India vs West Indies: ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ ഇങ്ങനെ

T20 World Cup 2026 IND vs WI: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.

India vs West Indies: ടോസ് ഇന്ത്യയ്ക്ക്, ബൗളിങ് തിരഞ്ഞെടുത്തു; പ്ലേയിങ് ഇലവന്‍ ഇങ്ങനെ

അഭിഷേക് ശർമ്മയും ഗൗതം ഗംഭീറും

Updated On: 

01 Mar 2026 | 06:52 PM

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക സൂപ്പര്‍ എട്ട് പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല. സിംബാബ് വെയ്‌ക്കെതിരെ നടന്ന മത്സരത്തിലെ പ്ലേയിങ് ഇലവന്‍ ഇന്ത്യ നിലനിര്‍ത്തി. സഞ്ജു സാംസണും, അഭിഷേക് ശര്‍മയും ഓപ്പണര്‍മാരാകും.ഇരുടീമുകള്‍ക്കും ഇത് ‘വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലാ’ണ്. ജയിക്കുന്ന ടീം സെമിയിലെത്തും.

റണ്‍ റേറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യയെക്കാള്‍ മുന്നിലാണ്. മഴ മൂലം മത്സരം ഉപേക്ഷിച്ചാല്‍ വെസ്റ്റ് ഇന്‍ഡീസ് സെമിയിലെത്തും. എന്നാല്‍ മത്സരം നടക്കുന്ന കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ ഇന്ന് മഴ ഭീഷണിയില്ലാത്തത് ആശ്വാസകരമാണ്.

അതേസമയം, ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ സ്പിന്‍ കരുത്ത് വര്‍ധിപ്പിച്ചാണ് വെസ്റ്റ് ഇന്‍ഡീസ് ഇറങ്ങുന്നത്. മോശം ഫോമിലുള്ള ഓപ്പണര്‍ ബ്രാഡന്‍ കിങിന് പകരം സ്പിന്നര്‍ അകേല്‍ ഹൊസൈനെ വിന്‍ഡീസ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തി. ഒരു ബാറ്റര്‍ക്ക് പകരം ബൗളറെയാണ് വിന്‍ഡീസ് പരിഗണിച്ചതെന്നതാണ് ശ്രദ്ധേയം. ബ്രാന്‍ഡന്‍ കിങിന്റെ അഭാവത്തില്‍ ഷായ് ഹോപ്പിനൊപ്പം ആരാകും കരീബിയന്‍സിന്റെ ഓപ്പണറാകുകയെന്ന് വ്യക്തമല്ല.

Also Read: T20 World Cup 2026: ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്ത്‌

പ്ലേയിങ് ഇലവന്‍

ഇന്ത്യ: സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദ്ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ.

വെസ്റ്റ് ഇൻഡീസ്: ഷായ് ഹോപ്പ്, റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, മാത്യു ഫോർഡ്, അകേൽ ഹൊസൈൻ, ഗുഡകേഷ് മോട്ടി, ഷാമർ ജോസഫ്.

Follow Us
സ്നേക്ക് പ്ലാന്റ് വീട്ടിലെ ഈ ഇടങ്ങളിൽ വയ്ക്കരുത്
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ