T20 World Cup 2026 : സിംബാബ്വെ നമ്മൾ ഉദ്ദേശിച്ച ടീമല്ല സർ! ലങ്കയെ ആറ് വിക്കറ്റിന് തകർത്തു

T20 World Cup 2026 Sri Lanka vs Zimbabwe Highlights : നാല് മത്സരങ്ങളിൽ നിന്നും ഏഴ് പോയിൻ്റുമായി ടേബിൾ ടോപ്പറായിട്ടാണ് സിംബാബ്വെ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലെ മറ്റൊരു മത്സരത്തിൽ സിംബാബ്വെ മുൻ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ അട്ടിമറിച്ചിരുന്നു.

T20 World Cup 2026 : സിംബാബ്വെ നമ്മൾ ഉദ്ദേശിച്ച ടീമല്ല സർ! ലങ്കയെ ആറ് വിക്കറ്റിന് തകർത്തു

Blessing Muzarabani

Published: 

19 Feb 2026 | 08:33 PM

കൊളംബോ : ടി20 ലോകകപ്പിൽ കറുത്ത കുതിരകളാകാൻ സിംബാബ്വെ. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ഗ്രൂപ്പ് ഘട്ടത്തിൽ ശ്രീലങ്കയും സിംബാബ്വെ അട്ടിമറിച്ചു. ഇതോടെ നാല് മത്സരങ്ങളിൽ നിന്നും ഏഴ് പോയിൻ്റുമായി ഗ്രൂപ്പ് ബി ചാമ്പ്യന്മാരായിട്ടാണ് സിംബാബ്വെ സൂപ്പർ എട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. മൂന്ന് പന്തുകൾ ബാക്കി നിർത്തികൊണ്ട് ആറ് വിക്കറ്റിനാണ് സിംബാബ്വെയുടെ ജയം.

ടോസ് നേടിയ ലങ്ക ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. അർധ സെഞ്ചുറി നേടിയ പാതും നിസ്സങ്കയും പവൻ രത്നായകയുടെയും മികവിൽ ലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുക്കുകയായിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര താരങ്ങൾ സ്കോറിങ് വേഗത കുറച്ചതിന് ശ്രീലങ്കയ്ക്ക് തിരിച്ചടിയായി. കൂടാതെ ഇടവേളകളിൽ വിക്കറ്റുകൾ വീണതോടെ ആതിഥേയർക്കമേൽ സമ്മർദ്ദം ഉയരുകയും ചെയ്തു. സിംബാബ്വെയ്ക്കായി ബ്ലെസ്സിങ് മുസറാബാനിയും ബ്രാഡ് ഇവാൻസും ഗ്രീമീ ക്രീമെറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. റയാൻ ബർളാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്.

ALSO READ : T20 World Cup 2026: സ്വന്തം കിങിനെ നാണം കെടുത്തി പാകിസ്ഥാന്‍; ബാബറിന് വാലറ്റത്തിന്റെ വില പോലുമില്ല

സിംബാബ്വെയ്ക്കായി ഓപ്പണർ ബ്രയാൻ ബെനെറ്റാണ് പുറത്താകാതെ അർധ സെഞ്ചുറി നേടി ജയത്തിലേക്ക് നയിച്ചു. സിംബാബ്വെയുടെ സ്കോറിങ്ങിൽ കാര്യമായ വേഗത ഇല്ലാതിരുന്നപ്പോൾ ക്യാപ്റ്റൻ സിക്കന്ദർ റാസയാണ് ആഫ്രിക്കൻ ടീമിനെ വിജയത്തിലേക്ക് നയിച്ചത്. 26 പന്തിൽ നാല് സിക്സറും രണ്ട് ഫോറുമായി 45 റൺസെടുത്ത് റാസാ സിംബാബ്വെ വിജയത്തിനരികിലേക്കെത്തിച്ചു. അവാസനം മൂന്ന് പന്തുകൾ ബാക്കി നിൽക്കവെ സിംബാബ്വെ ജയം സ്വന്തമാക്കുകയും ചെയ്തു.

ഒമാനെയും മൈറ്റി ഓസ്ട്രേലിയയെയും തോൽപ്പിച്ച് സിംബാബ്വെ നേരത്തെ തന്നെ സൂപ്പർ എട്ട് പ്രവേശനം ഉറപ്പിച്ചിരുന്നു. അയർലൻഡിനെതിരെയുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോൾ സിംബാബ്വെയുടെ സൂപ്പർ എട്ട് യോഗ്യത ഉറപ്പിച്ചു. അവസാനം ലങ്കയെ തോൽപ്പിച്ച് അടുത്തഘട്ടത്തിലേക്കുള്ള പ്രവേശനം ആധികാരികമാക്കി. ടി20 ലോകകപ്പ് ചരിത്രത്തിൽ ആദ്യമായിട്ടാണ് സിംബാബ്വെ ഗ്രൂപ്പ് ഘട്ടം കടക്കുന്നത്. സൂപ്പർ എട്ടിൽ ശക്തരായ ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് എന്നിവർക്കെതിരെയാണ് സിംബാബ്വെ പോരാടുക. 23-ാം തീയതി തിങ്കളാഴ്ച വെസ്റ്റ് ഇൻഡീസിനെതിരെയാണ് സിംബാബ്വെയുടെ ആദ്യ സൂപ്പർ എട്ട് മത്സരം. ഇന്ത്യക്കെതിരെ 26-ാം തീയതി വ്യാഴാഴ്ച ചെന്നൈയിലാണ് സിംബാബ്വെ ഇറങ്ങുക

മഞ്ഞളും തേനും വെറും വയറ്റിൽ കഴിച്ചാൽ... ഈ രഹസ്യം അറിയാമോ
മീൻ മാത്രമല്ല ചിക്കനും അച്ചാറിടാമോ?
മുഴുവനായി വേവിച്ചോ പാതി വേവിച്ചോ? മുട്ട എങ്ങനെയാണ് കഴിക്കേണ്ടത്
വീടിനകത്ത് ഈ ചെടികൾ ഉണ്ടെങ്കിൽ എസി വേണ്ട!
പൂച്ച പോലും അറിഞ്ഞില്ല, ആരാ പിടിച്ചോണ്ട് പോയതെന്ന്
കൊല്ലം പുത്തൂർ മലനട ക്ഷേത്രോത്സവത്തിനിടെ സ്ത്രീകളുടെ കൂട്ടയടി
ബുള്ളറ്റിന് തീ പിടിച്ചു, അണയ്ക്കാൻ ഒടുവിൽ
പെരുമ്പാമ്പിൻ്റെ ചുണ്ടിൽ വായോട് ചേർത്ത് സിപിആർ, ഒടുവിൽ