AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഇന്ത്യക്കെതിരേ ജയിക്കാൻ വെസ്റ്റിൻഡീസിന് ‘ഹോപ്’ കൊടുത്തത് ധോണി; വെളിപ്പെടുത്തി ഹോപ്

Shai Hope reveals the advice from Dhoni that helped him succeed: ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 352 റൺസ് എന്ന അ‌ത്ര ഈസിയല്ലാത്ത ലക്ഷ്യമാണ് വിൻഡീസിന് മുന്നിൽ വച്ചത്. എന്നാൽ ഇത് 48.2 ഓവറിൽ തന്നെ വിൻഡീസ് മറികടന്നു. 162 റൺസുമായി പുറത്താവാതെ നിന്ന നായകൻ ഷായി ഹോപ്പാണ് വിൻഡീസിന് പരമ്പരയിലെ ആശ്വാസ ജയം സമ്മാനിച്ചത്. മത്സരശേഷം സംസാരിക്കവേ തനിക്ക് പൊരുതാനുള്ള പ്രതീക്ഷ പകർന്നത് എംഎസ് ധോണിയുടെ വാക്കുകൾ ആയിരുന്നു എന്ന് ഹോപ് വെളിപ്പെടുത്തുകയായിരുന്നു.

ഇന്ത്യക്കെതിരേ ജയിക്കാൻ വെസ്റ്റിൻഡീസിന് ‘ഹോപ്’ കൊടുത്തത് ധോണി; വെളിപ്പെടുത്തി ഹോപ്
West Indies Captain Shai Hope Reveals Advice From Ms DhoniImage Credit source: PTI
Prasanth Kumar
Prasanth Kumar | Published: 04 Oct 2026 | 08:50 AM

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന്, ഇന്ത്യയെ തോൽപ്പിക്കാൻ വെസ്റ്റിൻഡീസിന് പ്രതീക്ഷ പകർന്നത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ഒരു ഉപദേശമെന്ന് വെളിപ്പെടുത്തി നായകൻ ഷായ് ഹോപ്പ്. ഇന്ത്യക്കെതിരേ കഴിഞ്ഞ ദിവസം നടന്ന മൂന്നാം ഏകദിനത്തിൽ വിൻഡീസ് അ‌ഞ്ച് വിക്കറ്റിന്റെ വമ്പൻ ജയം സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിജയത്തിന്റെ മുഖ്യ ശിൽപ്പികൂടിയായ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ് ഈ വിജയത്തിന് പിന്നിൽ എംഎസ് ധോണിയുടെ ഒരു ഉപദേശം തനിക്ക് എത്രത്തോളം ഉപകാരപ്പെട്ടു എന്ന് വെളിപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 352 റൺസ് എന്ന അ‌ത്ര ഈസിയല്ലാത്ത ലക്ഷ്യമാണ് വിൻഡീസിന് മുന്നിൽ വച്ചത്. എന്നാൽ ഇത് 48.2 ഓവറിൽ തന്നെ വിൻഡീസ് മറികടന്നു. 162 റൺസുമായി പുറത്താവാതെ നിന്ന നായകൻ ഷായി ഹോപ്പാണ് വിൻഡീസിന് പരമ്പരയിലെ ആശ്വാസ ജയം സമ്മാനിച്ചത്. മത്സരശേഷം സംസാരിക്കവേ തനിക്ക് പൊരുതാനുള്ള പ്രതീക്ഷ പകർന്നത് എംഎസ് ധോണിയുടെ വാക്കുകൾ ആയിരുന്നു എന്ന് ഹോപ് വെളിപ്പെടുത്തുകയായിരുന്നു.

Also Read: സഞ്ജു സാംസണിന്റെ അടുത്ത ലക്ഷ്യം എന്ത്? മുന്നിൽ രണ്ട് വലിയ വഴികൾ

വലിയ ലക്ഷ്യം പിന്തുടരാനിറങ്ങിയ തനിക്ക് ധോണിയുടെ ഉപദേശം ഓർമയിലെത്തിയെന്ന് ഹോപ് പറഞ്ഞു. “നിങ്ങൾ കരുതുന്നതിലും കൂടുതൽ സമയം എപ്പോഴും നിങ്ങളുടെ കൈവശമുണ്ടാകും” എന്ന ധോണിയുടെ ഉപദേശം ക്ഷമയോടെ കളിക്കാനും വിജയലക്ഷ്യത്തെ ചെറിയ ഘട്ടങ്ങളായി തിരിച്ച് സമീപിക്കാനും തന്നെ സഹായിച്ചുവെന്ന് ഹോപ്പ് വ്യക്തമാക്കി.

50 ഓവറും വിക്കറ്റ് കീപ്പിംഗ് നടത്തിയ ശേഷം ഇന്നിംഗ്സ് ഓപ്പൺ ചെയ്യുകയും, പേശിവലിവ് മൂലം ബുദ്ധിമുട്ടുകയും ചെയ്തിട്ടും പതറാതെ നിന്ന്, മികച്ച സെഞ്ച്വറിയിലൂടെ ടീമിനെ വിജയത്തിലെത്തിച്ച ഷായ് ഹോപ്പ് ആണ് വിൻഡീസ് വിജയത്തിന്റെ ശിൽപ്പി. ഹോപ്പിന്റെ നെഞ്ചുറപ്പുകൊണ്ട് 352 റൺസ് വിജയലക്ഷ്യം മറികടന്ന് ‘മെൻ ഇൻ മറൂൺ’ (വെസ്റ്റ് ഇൻഡീസ് ടീം) തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന റൺ-ചേസ് വിജയമാണ് സ്വന്തമാക്കിയത്.

ഹോപ്പിന്റെ വാക്കുകൾ:

“പരമ്പര മികച്ച രീതിയിൽ അവസാനിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു, അതിൽ വിജയിച്ചതിൽ സന്തോഷമുണ്ട്. തുടയുടെ ഭാഗത്ത് (groin area) എന്തോ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നുവെങ്കിലും അവസാനം വരെ പോരാടാൻ തീരുമാനിച്ചു. ഒന്ന്, ഞങ്ങൾക്ക് ഒരു ബാറ്റ്‌സ്മാൻ കുറവായിരുന്നു, ഒരുപക്ഷേ രണ്ട് പേരുടെ കുറവുണ്ടായിരുന്നു എന്ന് പറയാം, അതിനാൽ അതൊരു വെല്ലുവിളിയായിരുന്നു. എം.എസ്. ധോണിയുമായുള്ള സംഭാഷണം ഇക്കാര്യത്തിൽ വളരെ സഹായകമായി”.

”നിങ്ങൾ കരുതുന്നതിലും കൂടുതൽ സമയം എപ്പോഴും നിങ്ങളുടെ കൈവശമുണ്ടാകും’ എന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. അതിനാൽ വിജയലക്ഷ്യത്തെ ചെറിയ ഘട്ടങ്ങളായി തിരിച്ച് സമീപിക്കാൻ ഞങ്ങൾ ശ്രമിച്ചു. ഓവർ-റേറ്റ് പെനാൽറ്റി ഒഴിവാക്കാൻ ഇന്ത്യ ഫീൽഡർമാരെ ഉള്ളിലേക്ക് കൊണ്ടുവരേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു, അതുകൊണ്ട് ക്ഷമയോടെ നിന്നു. പരമ്പരയെക്കുറിച്ച് പറയുകയാണെങ്കിൽ, ചില ഘട്ടങ്ങളിൽ ഞങ്ങൾ വളരെ മികച്ച ക്രിക്കറ്റ് കളിച്ചു. ബാറ്റ്‌സ്മാൻമാർ നന്നായി കളിച്ചു”.

”സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെക്കാൻ ഞങ്ങൾ ആഗ്രഹിച്ചിരുന്നു, ബാറ്റ്‌സ്മാൻമാർ അത് ചെയ്തു. ബൗളിംഗിന്റെ കാര്യത്തിൽ, മുന്നോട്ട് പോകുമ്പോൾ കൂടുതൽ മെച്ചപ്പെടാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ടി20 മത്സരങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, ഞങ്ങൾക്ക് രണ്ട് ദിവസത്തെ ഇടവേളയുണ്ട്, അതിനാൽ കളിക്കാൻ തയ്യാറാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” – മത്സരശേഷം ഹോപ്പ് പറഞ്ഞു. മൂന്ന് പരമ്പരയിലെ അ‌വസാന മത്സരമാണ് വിൻഡീസ് ജയിച്ചത്. മറ്റ് രണ്ട് മത്സരങ്ങൾ നേരത്തെ തന്നെ ജയിച്ചിരുന്നതിനാൽ ഇന്ത്യ ഇതിനകം പരമ്പര സ്വന്തമാക്കിയിരുന്നു (2-1).

English Summary

Captain Shai Hope revealed that advice from former Indian captain Mahendra Singh Dhoni gave West Indies hope of chasing down the massive target set by India. Hope explained that Dhoni’s counsel-“You always have more time than you think”-helped him play patiently and approach the target by breaking it down into smaller stages.

Follow Us