Virat Kohli: ‘മീശ കളറടിച്ച് തുടങ്ങുമ്പോൾ മനസ്സിലാക്കണം’; ടെസ്റ്റ് വിരമിക്കലിൻ്റെ കാരണം പറഞ്ഞ് വിരാട് കോലി

Virat Kohli Reveals The Reason For His Test Retirement: ടെസ്റ്റ് കരിയർ അവസാനിപ്പിക്കാനുള്ള കാരണം പറഞ്ഞ് വിരാട് കോലി. കഴിഞ്ഞ ദിവസം നടന്ന ഒരു ചടങ്ങിലാണ് കോലിയുടെ വെളിപ്പെടുത്തൽ.

Virat Kohli: മീശ കളറടിച്ച് തുടങ്ങുമ്പോൾ മനസ്സിലാക്കണം; ടെസ്റ്റ് വിരമിക്കലിൻ്റെ കാരണം പറഞ്ഞ് വിരാട് കോലി

വിരാട് കോലി

Published: 

09 Jul 2025 | 08:29 PM

ടെസ്റ്റിൽ നിന്ന് വിരമിക്കാൻ തീരുമാനിച്ചതിൻ്റെ കാരണം പറഞ്ഞ് ഇന്ത്യയുടെ മുൻ താരം വിരാട് കോലി. ഇക്കൊല്ലം ജനുവരിയിൽ ഓസ്ട്രേലിയക്കെതിരായ ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയ്ക്ക് ശേഷമാണ് താരം ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത്. 36 വയസുകാരനായ താരം ഇപ്പോൾ ഏകദിനങ്ങളിൽ മാത്രമാണ് കളിക്കുന്നത്.

മുൻ താരം യുവ്‌രാജ് സിംഗിൻ്റെ ഉടമസ്ഥതയിലുള്ള യൂവീകാൻ എന്ന സന്നദ്ധ സംഘടനയുടെ പരിപാടിക്കെത്തിയപ്പോഴാണ് കോലിയുടെ പ്രതികരണം. ടെസ്റ്റ് വിരമിക്കലിനെപ്പറ്റി അവതാരകൻ ഗൗരവ് കപൂറാണ് കോലിയോട് ചോദിച്ചത്. “ഞാൻ രണ്ട് ദിവസം മുൻപാണ് എൻ്റെ മീശയിൽ കളറടിച്ചത്. ഓരോ നാല് ദിവസം കൂടുന്തോറും മീശ കളറടിക്കുമ്പോൾ വിരമിക്കാൻ സമയമായെന്ന് മനസ്സിലാവും.”- കോലി പറഞ്ഞു.

“സത്യത്തിൽ, രവി ശാസ്ത്രി ഒപ്പമില്ലായിരുന്നെങ്കിൽ ടെസ്റ്റ് ക്രിക്കറ്റിലെ നേട്ടങ്ങളൊന്നും സാധ്യമാവുമായിരുന്നില്ല. ഞങ്ങൾക്ക് ഒരുമിച്ചുണ്ടായിരുന്ന വ്യക്തത കണ്ടെത്താൻ പാടാണ്. കരിയറിൽ വളരാൻ ക്രിക്കറ്റർമാർക്ക് അതെല്ലാമാണ്. എനിക്ക് വേണ്ടി അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദ്യശരങ്ങൾ നേരിട്ടു. അദ്ദേഹം പിന്തുണച്ചത് പോലെ മറ്റാരും എന്നെ പിന്തുണച്ചില്ല. എൻ്റെ ക്രിക്കറ്റ് യാത്രയിൽ വലിയ ഒരു ഭാഗമായതിന് അദ്ദേഹത്തോട് എനിക്ക് ബഹുമാനവും കടപ്പാടുമുണ്ട്.”- കോലി പറഞ്ഞു.

Also Read: Virat Kohli: ‘കോലി താമസിക്കുന്നത് ലണ്ടനിലെ ആ വീട്ടിലല്ലേ?’; രഹസ്യമാക്കി വച്ചിരുന്ന അഡ്രസ് പുറത്തുവിട്ട് ജൊനാതൻ ട്രോട്ട്

ടി20യിൽ നിന്നും ടെസ്റ്റ് മത്സരങ്ങളിൽ നിന്നും വിരാട് കോലി വിരമിച്ചു. ഇപ്പോൾ ഏകദിന മത്സരങ്ങളിൽ മാത്രമേ താരം കളിക്കുന്നുള്ളൂ. ഓസ്ട്രേലിയക്കെതിരായ ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പര നഷ്ടമായതിന് പിന്നാലെ കോലിയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ടെസ്റ്റ് കരിയർ അവസാനിപ്പിച്ചു. 2024ലെ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ഇരുവരും ടി20 കരിയറും അവസാനിപ്പിച്ചിരുന്നു. ചാമ്പ്യൻസ് ട്രോഫി നേട്ടത്തിന് ശേഷം ഇരുവരും ഏകദിനം അവസാനിപ്പിക്കുമെന്ന് സൂചനകളുണ്ടായിരുന്നു. എങ്കിലും അതുണ്ടായില്ല.

ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് കോഹ്ലിക്ക് കിട്ടുന്നത് എത്ര കോടി?
എവിടെയാണ് ഇന്ത്യയിലെ 'കോക്കനട്ട് ഐലൻഡ്'?
എയർഫ്രയറിൽ എണ്ണ ഒട്ടും ഉപയോ​ഗിക്കാൻ പാടില്ലേ
പഴങ്ങളില്‍ എന്തിനാണ് സ്റ്റിക്കര്‍ പതിക്കുന്നത്?
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്