India vs South Africa: അഹമ്മദാബാദില്‍ ‘കില്ലര്‍ മില്ലര്‍’ ഷോ; പ്രോട്ടീസിന് മികച്ച സ്‌കോര്‍

India vs South Africa Super Eight Match: സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍. ഡേവിഡ് മില്ലര്‍ അര്‍ധ സെഞ്ചുറി നേടി. 35 പന്തില്‍ 63 റണ്‍സാണ് മില്ലര്‍ നേടിയത്.

India vs South Africa: അഹമ്മദാബാദില്‍ കില്ലര്‍ മില്ലര്‍ ഷോ; പ്രോട്ടീസിന് മികച്ച സ്‌കോര്‍

ഡേവിഡ് മില്ലറുടെ ബാറ്റിങ്‌

Updated On: 

22 Feb 2026 | 08:56 PM

അഹമ്മദാബാദ്: സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. 35 പന്തില്‍ 63 റണ്‍സ് നേടിയ ഡേവിഡ് മില്ലറുടെ പ്രകടനമാണ് പ്രോട്ടീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തുടക്കത്തില്‍ നേരിട്ട കൂട്ടത്തകര്‍ച്ച അതിജീവിച്ചാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോര്‍ നേടിയത്.

ദക്ഷിണാഫ്രിക്ക സ്‌കോര്‍ബോര്‍ഡില്‍ 20 റണ്‍സ് ചേര്‍ക്കുമ്പോഴേക്കും ടോപ് ഓര്‍ഡറിലെ മൂന്ന് ബാറ്റര്‍മാരും പുറത്തായിരുന്നു. ഏഴു പന്തില്‍ ആറു റണ്‍സെടുത്ത ക്വിന്റോണ്‍ ഡി കോക്കിനെ ക്ലീന്‍ ബൗള്‍ഡ് ചെയ്ത് ജസ്പ്രീത് ബുംറയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ആഘാതം സമ്മാനിച്ചത്.

തൊട്ടുപിന്നാലെ ഏഴു പന്തില്‍ നാല് റണ്‍സെടുത്ത ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഐഡന്‍ മര്‍ക്രമും പുറത്തായി. അര്‍ഷ്ദീപ് സിങിന്റെ പന്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെടുത്ത ക്യാച്ചാണ് മര്‍ക്രമിന്റെ പുറത്താകലില്‍ കലാശിച്ചത്. തകര്‍പ്പനൊരു സിക്‌സര്‍ നേടി മികച്ച ഫ്‌ളോയിലായിരുന്ന റിയാന്‍ റിക്കല്‍ട്ടണ്‍ കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക പ്രതിരോധത്തിലായി. ഏഴു പന്തില്‍ ഏഴു റണ്‍സ് നേടിയ റിക്കല്‍ട്ടണയെും വീഴ്ത്തിയത് ബുംറയായിരുന്നു.

Also Read: India vs South Africa: ടോസ് നേടിയ പ്രോട്ടീസ് ബാറ്റിങ് തിരഞ്ഞെടുത്തു, വൈസ് ക്യാപ്റ്റനെ ഒഴിവാക്കി ഇന്ത്യ

നാലോവറില്‍ മൂന്ന് വിക്കറ്റിന് 20 എന്ന നിലയില്‍ പ്രതിസന്ധി നേരിട്ട ദക്ഷിണാഫ്രിക്കയ്ക്കായി നാലാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ഡെവാള്‍ഡ് ബ്രെവിസും, ഡേവിഡ് മില്ലറും രക്ഷാപ്രവര്‍ത്തനം നടത്തി. വിലപ്പെട്ട 97 റണ്‍സാണ് ഈ പാര്‍ട്ണര്‍ഷിപ്പ് ദക്ഷിണാഫ്രിക്കയ്ക്ക് സമ്മാനിച്ചത്. മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത ഇരുവരും ദക്ഷിണാഫ്രിക്കയുടെ സ്‌കോറിങിന്റെ വേഗത വര്‍ധിപ്പിച്ചു. ഒടുവില്‍ 29 പന്തില്‍ 45 റണ്‍സെടുത്ത ബ്രെവിസ് ശിവം ദുബെയുടെ പന്തില്‍ പുറത്തായി.

ബ്രെവിസ് പുറത്തായെങ്കിലും തകര്‍പ്പനടികളുമായി മില്ലര്‍ കളം നിറഞ്ഞു. സ്പിന്നര്‍മാരെ തിരഞ്ഞു പിടിച്ച് ആക്രമിക്കാനായിരുന്നു മില്ലറുടെ ശ്രമം. വരുണ്‍ ചക്രവര്‍ത്തിയുടെ പന്ത്‌ സിക്‌സര്‍ പായിക്കാനുള്ള മില്ലറുടെ ശ്രമം പാളി. തിലക് വര്‍മയുടെ കയ്യില്‍ ചെന്നാണ് ഈ പന്തു വീണത്. മൂന്ന് സിക്‌സറും, ഏഴ് ഫോറും അടങ്ങുന്നതായിരുന്നു മില്ലറുടെ പ്രകടനം.

തുടര്‍ന്ന് ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സണെ നിലയുറപ്പിക്കാന്‍ അര്‍ഷ്ദീപ് അനുവദിച്ചില്ല. ആറു പന്തില്‍ രണ്ട് റണ്‍സെടുക്കാനെ യാന്‍സണ് സാധിച്ചുള്ളൂ. ആറു പന്തില്‍ അഞ്ച് മാത്രമെടുത്ത് കോര്‍ബിന്‍ ബോഷും വന്ന പോലെ മടങ്ങി. ബുംറയ്ക്കായിരുന്നു വിക്കറ്റ്. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് 24 പന്തില്‍ 44 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മൂന്ന് വിക്കറ്റും, അര്‍ഷ്ദീപ് സിങ് രണ്ടു വിക്കറ്റും, വരുണ്‍ ചക്രവര്‍ത്തി, ശിവം ദുബെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മില്ലര്‍ നേടിയ ഒരു സിക്‌സ്-വീഡിയോ

കരിപിടിച്ച പാത്രങ്ങൾ കഴുകി മടുത്തോ? ഇങ്ങനെ ചെയ്തുനോക്കൂ
ഇങ്ങനെ ചെയ്താല്‍ മീൻ വറുക്കുമ്പോൾ കഷ്ണങ്ങൾ ഉടയില്ല
10 മിനുറ്റ് മതി... കിടുക്കാച്ചി കണവ അച്ചാർ തയ്യാറാക്കാം?
ഇനി ചക്ക ഐസ്ക്രീം വീട്ടിൽ തയ്യാറാക്കാം
നേമത്ത് തിരഞ്ഞെടുപ്പ് പോരാട്ടത്തിന് തുടക്കം കുറിച്ച് രാജീവ് ചന്ദ്രശേഖര്‍; ചുവരെഴുത്ത് കണ്ടോ?
ആറന്മുള മണ്ഡലത്തിലെ ഉദ്ഘാടനം ചെയ്ത റോഡുകളിലൂടെ മന്ത്രി വീണാ ജോര്‍ജ് നടത്തിയ റോഡ് ഷോ
എന്തൂട്ടാ കലൂര്‍ സ്‌റ്റേഡിയത്തിന്റെ സെറ്റപ്പ്! ഷവറല്ല, മഴയില്‍ ചോര്‍ന്നതാ
ഓട്ടോയിലെ പെൺകുട്ടിയെ ശല്യം ചെയ്യുന്നയാൾ, ഇന്ത്യയിലോ?