Kerala vs Andhra: തകര്‍ത്തടിച്ച് ബാസിതും ഷറഫുദ്ദീനും സഞ്ജുവും; ആന്ധ്രയോട് പൊരുതിവീണ് കേരളം

Andhra Beats Kerala by 29 Runs in Syed Mushtaq Ali Trophy: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ 29 റണ്‍സിന് കീഴടക്കി ആന്ധ്രാപ്രദേശ്. 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്റെ പോരാട്ടം 196 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍: ആന്ധ്രാപ്രദേശ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 225, കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196.

Kerala vs Andhra: തകര്‍ത്തടിച്ച് ബാസിതും ഷറഫുദ്ദീനും സഞ്ജുവും; ആന്ധ്രയോട് പൊരുതിവീണ് കേരളം

അബ്ദുല്‍ ബാസിത്തും സഞ്ജു സാംസണും

Published: 

18 Nov 2026 | 02:04 PM

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തെ 29 റണ്‍സിന് കീഴടക്കി ആന്ധ്രാപ്രദേശ്. 226 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളത്തിന്റെ പോരാട്ടം 196 റണ്‍സിന് അവസാനിച്ചു. സ്‌കോര്‍: ആന്ധ്രാപ്രദേശ് 20 ഓവറില്‍ ഏഴു വിക്കറ്റിന് 225, കേരളം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 196. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മധ്യപ്രദേശിനോട് അഞ്ച് വിക്കറ്റിന് തോറ്റിരുന്നു. രണ്ടാം മത്സരത്തില്‍ മഹാരാഷ്ട്രയെ 94 റണ്‍സിന് തകര്‍ത്തു. നവംബര്‍ 20-ന് ത്രിപുരയ്‌ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത പോരാട്ടം.

കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന്‌ മാറ്റങ്ങളുമായാണ് കേരളം ഇന്നിറങ്ങിയത്. മുഹമ്മദ് അസ്ഹറുദ്ദീന് പകരം ഗോവിന്ദ് പൈയും, അഹമ്മദ് ഇമ്രാന് പകരം അബ്ദുല്‍ ബാസിത്തും, എം നിഖിലിന് പകരം ഷറഫുദ്ദീനും പ്ലേയിങ് ഇലവനിലെത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണും, രോഹന്‍ കുന്നുമ്മലുമായിരുന്നു ഓപ്പണര്‍മാര്‍.

തകര്‍ത്തടിച്ച് സഞ്ജു

മഹാരാഷ്ട്രയ്‌ക്കെതിരെ തിളങ്ങിയ രോഹന്‍ ഇന്ന് നിരാശപ്പെടുത്തിയെങ്കിലും (10 പന്തില്‍ നാല് റണ്‍സ്) മികച്ച തുടക്കമാണ് സഞ്ജു കേരളത്തിന് നല്‍കിയത്. 12 പന്തില്‍ മൂന്ന് സിക്‌സും, ഒരു ഫോറും സഹിതം 26 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ച ഗോവിന്ദ് പൈ തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. വണ്‍ ഡൗണായി കളിച്ച ഗോവിന്ദ് 25 പന്തില്‍ 36 റണ്‍സെടുത്തു.

Also Read: Kerala vs Maharashtra: രോഹനും, സഞ്ജുവും അടിച്ചിട്ടു, നിധീഷ് എറിഞ്ഞിട്ടു: മഹാരാഷ്ട്രയെ കശക്കിയെറിഞ്ഞ് കേരളം

വിഷ്ണു വിനോദിന് (14 പന്തില്‍ 13) ഇന്നും തിളങ്ങാനാകാത്തത് കേരളത്തിന് തിരിച്ചടിയായി. മഹാരാഷ്ട്രയ്‌ക്കെതിരെ മികച്ച പ്രകടനം പുറത്തെടുത്ത സല്‍മാന്‍ നിസാറും ഇന്ന് നിരാശപ്പെടുത്തി. 10 പന്തില്‍ 13 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

ബാസിത്ത്-ഷറഫുദ്ദീന്‍ സഖ്യം

15.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 125 എന്ന നിലയില്‍ കേരളം പതറുമ്പോഴാണ് അബ്ദുല്‍ ബാസിത്തും ഷറഫുദ്ദീനും ക്രീസില്‍ ഒത്തുച്ചേരുന്നത്. ഇരുവരും കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കേരളത്തെ വിജയിപ്പിക്കാനായില്ല. അഞ്ച് വീതം സിക്‌സുകളും ഫോറുകളും സഹിതം ബാസിത് പുറത്താകാതെ 35 പന്തില്‍ 70 റണ്‍സെടുത്തു. ഷറഫുദ്ദീന്‍ 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. ആന്ധ്രയ്ക്ക് വേണ്ടി വെങ്കട് ശശികാന്തും, കാളിദിന്ദി രാജുവും രണ്ട് വിക്കറ്റ് വീതവും, സത്യനാരായണ രാജു ഒരു വിക്കറ്റും സ്വന്തമാക്കി.

30 പന്തില്‍ 64 റണ്‍സെടുത്ത എസ്‌വി രാഹുല്‍, 39 പന്തില്‍ 60 റണ്‍സെടുത്ത ഷെയ്ഖ് റഷീദ്, 16 പന്തില്‍ 32 റണ്‍സ് അടിച്ചുകൂട്ടിയ ഹേമന്ത് റെഡ്ഡി, 15 പന്തില്‍ 37 റണ്‍സ് സ്വന്തമാക്കിയ അശ്വിന്‍ ഹെബ്ബാര്‍, പുറത്താകാതെ ഏഴു പന്തില്‍ 20 റണ്‍സ് അടിച്ചുകൂട്ടിയ കാളിദിന്ദി രാജു എന്നിവരുടെ വെടിക്കെട്ട് ബാറ്റിങാണ് ആദ്യം ബാറ്റു ചെയ്ത ആന്ധ്രയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. കേരളത്തിനായി എംഡി നിധീഷ് മൂന്ന് വിക്കറ്റും, ബിജു നാരായണന്‍ രണ്ട് വിക്കറ്റും, കാര്‍ത്തിക് ബി നായരും, അബ്ദുല്‍ ബാസിത്തും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

English Summary

Andhra Pradesh defeated Kerala by 29 runs in the Syed Mushtaq Ali Trophy. Chasing a target of 226, Kerala finished at 196 for five in 20 overs. Sanju Samson provided a quick start, while Abdul Basith (70*) and Sharafuddeen (27*) fought hard in the end. Despite their valiant efforts, Kerala suffered its second defeat of the tournament.

Loading...
Unable to load recommendations.
Follow Us
ടി.വി.എസ്സിന്റെ ഓഫ് റോ‍ഡ് കിം​ഗ് - അപാച്ചെ RTX
200MP ക്യാമറ സഹിതം ഷവോമി 18 പ്രോ ലോഞ്ച് ചെയ്തു
തൃക്കാർത്തികയിൽ ഭാഗ്യം തുണയ്ക്കുന്ന 4 രാശികൾ
മികച്ച റിസൾട്ടിനായി വർക്കൗട്ടിന് മുൻപ് കഴിക്കേണ്ടത് ഇതാണ്
ക്യൂ നിൽക്കാതെ അരവണ വാങ്ങാം, മെഷീൻ റെഡി
40000 ലിറ്റർ എഥനോളുമായി പോയ ലോറി മറിഞ്ഞാൽ?
320 രൂപ കുറഞ്ഞാൽ ഇനി സ്വർണ വില
ലോറിയുടെ ഡീസൽ ടാങ്ക് തകർന്നാൽ