VHT 2025: അഹ്മദാബാദിൽ വെടിയും പുകയും; ഝാർഖണ്ഡിൻ്റെ 412 റൺസ് മറികടന്ന് കർണാടകയുടെ റെക്കോർഡ് ചേസ്

Karnataka Wins Against Jharkhand: ഝാർഖണ്ഡിനെതിരെ തകർപ്പൻ വിജയവുമായി കർണാടക. 413 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യമാണ് കർണാടക മറികടന്നത്.

VHT 2025: അഹ്മദാബാദിൽ വെടിയും പുകയും; ഝാർഖണ്ഡിൻ്റെ 412 റൺസ് മറികടന്ന് കർണാടകയുടെ റെക്കോർഡ് ചേസ്

ദേവ്ദത്ത് പടിക്കൽ

Published: 

24 Dec 2025 | 05:49 PM

വിജയ് ഹസാരെ ട്രോഫി ചരിത്രത്തിലെ തന്നെ റെക്കോർഡ് റൺ ചേസുമായി കർണാടക. ഝാർഖണ്ഡ് മുന്നോട്ടുവച്ച 413 റൺസിൻ്റെ വിജയലക്ഷ്യം അഞ്ച് വിക്കറ്റ് ബാക്കിനിർത്തി 48ആം ഓവറിൽ കർണാടക മറികടന്നു. 147 റൺസ് നേടിയ ദേവ്ദത്ത് പടിക്കൽ കർണാടകയുടെ ടോപ്പ് സ്കോററായി. ലിസ്റ്റ് എ ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന റൺ ചേസ് കൂടിയാണ് ഇത്.

39 പന്തിൽ 125 റൺസ് നേടിയ ക്യാപ്റ്റൻ ഇഷാൻ കിഷൻ്റെ മികവിലാണ് ഝാർഖണ്ഡ് റെക്കോർഡ് സ്കോർ കുറിച്ചത്. നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി ഝാർഖണ്ഡ് 412 റൺസ് നേടി. വിരാട് സിംഗ് (68 പന്തിൽ 88), കുമാർ കുശാഗ്ര (47 പന്തിൽ 63) എന്നിവരും ഝാർഖണ്ഡിനായി തിളങ്ങി. കർണാടകയ്ക്കായി അഭിലാഷ് ഷെട്ടി നാല് വിക്കറ്റ് വീഴ്ത്തി.

Also Read: VHT 2025: രോഹിതിനും കോലിയ്ക്കും സെഞ്ചുറി; ബിസിസിഐയുടെ ആഭ്യന്തര പരീക്ഷ പാസായി റോ – കോ

മറുപടി ബാറ്റിംഗിൽ ഒറ്റക്കെട്ടായാണ് കർണാടക ഈ സ്കോർ മറികടന്നത്. ദേവ്ദത്തും മായങ്ക് അഗർവാളും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് 114 റൺസ് പടുത്തുയർത്തി. 34 പന്തിൽ 54 റൺസ് നേടി അഗർവാൾ മടങ്ങിയതിന് പിന്നാലെ കരുൺ നായർ (29), സ്മരൺ രവിചന്ദ്രൻ (27), കൃഷ്ണൻ ശ്രീജിത്ത് (38) എന്നിവരുമായിച്ചേർന്നും ദേവ്ദത്ത് മികച്ച കൂട്ടുകെട്ടുകളിൽ പങ്കാളിയായി. 118 പന്തിൽ 147 റൺസ് നേടി ദേവ്ദത്ത് മടങ്ങിയതിന് പിന്നാലെ അഭിനവ് മനോഹറും ധ്രുവ് പ്രഭാകറും ചേർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കർണാടകയെ വിജയത്തിലെത്തിച്ചത്.

അഭിനവ് മനോഹർ 32 പന്തിൽ 56 റൺസ് നേടിയും ധ്രുവ് പ്രഭാകർ 22 പന്തിൽ 40 റൺസ് നേടിയും നോട്ടൗട്ടാണ്. അപരാജിതമായ 88 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്.

ഫ്രിഡ്ജിൽ ഇറച്ചിയോ മീനോ ഇരിപ്പുണ്ടോ? ഇതൊന്ന് അറിയണേ
വിവാഹത്തിനെ പേടിക്കുന്ന പുരുഷന്മാരുണ്ടോ? കാരണമിതാ
ചിയ സീഡ് കുതിര്‍ക്കേണ്ടത് ഇത്ര സമയം മാത്രം
തണുപ്പ് കൂടിയതോടെ ചുമ കുറയുന്നില്ലേ?
ഇവനൊക്കെ എന്തിന്റെ സൂക്കേടാ? കൃഷ്ണഗിരിയില്‍ ആനയെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന യുവാക്കള്‍
സ്റ്റെപ്പുകള്‍ കയറുന്നതിനിടെ തൊട്ടുമുമ്പില്‍ സിംഹം; പകച്ചുപോയി ബാല്യം
അഭിമാനം ആകാശത്തോളം! 'ബ്ലൂബേര്‍ഡു'മായി ബാഹുബലി കുതിച്ചുയരുന്നത് കണ്ടോ
റോഡിലെ ക്രിമിനലുകൾ