തവണ മുഖ്യപരിശീലകന്‍. ട്രേഡിങിലൂടെ ഖലീല്‍ അഹമ്മദിനെയും, നഥാന്‍ എല്ലിസിനെയും വിട്ടുകൊടുത്ത് സണ്‍റൈസേഴ്‌സില്‍ നിന്ന് ലിയം ലിവിങ്സ്റ്റണിനെയും, ജാക്ക് എഡ്വേര്‍ഡ്‌സിനെയും സ്വന്തമാക്കിയിരുന്നു.
English Summary
Sanju Samson and other CSK seniors face a major test in IPL 2027, warned former batter S Badrinath. He stated that senior players like Samson, Shivam Dube, and Ruturaj Gaikwad must perform consistently instead of shining once every four games. Badrinath also noted that captain Gaikwad currently lacks influence over CSK’s squad selection. Following back-to-back eighth-place finishes, management will evaluate Gaikwad’s partnership with new head coach Zaheer Khan next season.