AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs England: ‘കുഴപ്പം ഞങ്ങളുടേതല്ല, പിച്ചിൻ്റേതാണ്’; ലോർഡ്സിലെ പിച്ച് ബൗളിംഗ് ഫ്രണ്ട്ലി ആക്കുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ

Lords Pitch Will Be Bowling Friendly: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടക്കുന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിനുള്ള പിച്ച് ബൗളിംഗ് ഫ്രണ്ട്ലി ആയിരിക്കുമെന്ന് പരിശീലകൻ ബ്രണ്ടൻ മക്കല്ലം. രണ്ടാം ടെസ്റ്റിൽ വമ്പൻ തോൽവി വഴങ്ങിയതിനെ തുടർന്നാണ് പ്രതികരണം.

abdul-basith
Abdul Basith | Updated On: 10 Jul 2025 19:07 PM
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ലീഡ്സിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ ഹെഡിങ്ലിയിൽ നടന്ന രണ്ടാം മത്സരത്തിൽ 336 റൺസിൻ്റെ വമ്പൻ വിജയമാണ് ഇന്ത്യ നേടിയത്. (Image Credits- PTI)

1 / 5
ഇതോടെ പരാജയത്തിന് കാരണം പിച്ചിൻ്റെ കുഴപ്പമാണെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ആരോപിച്ചിരുന്നു. ഹെഡിങ്ലിയിലേത് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേതു പോലുള്ള പിച്ച് ആയെന്നും അത് തങ്ങളെക്കാൾ ഇന്ത്യക്ക് ഗുണം ചെയ്തു എന്നുമായിരുന്നു ബെൻ സ്റ്റോക്സ് പറഞ്ഞത്.

2 / 5
മത്സരത്തിൻ്റെ ആദ്യ ഇന്നിംഗ്സിൽ 587 റൺസ് അടിച്ചുകൂട്ടിയ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 427 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇത്രയധികം റൺസ് അനായാസം അടിച്ചെടുക്കാൻ കഴിഞ്ഞത് ബാറ്റിംഗ് പിച്ച് ആയതുകൊണ്ടാണെന്നായിരുന്നു ആരോപണം.

3 / 5
പിന്നാലെ ലോർഡ്സിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ പിച്ചിന് മാറ്റം വരുത്തുമെന്ന് ഇംഗ്ലണ്ട് പരിശീലകൻ ബ്രണ്ടൻ മക്കല്ലം പറഞ്ഞു. ലോർഡ്സിൽ കുറച്ചുകൂടി പേസിയായ, ബൗൺസ് ലഭിക്കുന്ന, മൂവ്മെൻ്റ് ലഭിക്കുന്ന ബൗളിംഗ് പിച്ച് ആയിരിക്കുമെന്നാണ് മക്കല്ലം പറഞ്ഞത്.

4 / 5
കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യഷിപ്പ് ഫൈനലിലെ പിച്ചിന് സമാനമാവും ലോർഡ്സിൽ ഒരുക്കുന്ന പിച്ച്. എന്തായാലും കളി ഗംഭീരമായിരിക്കും. പക്ഷേ, പിച്ച് ഇങ്ങനെയാണെങ്കിൽ ആവേശം വർധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മക്കല്ലത്തിൻ്റെ പ്രസ്താവനയ്ക്കെതിരെ ട്രോളുകൾ പ്രചരിക്കുന്നുണ്ട്.

5 / 5