Sanju Samson: സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കാൻ ഇനി ദിവസങ്ങൾ; കേരള ടീമിൽ സഞ്ജു കളിക്കുമോ?

Sanju Samson In SMAT Team: സഞ്ജു സാംസൺ സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമോ ഇല്ലയോ. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീം അനുസരിച്ചാവും സഞ്ജുവിൻ്റെ സയ്യിദ് മുഷ്താഖ് അലി ട്രോഫി പ്രാതിനിധ്യം.

Sanju Samson: സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കാൻ ഇനി ദിവസങ്ങൾ; കേരള ടീമിൽ സഞ്ജു കളിക്കുമോ?

സഞ്ജു സാംസൺ

Published: 

22 Nov 2025 14:57 PM

രാജ്യത്തെ ആഭ്യന്തര ടി20 ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ മാസം 26 മുതലാണ് സയ്യിദ് മുഷ്താഖ് അലി ട്രോഫി ആരംഭിക്കുക. വരുന്ന ദിവസങ്ങളിൽ തന്നെ കേരള ക്രിക്കറ്റ് അസോസിയേഷൻ ടീം പ്രഖ്യാപിക്കും. മുംബൈയും വിദർഭയും അടങ്ങുന്ന എ ഗ്രൂപ്പിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്.

കേരള ടീമിൽ സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് നിലവിലെ ചോദ്യം. നേരത്തെ രഞ്ജി ട്രോഫി ടീമിൽ സഞ്ജു ഉൾപ്പെട്ടിരുന്നു. ആദ്യത്തെ മത്സരത്തിന് ശേഷം ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്കായി സഞ്ജു ഓസ്ട്രേലിയയിലെത്തി. പരമ്പരയിൽ ഒരു കളി മാത്രമാണ് സഞ്ജു കളിച്ചത്. ശ്രേയാസ് അയ്യർ പരിക്കേറ്റ് പുറത്തായതോടെ സഞ്ജു സാംസൺ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഉൾപ്പെടുമെന്ന് റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫി കളിക്കുമോ എന്ന് സംശയമാണ്.

Also Read: Sanju Samson: ധോണിക്കൊപ്പം അതെല്ലാം ചെയ്യണം, കാത്തിരിക്കുന്നു; ആഗ്രഹങ്ങൾ വെളിപ്പെടുത്തി സഞ്ജു സാംസൺ

നവംബർ 26ന് ഒഡീഷക്കെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം. ഡിസംബർ എട്ടിനാണ് അവസാന മത്സരം. നവംബർ 30ന് ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ഏകദിനപരമ്പര ആരംഭിക്കും. ഡിസംബർ ആറിന് അവസാന ഏകദിനം. ഡിസംബർ 9 മുതൽ ടി20 പരമ്പര ആരംഭിക്കും. 30ന് പരമ്പര ആരംഭിക്കുമ്പോൾ ഈ മാസം 28നെങ്കിലും സഞ്ജുവിന് ഇന്ത്യൻ ക്യാമ്പിൽ റിപ്പോർട്ട് ചെയ്യേണ്ടിവരും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുള്ള ടീമിൽ ഉൾപ്പെട്ടാലും ഒഡീഷക്കെതിരായ ആദ്യ കളി മാത്രമേ സഞ്ജുവിന് കളിക്കാൻ സാധിക്കൂ. അതിനാൽ താരത്തെ ടീമിൽ പരിഗണിച്ചേക്കില്ല. ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ പരിഗണിക്കില്ലെന്ന് ബിസിസിഐ അറിയിച്ചാൽ താരം സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റ് കളിക്കും.

 

പ്രമേഹമുള്ളവർക്ക് ശർക്കര കഴിക്കാമോ?
ആസ്ത്മ ഉള്ളവർ ആണോ എങ്കിൽ ഈ ഭക്ഷണങ്ങൾ കഴിക്കൂ.
പാചകം ചെയ്യേണ്ടത് കിഴക്ക് ദിശ നോക്കിയോ?
വയറിന് അസ്വസ്ഥത ഉള്ളപ്പോൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ
മുങ്ങിയ രാഹുൽ അവസാനം പൊങ്ങി
സ്കൂട്ടറിൻ്റെ ബാക്കിൽ സുഖ യാത്ര
ചരിത്ര വിജയമെന്ന് മുഖ്യമന്ത്രി
രണ്ടാം ഘട്ട തിരഞ്ഞെടുപ്പിന് തുടക്കം