India vs South Africa: ഗുവാഹത്തിയില്‍ കരുതലോടെ ബവുമയും സംഘവും, പ്രോട്ടീസിന് ഭേദപ്പെട്ട തുടക്കം
India vs South Africa 2nd Test: ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 156 എന്ന നിലയിലാണ് പ്രോട്ടീസ്. 32 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും, 36 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയുമാണ് ക്രീസില്‍
ഗുവാഹത്തി: രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഭേദപ്പെട്ട തുടക്കം. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റിന് 156 എന്ന നിലയിലാണ് പ്രോട്ടീസ്. 32 റണ്‍സുമായി ട്രിസ്റ്റണ്‍ സ്റ്റബ്‌സും, 36 റണ്‍സുമായി ക്യാപ്റ്റന്‍ ടെംബ ബവുമയുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ എയ്ഡന്‍ മര്‍ക്രമിന്റെയും, റിയാന്‍ റിക്കല്‍ട്ടണിന്റെയും വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. 38 റണ്‍സെടുത്ത മര്‍ക്രമിനെ ജസ്പ്രീത് ബുംറ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു. 35 റണ്‍സെടുത്ത റിക്കല്‍ട്ടണെ കുല്‍ദീപ് യാദവിന്റെ പന്തില്‍ വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ ഋഷഭ് പന്ത് ക്യാച്ചെടുത്ത് പുറത്താക്കി.
ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പരിക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം ഋഷഭ് പന്താണ് ഇന്ത്യയെ നയിക്കുന്നത്. ഗില്ലിന് പകരം സായ് സുദര്‍ശന്‍ പ്ലേയിങ് ഇലവനിലെത്തി. അക്‌സര്‍ പട്ടേലും ഇന്ന് കളിക്കുന്നില്ല. അക്‌സര്‍ പട്ടേലിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയാണ് കളിക്കുന്നത്. ദക്ഷിണാഫ്രിക്ക ഒരു മാറ്റം വരുത്തി. കോര്‍ബിന്‍ ബോഷിന് പകരം സെനുരാന്‍ മുത്തുസ്വാമി പ്ലേയിങ് ഇലവനിലെത്തി.
കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. രണ്ട് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ജയിച്ച് പരമ്പര സമനിലയിലാക്കാനാണ് ഇന്ത്യയുടെ ശ്രമം
പ്ലേയിങ് ഇലവന്‍
ഇന്ത്യ: കെഎല്‍ രാഹുല്‍, യശ്വസി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ധ്രുവ് ജൂറല്‍, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ദക്ഷിണാഫ്രിക്ക: എയ്ഡന്‍ മര്‍ക്രം, റിയാന്‍ റിക്കല്‍ട്ടണ്‍, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ടെംബ ബവുമ, വിയാന്‍ മള്‍ഡര്‍, ടോണി ഡി സോര്‍സി, കൈല്‍ വെറിന്‍, സെനുരാന്‍ മുത്തുസ്വാമി, മാര്‍ക്കോ യാന്‍സന്‍, സൈമണ്‍ ഹാര്‍മര്‍, കേശവ് മഹാരാജ്.