ലഹരിയിൽ പരാക്രമം; കൊച്ചിയിൽ യുവാവ് പൊലീസുകാരന്‍റെ കൈ കടിച്ച് മുറിച്ചു
കൊച്ചിയിൽ പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ യുവാവ് പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചു മുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പോലീസിന് നേരെ പരാക്രമം കാട്ടിയത്. വൈദ്യ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോൾ ആയിരുന്നു ആക്രമണം. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ് കടിയേറ്റത്.
കൊച്ചി: കൊച്ചിയിൽ പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ലഹരിക്കടിമയായ യുവാവ് പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ചു മുറിച്ചു. കൊല്ലം ശാസ്താംകോട്ട സ്വദേശി മുഹമ്മദ് ഇക്ബാലാണ് പോലീസിന് നേരെ പരാക്രമം കാട്ടിയത്. വൈദ്യ പരിശോധനയ്ക്ക് വേണ്ടി ആശുപത്രിയിൽ എത്തിച്ചപ്പോൾ ആയിരുന്നു ആക്രമണം. എറണാകുളം നോർത്ത് സ്റ്റേഷനിലെ ഡ്രൈവർ അജിത് പോളിനാണ് കടിയേറ്റത്. ലഹരി ഉപയോഗിച്ച അവസ്ഥയിലായിരുന്നു യുവാവിനെ പോലീസ് പിടികൂടിയത്. നോർത്ത് പാലത്തിനു സമീപത്തു നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതും തുടർന്ന് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്നതും.
അതേസമയം കൊച്ചിയിൽ മറ്റൊരു സംഭവത്തിൽ സബ് ഇൻസ്പെക്ടർക്ക് നേരെയും ആക്രമണം ഉണ്ടായി. ഈ സംഭവത്തിൽ കൊല്ലം സ്വദേശി അജ്മലാണ് പിടിയിലായത്. കടവന്ത്രയിലെ ഇന്ദിരാഗാന്ധി ആശുപത്രിയിൽ ഇയാൾ ബഹളം ഉണ്ടാക്കുന്നു എന്ന പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിയ സബ് ഇൻസ്‌പെക്ടർ ഹരികൃഷ്ണനെ അജ്മൽ ദേഹോപദ്രവം ഏൽപ്പിക്കുകയാണ് ഉണ്ടായത്. ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Also Read: മട്ടന്നൂരിൽ അമ്മയും മകനും വീടിനുള്ളിൽ വെട്ടേറ്റു മരിച്ച നിലയിൽ
കൊച്ചിയിൽ പോലീസിന് നേരെയുള്ള ആക്രമണങ്ങൾ ഇപ്പോൾ തുടർക്കഥയാവുകയാണ്. കഴിഞ്ഞദിവസം ഹൈക്കോടതി ജംഗ്ഷനിൽ സ്വകാര്യ ബസ് ട്രാഫിക് പോലീസുകാരനെ ഇടിച്ചു വീഴ്ത്തിയിരുന്നു. ഇന്നലെ രാത്രി വൈകിട്ട് ഏഴരയോടെയാണ് സംഭവം ഉണ്ടായത്. സിവിൽ പോലീസ് ഓഫീസർ ശ്രീദത്തിനെയാണ് സ്വകാര്യ ബസ് ഇടിച്ചു വീഴ്ത്തിയത്. എറണാകുളം – കാക്കനാട് റൂട്ടിൽ ഓടുന്ന മഹാത്മ എന്ന ബസ്സാണ് പോലീസ് ഉദ്യോഗസ്ഥനെ ഇടിച്ചത്. സംഭവത്തിൽ കാക്കനാട് സ്വദേശിയായ ബസ് ഡ്രൈവർ അനീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. വീഴ്ചയിൽ പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ ആശുപത്രിയിൽ ചികിത്സ തേടി. മേനക ഭാഗത്തുനിന്ന് അമിത വേഗതയിൽ എത്തിയ ബസ് ഹൈക്കോടതി ജംഗ്ഷനിൽ നിന്ന് ബാനർജി റോഡിലേക്ക് അലക്ഷ്യമായി തിരിയവെയാണ് അപകടം ഉണ്ടായത്.
ഇതിനുമുമ്പ് ബാനർജി റോഡിൽ കാറ് യാത്രികരെ തടഞ്ഞു നിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ബസ്സ് ജീവനക്കാരനെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പോലീസ് ഉദ്യോഗസ്ഥനെ നേരെയും ആഴ്ചകൾക്കു മുമ്പ് ആക്രമണം ഉണ്ടായിരുന്നു. കസ്റ്റഡിയിൽ എടുക്കാൻ വന്ന ഉദ്യോഗസ്ഥനെ പ്രതിയായ ബസ് ജീവനക്കാരൻ മറ്റ് യാത്രക്കാർക്ക് മുമ്പിൽവെച്ച് ഇടിച്ചു വീഴ്ത്തുകയായിരുന്നു.
English Summary
A young man attacked police officers in Kochi. The man, who is under the influence of drugs, bit a police officer, causing a severe injury. The individual, identified as Muhammad Iqbal a native of Sasthamcotta in Kollam carried out the assault. The incident occurred when he was taken to a hospital for a medical examination. Ajith Paul, a driver attached to the Ernakulam North Police Station, sustained the bite injury.