AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: വീണ്ടും കാര്യങ്ങള്‍ മാറിമറിഞ്ഞു, റോയല്‍സില്‍ നിന്നും പോയേ പറ്റൂവെന്ന് സഞ്ജു

Sanju Samson wants to leave Rajasthan Royals: സഞ്ജുവിനെ വിടാന്‍ റോയല്‍സിന് അത്ര താല്‍പര്യമില്ലെന്നാണ് സൂചന. റോയല്‍സ് അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ സഞ്ജുവിന് ടീം വിടുക അത്ര എളുപ്പമാകില്ല. സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഭിന്നത ക്രമേണ വര്‍ധിക്കുകയായിരുന്നു

Sanju Samson: വീണ്ടും കാര്യങ്ങള്‍ മാറിമറിഞ്ഞു, റോയല്‍സില്‍ നിന്നും പോയേ പറ്റൂവെന്ന് സഞ്ജു
സഞ്ജു സാംസൺImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Aug 2025 | 09:55 PM

ഞ്ജു സാംസണും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നുവെന്ന് റിപ്പോര്‍ട്ട്. ടീമില്‍ നിന്ന് പുറത്തുപോകാനുള്ള ആഗ്രഹം സഞ്ജു റോയല്‍സ് മാനേജ്‌മെന്റിനെ അറിയിച്ചതായി ക്രിക്ക്ബസ് റിപ്പോര്‍ട്ട് ചെയ്തു. സഞ്ജു റോയല്‍സില്‍ തുടരുമെന്നാണ് പ്രമുഖ ദേശീയ മാധ്യമം കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തു. അതിന് ഘടകവിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 2026 ലെ ഐപിഎൽ ലേലത്തിന് മുമ്പ് തന്നെ റോയല്‍സില്‍ നിന്ന് റിലീസാക്കുകയോ, അല്ലെങ്കില്‍ ട്രേഡ് ചെയ്യുകയോ വേണമെന്നാണ് സഞ്ജു ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സഞ്ജുവിനെ വിടാന്‍ റോയല്‍സിന് അത്ര താല്‍പര്യമില്ലെന്നാണ് സൂചന. റോയല്‍സ് അനുകൂല തീരുമാനമെടുത്തില്ലെങ്കില്‍ സഞ്ജുവിന് ടീം വിടുക അത്ര എളുപ്പമാകില്ല. സഞ്ജു സാംസണും രാജസ്ഥാൻ റോയൽസും തമ്മിലുള്ള ഭിന്നത ക്രമേണ വര്‍ധിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സഞ്ജു റോയല്‍സില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

റോയല്‍സും സഞ്ജുവും തമ്മിലുള്ള ബന്ധം മുമ്പത്തെപോലെ ശുഭകരമല്ലെന്നാണ് സൂചനകള്‍. സ്വന്തമായി ബാറ്റിങ് പൊസിഷന്‍ തിരഞ്ഞെടുക്കാന്‍ സഞ്ജുവിനെ ടീം അനുവദിക്കാത്തതാണ് ബന്ധത്തില്‍ വിള്ളല്‍ വീണതിലെ ഒരു കാരണമെന്നാണ് വിവരം.

ഇന്ത്യന്‍ ടീമില്‍ ഓപ്പണറായി കളിക്കുന്ന താരത്തിന് ഐപിഎല്ലിലും ആ പൊസിഷനായിരുന്നു താല്‍പര്യം. എന്നാല്‍ സീസണിന്റെ മധ്യത്തില്‍ വൈഭവ് സൂര്യവംശി ആ സ്ഥാനത്തെത്തി. വൈഭവ് മികച്ച പ്രകടനം പുറത്തെടുത്തതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനത്തേക്ക് തിരിച്ചെത്തുക എളുപ്പമല്ലായിരുന്നു. എന്നാല്‍ സഞ്ജുവും റോയല്‍സും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയത് ഇതുകൊണ്ട് മാത്രമല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Also Read: Asia Cup 2025: ഗില്‍ മുതല്‍ സായ് വരെ, ഏഷ്യാ കപ്പ് ടീമിലേക്ക് ഉറ്റുനോക്കി താരങ്ങള്‍; സഞ്ജുവിന് എതിരാളി ‘ഒരാള്‍’ മാത്രം

റിലീസാക്കുകയോ, ട്രേഡ് ചെയ്യുകയോ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടെങ്കിലും അന്തിമ തീരുമാനമെടുക്കേണ്ടത് റോയല്‍സാണ്. സഞ്ജുവിന് റോയല്‍സുമായി 2027 വരെ കരാറുണ്ട്. എന്നാല്‍ താല്‍പര്യമില്ലാത്ത ഒരു താരത്തെ ടീമില്‍ നിലനിര്‍ത്തുന്നത് ഗുണകരമാകില്ലെന്ന് റോയല്‍സിനും നന്നായി അറിയാം. വര്‍ഷങ്ങളായി ഒപ്പമുള്ള സഞ്ജുവിനെ പോലെയൊരു താരത്തെ കൈവിടാനും ഫ്രാഞ്ചെസി ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇതാണ് റോയല്‍സ് നേരിടുന്ന പ്രതിസന്ധി.

ചെന്നൈ സൂപ്പര്‍ കിങ്‌സിന് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ താല്‍പര്യമുണ്ട്. എംഎസ് ധോണി ഐപിഎല്‍ കരിയര്‍ ഉടന്‍ അവസാനിപ്പിക്കുമെന്ന് വ്യക്തമായതിനാല്‍, ദീര്‍ഘകാല ഓപ്ഷനായി സഞ്ജുവിനെ ചെന്നൈ കാണുന്നു. എന്നാല്‍ നിലവില്‍ ചെന്നൈയും രാജസ്ഥാനും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നാണ് വിവരം.