AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026: സ്വന്തം കിങിനെ നാണം കെടുത്തി പാകിസ്ഥാന്‍; ബാബറിന് വാലറ്റത്തിന്റെ വില പോലുമില്ല

Babar Azam Demoted: നമീബിയക്കെതിരായ മത്സരത്തില്‍ ബാബര്‍ അസമിനെ പാകിസ്ഥാന്‍ ബാറ്റിങിന് ഇറക്കിയതുപോലുമില്ല. വാലറ്റത്തിന്റെ വില പോലും പാക് ടീം ബാബറിന് നല്‍കിയില്ലെന്നാണ് പരിഹാസം.

T20 World Cup 2026: സ്വന്തം കിങിനെ നാണം കെടുത്തി പാകിസ്ഥാന്‍; ബാബറിന് വാലറ്റത്തിന്റെ വില പോലുമില്ല
ബാബര്‍ അസം പരിശീലിക്കുന്നു Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 19 Feb 2026 | 01:22 PM

വിരാട് കോഹ്ലിയുമായാണ് പാകിസ്ഥാന്‍ ആരാധകര്‍ ബാബര്‍ അസമിനെ താരതമ്യം ചെയ്യുന്നത്. കോഹ്ലിയെ ക്രിക്കറ്റ് ലോകം ‘കിങ്’ എന്നാണ് വിളിക്കുന്നത്. ബാബര്‍ പാകിസ്ഥാനില്‍ അറിയപ്പെടുന്നതും ‘കിങ്’ എന്നാണ്. പക്ഷേ, പാക് ആരാധകരുടെ കിങിനെ പാകിസ്ഥാന്‍ ടീം തന്നെ ഇപ്പോള്‍ അപമാനിച്ചിരിക്കുകയാണ്. നമീബിയക്കെതിരായ നിര്‍ണായക മത്സരത്തില്‍ ബാബറിനെ പാകിസ്ഥാന്‍ ബാറ്റിങിന് ഇറക്കിയതുപോലുമില്ല. വാലറ്റത്തിന്റെ വില പോലും പാക് ടീം ബാബറിന് നല്‍കിയില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ പരിഹാസം.

നമീബിയക്കെതിരായ മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാന്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റിന് 199 റണ്‍സ് നേടി. സെഞ്ചുറി നേടിയ സാഹിബ്‌സാദ ഫര്‍ഹാന്റെ ബാറ്റിങാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. നമീബിയക്കെതിരായ മത്സരത്തില്‍ അഞ്ച് ബാറ്റര്‍മാരാണ് പാകിസ്ഥാനായി ക്രീസിലെത്തിയത്.

എന്നാല്‍ ടോപ് ഓര്‍ഡര്‍ ബാറ്ററായ ബാബറിന് അവസരം ലഭിച്ചില്ല. തുടക്കം മുതല്‍ ബാറ്റിങിന് തയ്യാറെടുത്ത് ബാബര്‍ ഡഗൗട്ടില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആറാമനായി പോലും ബാബര്‍ പരിഗണനയിലുണ്ടായിരുന്നില്ല. ആറാമനായി ഉസ്മാന്‍ ഖാനാണ് ക്രീസിലെത്താന്‍ തയ്യാറെടുത്തിരുന്നതെന്ന് മത്സരദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഫര്‍ഹാനും, ഷദാബ് ഖാനും പുറത്താകാതെ നിന്നതോടെ ഉസ്മാനും ബാറ്റ് ചെയ്യേണ്ടി വന്നില്ല.

Also Read: India vs Pakistan: വീണത് പാകിസ്ഥാനെങ്കില്‍ വീഴ്ത്തിയത് ഇന്ത്യ തന്നെ; അപരാജിതക്കുതിപ്പുമായി ‘മെന്‍ ഇന്‍ ബ്ലൂ’

ടി20ക്ക് പറ്റിയ രീതിയിലല്ല ബാബര്‍ ബാറ്റു ചെയ്യുന്നതെന്ന വിമര്‍ശനം നേരത്തെ തന്നെയുണ്ട്. മോശം സ്‌ട്രൈക്ക് റേറ്റിലാണ് പലപ്പോഴും ബാബറിന്റെ ബാറ്റിങ്. ടി20യില്‍ ഏകദിന ശൈലിയാണ് ബാബര്‍ പലപ്പോഴും സ്വീകരിക്കുന്നതും. മികച്ച സ്‌കോറിലേക്ക് എത്താനും ബാബറിന് സാധിക്കാറില്ല. നിലവില്‍ ബാബര്‍ പാക് ടീമില്‍ അധിക ബാധ്യത പോലെയാണ് വിലയിരുത്തപ്പെടുന്നത്.

ബാബറിനെ പോലെ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്ന മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്‍ ഇപ്പോള്‍ ടി20 ടീമിന് പുറത്താണ്. എന്നാല്‍, ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടെങ്കിലും സ്ഥാനം നിലനിര്‍ത്താന്‍ ബാബറിന് സാധിച്ചു. ബാബറിന്റെയും, പേസര്‍ ഷാഹിന്‍ അഫ്രീദിയുടെയും പ്രകടനത്തില്‍ ടീം മാനേജ്‌മെന്റ് അതൃപ്തരാണെന്നും, നമീബിയക്കെതിരായ മത്സരത്തില്‍ ഇരുവരെയും ഒഴിവാക്കുമെന്നും നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഷാഹിനെ ഒഴിവാക്കിയെങ്കിലും ബാബറിനെ പേരിന് മാത്രം നിലനിര്‍ത്തി. ലോകകപ്പിന് ശേഷം ബാബര്‍ പാക് ടീമിന് പുറത്താകാനാണ് സാധ്യത. അടുത്തിടെ നടന്ന ബിബിഎല്ലിലും ബാബറിന്റെ മോശം സ്‌ട്രൈക്ക് റേറ്റ് ചര്‍ച്ചയായിരുന്നു. ബിബിഎല്ലില്‍ ബാബറിന് സ്‌ട്രൈക്ക് നല്‍കാതെ സ്റ്റീവ് സ്മിത്ത് ബാറ്റ് ചെയ്തതും അന്ന് വാര്‍ത്തയായിരുന്നു.

Follow Us