AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 Ranking: ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് 10ആം സ്ഥാനത്തേക്ക് വീണു; ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ്മ

Suryakumar Yadav T20 Ranking: ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഭിഷേക് ശർമ്മ തന്നെയാണ് ഒന്നാമത്.

T20 Ranking: ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് 10ആം സ്ഥാനത്തേക്ക് വീണു; ഒന്നാം സ്ഥാനം നിലനിർത്തി അഭിഷേക് ശർമ്മ
സൂര്യകുമാർ യാദവ്Image Credit source: PTI
abdul-basith
Abdul Basith | Published: 18 Dec 2025 13:57 PM

ടി20 റാങ്കിംഗിൽ വീണ്ടും താഴേക്കിറങ്ങി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. പുതിയ റാങ്കിംഗിൽ താരം പത്താം സ്ഥാനത്തേക്കിറങ്ങി. നാല് വർഷത്തിനിടെ ഇതാദ്യമായാണ് താരം പത്താം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്നത്. നിലവിൽ 669 റേറ്റിങ് പോയിൻ്റാണ് താരത്തിനുള്ളത്. ഈ വർഷത്തെ മോശം പ്രകടനങ്ങളാണ് താരത്തിന് തിരിച്ചടിയായത്.

ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്മ ഒന്നാം സ്ഥാനം നിലനിർത്തി. 909 ആണ് അഭിഷേകിൻ്റെ റേറ്റിങ് പോയിൻ്റ്. ദക്ഷിണാഫ്രിക്കൻ പരമ്പരയിലെ പ്രകടനങ്ങൾ അഭിഷേകിനെ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചു. തിലക് വർമ്മ ആറാം സ്ഥാനത്തുനിന്ന് നാലാം സ്ഥാനത്തേക്കുയർന്നു. ദക്ഷിണാഫ്രിക്കക്കെതിരായ അർദ്ധസെഞ്ചുറിയാണ് തിലകിന് തുണയായത്. 774 ആണ് തിലകിൻ്റെ റേറ്റിങ് പോയിൻ്റ്. മൂന്നാം സ്ഥാനത്തുള്ള ശ്രീലങ്കൻ താരം പാത്തും നിസ്സങ്കയെക്കാൾ കേവലം അഞ്ച് പോയിൻ്റ് മാത്രം പിന്നിലാണ് തിലക്.

Also Read: IPL 2026: ചെന്നൈയുടെ ഫൈനൽ ഇലവൻ വിസ്ഫോടനാത്മകം; പിടിച്ചുകെട്ടാൻ മറ്റ് ടീമുകൾ ബുദ്ധിമുട്ടും

2023 ന് ശേഷം സൂര്യകുമാർ യാദവിന് റാങ്കിംഗിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. 912 എന്ന തൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച റേറ്റിങ് പോയിൻ്റിൽ നിന്നാണ് താരം താഴേക്കിറങ്ങിയത്. ഈ വർഷം 18 ഇന്നിംഗ്സുകളിൽ നിന്ന് 125.29 സ്ട്രൈക്ക് റേറ്റിൽ, 14.2 ശരാശരിയിൽ കേവലം 213 റൺസ് മാത്രമാണ് സൂര്യയുടെ സമ്പാദ്യം.

ടി20 ബൗളർമാരിൽ വരുൺ ചക്രവർത്തി ഒന്നാമത് തുടരുന്നു. 818 ആണ് താരത്തിൻ്റെ റേറ്റിങ് പോയിൻ്റ്. അർഷ്ദീപ് സിംഗ് നാല് സ്ഥാനം മെച്ചപ്പെടുത്തി 632 റേറ്റിങ് പോയിൻ്റുമായി 16ആം സ്ഥാനത്തേക്കുയർന്നു. അക്സർ പട്ടേൽ 13ആം സ്ഥാനത്ത് തുടരുന്നു.

ടി20യിൽ ഒന്നാം സ്ഥാനത്ത് ഇന്ത്യ തന്നെയാണ്. 272 ആണ് ഇന്ത്യയുടെ റേറ്റിങ് പോയിൻ്റ്. 267 റേറ്റിങ് പോയിൻ്റുമായി ഓസ്ട്രേലിയ രണ്ടാമതാണ്.