മട്ടന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ
മട്ടന്നൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ കെ.ടി ജയ് കൃഷ്ണന്റെ ഭാര്യ ജ്യോതി, മകൻ നവീൻ കൃഷ്ണ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്ന് സംശയമുള്ളതായി പോലീസ് അറിയിക്കുന്നു. രാവിലെ വീടിന് പുറത്തുപോയ ജയകൃഷ്ണൻ പത്തുമണിയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ്...
കണ്ണൂർ: മട്ടന്നൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. മട്ടന്നൂർ ലയൺസ് ക്ലബ് റോഡിൽ കെ.ടി ജയ് കൃഷ്ണന്റെ ഭാര്യ ജ്യോതി, മകൻ നവീൻ കൃഷ്ണ മരിച്ച നിലയിൽ കണ്ടെത്തിയത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാണെന്ന് സംശയമുള്ളതായി പോലീസ് അറിയിക്കുന്നു. രാവിലെ വീടിന് പുറത്തുപോയ ജയകൃഷ്ണൻ പത്തുമണിയോടെ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോഴാണ് രണ്ടുപേരും വെട്ടേറ്റ് കിടക്കുന്നത് കാണുന്നത്.
ചോരയിൽ കുളിച്ച നിലയിൽ ആയിരുന്നു ഇരുവരുടെയും ശരീരങ്ങൾ. വീടിന്റെ മുകളിലെ നിലയിലെ ഹാളിൽ ആണ് ഇരുവരെയും കണ്ടെത്തിയത്. തുടർന്ന് പോലീസ് എത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്കും രണ്ടുപേരും മരിച്ചിരുന്നു എന്നാണ് വിവരം. റിട്ടയെർഡ് അധ്യാപികയാണ് ജോതി. ജ്യോതിക്ക് 57 ഉം മകൻ നവീന് 22 ഉം ആണ് പ്രായം.