AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

T20 World Cup 2026 : ഐസിസിയുടെ ബുദ്ധി വിമാനം തന്നെ! സൂപ്പർ എട്ട് ഫോർമാറ്റിനെതിരെ രൂക്ഷ വിമർശനം

T20 World Cup 2026 Super 8 Match Format : ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ നാല് ടീമുകളിൽ രണ്ട് ടീമുകൾക്ക് മാത്രമെ സെമി ഫൈനലിലേക്ക് അവസരം ലഭിക്കൂ. അതേസമയം ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനത്തുള്ള രണ്ട് ടീമുകൾക്ക് അനയാസം സെമിയിലേക്ക് പ്രവേശിക്കാം.

T20 World Cup 2026 : ഐസിസിയുടെ ബുദ്ധി വിമാനം തന്നെ! സൂപ്പർ എട്ട് ഫോർമാറ്റിനെതിരെ രൂക്ഷ വിമർശനം
Representational ImageImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 20 Feb 2026 | 08:40 PM

വിവാദങ്ങൾ ഒഴിയാതെ ഐസിസി ടി20 ലോകകപ്പ്. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ടൂർണമെൻ്റ് സൂപ്പർ എട്ടിലേക്ക് പ്രവേശിക്കുമ്പോഴാണ് പുതിയ വിവാദം അതിനോട് അനുബന്ധിച്ച് വിമർശനവും ഐസിസിക്കെതിരെ ഉടലെടുത്തിരിക്കുന്നത്. ഒട്ടും ആലോചിക്കാതെയുള്ള ഒരു മത്സരഘടനയാണ് ഐസിസി ഒരുക്കിയിരിക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ ടീമുകളാണ് സൂപ്പർ എട്ടിൽ ഏറ്റുമുട്ടുന്നത്. അതോടൊപ്പം രണ്ടാം സ്ഥാനത്തുള്ളവരാണ് സൂപ്പർ എട്ടിൻ്റെ മറ്റൊരു ഗ്രൂപ്പിലുള്ളത്. ഇത് ടൂർണമെൻ്റിന് ഒരു അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്നാണ് ആരാധകർ പറയുന്നത്.

രണ്ട് ഗ്രൂപ്പുകളിലായിട്ടാണ് സൂപ്പർ എട്ട് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. നാല് ഗ്രൂപ്പുകളിൽ നിന്നും ഒന്നാം സ്ഥാനത്തുള്ള ടീം സൂപ്പർ എട്ടിൻ്റെ ഗ്രൂപ്പ് ഒന്നിലും രണ്ടാം സ്ഥാനക്കാർ രണ്ടാം ഗ്രൂപ്പിലും പ്രവേശിക്കുന്നതാണ് ഐസിസിയുടെ മത്സരഘടന. അപ്രകാരം ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഇന്ത്യ, സിംബാബ്വെ, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക സൂപ്പർ എട്ടിൽ ഗ്രൂപ്പ് ഒന്നിൽ ഇടം നേടി. ഗ്രൂപ്പ് ഘട്ടത്തിൽ രണ്ടാം സ്ഥാനക്കാരായ പാകിസ്താൻ, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ് എന്നീ ടീമുകൾ ഗ്രൂപ്പ് രണ്ടിലും ഇടം നേടി.

ALSO READ : T20 World Cup 2026 : സിംബാബ്വെ നമ്മൾ ഉദ്ദേശിച്ച ടീമല്ല സർ! ലങ്കയെ ആറ് വിക്കറ്റിന് തകർത്തു

ഇത്തരത്തിലുള്ള മത്സരഘടനയിൽ ടീമുകൾ തമ്മിൽ ഏറ്റുമുട്ടുമ്പോൾ മികച്ച രീതിയിൽ കളിക്കുന്ന ടീമുകൾ വേഗത്തിൽ ടൂർണമെൻ്റിൽ നിന്നും പുറത്താകും. മറുവശത്ത് രണ്ടാം സ്ഥാനക്കാരായി വന്ന രണ്ട് ടീമുകൾക്ക് അനയാസം സെമി ഫൈനലിലേക്ക് പ്രവേശിക്കാനും സാധിക്കും. ഇത് ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ രണ്ട് ടീമികൾക്കുള്ള സെമി പ്രവേശനത്തിനുള്ള അവസരമാണ് ഈ മത്സരഘടന നിഷേധിക്കുന്നത്.

Follow Us