U19 Asia Cup: ‘സെവാഗ് പുത്രന്റെ’ സെഞ്ചുറി മികവില്‍ തകര്‍പ്പന്‍ ജയം; യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

India Qualifies for Under-19 Asia Cup Semifinals After Defeating UAE by 70 Runs: അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ യുഎഇയെ 70 റണ്‍സിന്‌ തകര്‍ത്തു. ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ നിശ്ചിത 50 ഓവറില്‍ 239 റണ്‍സിന് ഓള്‍ ഔട്ടായി.

U19 Asia Cup: സെവാഗ് പുത്രന്റെ സെഞ്ചുറി മികവില്‍ തകര്‍പ്പന്‍ ജയം; യുഎഇയെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

India U19 vs UAE U19

Updated On: 

10 Nov 2026 | 07:12 PM

അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. നിര്‍ണായക മത്സരത്തില്‍ യുഎഇയെ 70 റണ്‍സിന്‌ തകര്‍ത്തു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തെങ്കിലും, രണ്ടാം മത്സരത്തില്‍ പാകിസ്ഥാനോട് ഇന്ത്യ തോറ്റിരുന്നു. ഇതോടെയാണ് യുഎഇയ്‌ക്കെതിരായ മത്സരം നിര്‍ണായകമായത്. മത്സരത്തില്‍ ഒരു ഘട്ടത്തിലും ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ യുഎഇയ്ക്ക് സാധിച്ചില്ല. ഇന്ത്യ ഉയര്‍ത്തിയ 310 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന യുഎഇ നിശ്ചിത 50 ഓവറില്‍ 239 റണ്‍സിന് ഓള്‍ ഔട്ടായി. ഇന്ത്യയുടെ ബൗളര്‍മാരെല്ലാം വിക്കറ്റുകള്‍ വീഴ്ത്തി. നാലു വിക്കറ്റെടുത്ത ഇഷാന്‍ ധീരജ് സൂദ് ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിന് നേതൃത്വം നല്‍കി.

മോഹിത് ഉല്‍വ, മനല്‍ ചൗഹാന്‍, കാവ്യ പരേഷ് പട്ടേല്‍, യാഷ്ബര്‍ധന്‍ സിങ് ചൗഹാന്‍, ആര്യന്‍ ദിനേശ്കുമാര്‍ ബച്ചുഭായ് സാവ്‌സാനി, അര്‍ജുന്‍ രജ്പുത് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി. 74 പന്തില്‍ 74 റണ്‍സെടുത്ത അഹമ്മദ് ഖുദാദയ്ക്ക് മാത്രമാണ് യുഎഇയ്ക്കായി പൊരുതാനായത്. മറ്റ് ബാറ്റര്‍മാര്‍ക്ക് ഇന്ത്യന്‍ ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.

മറ്റ് യുഎഇ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: അയാന്‍ മിസ്ബ-53 പന്തില്‍ 27, സൈനുല്ല റെഹ്‌മാനി-28 പന്തില്‍ 16, യായിന്‍ കിരണ്‍ റായ്-44 പന്തില്‍ 29, മുഹമ്മദ് നഫീസ് ജഹുഫാര്‍-32 പന്തില്‍ 14, ബിലാല്‍ ഖാന്‍-നാലു പന്തില്‍ പൂജ്യം, ഉദീഷ് സുരി-25 പന്തില്‍ 13, നൂര്‍ അയോബി-25 പന്തില്‍ 39, മുഹമ്മദ് സാദ്-അഞ്ച് പന്തില്‍ മൂന്ന്, നസീം ഖാന്‍-എട്ട് പന്തില്‍ മൂന്ന് നോട്ടൗട്ട്, ഹദായത്തുല്ല ഖാന്‍-മൂന്ന് പന്തില്‍ പൂജ്യം.

ആര്യവീറിന് തകര്‍പ്പന്‍ സെഞ്ചുറി

ആര്യവീര്‍ സെവാഗിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗിന്റെ മകനായ ആര്യവീര്‍ 168 പന്തില്‍ 160 റണ്‍സെടുത്തു. 69 പന്തില്‍ 67 റണ്‍സെടുത്ത വിനീത് വികെയും മികച്ച പ്രകടനം പുറത്തെടുത്തു.

Also Read: “ഞാൻ ആദ്യമായാണ് അറിയുന്നത്”! ഖവാജയ്ക്ക് സ്റ്റാര്‍ക്കിന്റെ മറുപടി; പന്ത് ചുരണ്ടല്‍ വിവാദം വീണ്ടും കത്തുന്നു

രാഹുല്‍ ദ്രാവിഡിന്റെ മകന്‍ അന്‍വയ് (ഒമ്പത് പന്തില്‍ 12) അടക്കമുള്ള മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ലക്ഷ്യ റായ്ചന്ദാനി-32 പന്തില്‍ 17, അര്‍ജുന്‍ രാജ്പുത്-അഞ്ച് പന്തില്‍ നാല്, യാഷ്ബര്‍ധന്‍ സിങ് ചൗഹാന്‍-10 പന്തില്‍ 17, മനല്‍ ചൗഹാന്‍-മൂന്ന് പന്തില്‍ ഒന്ന്, മോഹിത് ഉല്‍വ-രണ്ടു പന്തില്‍ ഏഴ് നോട്ടൗട്ട്, ആര്യന്‍ ദിനേശ്കുമാര്‍ ബച്ചുഭായ് സാവ്‌സാനി-മൂന്ന് പന്തില്‍ രണ്ട് എന്നിങ്ങനെയാണ് മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാരുടെ സംഭാവന. യുഎഇയ്ക്കായി നസീം ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി. ഹദായത്തുല്ല ഖാന്‍, നൂര്‍ അയോബി, അയാന്‍ മിസ്ബ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.

സെമി ഫൈനല്‍ പോരാട്ടം

നവംബര്‍ 12-ന് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കും. ഇന്ത്യ അഫ്ഗാനിസ്ഥാനെയും, പാകിസ്ഥാന്‍ ബംഗ്ലാദേശിനെയും നേരിടും. നവംബര്‍ 14-നാണ് ഫൈനല്‍.

English Summary

India defeated UAE by 70 runs to enter the Under-19 Asia Cup semifinals. Aryavir Sehwag starred for India with a magnificent 160-run knock. Ishan Dheeraj Sood led the bowling attack by taking four key wickets. India will now face Afghanistan in the semifinal match on November 12.

Loading...
Unable to load recommendations.
Follow Us
7000mAh ബാറ്ററി, 200MP ക്യാമറ; മോട്ടറോള സിഗ്നേച്ചർ 27 എത്തി
ഏമ്പക്കം എങ്ങനെ കുറയ്ക്കാം? 6 മാര്‍ഗങ്ങള്‍
മുൻജന്മത്തിലെ ഓർമകൾ ഇപ്പോഴും നിങ്ങളിലുണ്ടോ? സൂചനകൾ അറിയാം
മുട്ട വില കൂടി, പ്രോട്ടീന് പകരമായി ഇവ കഴിച്ചോളൂ
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി