AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: ധോണിക്കൊപ്പം അതെല്ലാം ചെയ്യണം, കാത്തിരിക്കുന്നു; ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി സഞ്ജു സാംസണ്‍

Sanju Samson Opens Up: സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നത് ഒരുപാട് പ്രതീക്ഷകളോടെ. ചാമ്പ്യന്‍ ടീമിനൊപ്പം ചേരുന്നതിന്റെ ആവേശം സഞ്ജു പങ്കുവച്ചു. സഞ്ജു സിഎസ്‌കെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നിന്ന്‌

Sanju Samson: ധോണിക്കൊപ്പം അതെല്ലാം ചെയ്യണം, കാത്തിരിക്കുന്നു; ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി സഞ്ജു സാംസണ്‍
Sanju Samson
jayadevan-am
Jayadevan AM | Published: 22 Nov 2025 10:23 AM

ഒരുപാട് പ്രതീക്ഷകളോടെയാണ് സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെത്തുന്നത്. ധോണിക്കൊപ്പം ചെലവിടാന്‍ സമയം ലഭിക്കുമെന്നതില്‍ സഞ്ജു ആവേശഭരിതനാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് സഞ്ജു ധോണിയെക്കുറിച്ചും, സിഎസ്‌കെയെക്കുറിച്ചും വാചാലനായത്. 19-ാം വയസിലാണ് ഇന്ത്യന്‍ ടീമില്‍ ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. ഇംഗ്ലണ്ട് പര്യടനത്തില്‍ ധോണിയായിരുന്നു ക്യാപ്റ്റന്‍. ധോണിയോട് ആദ്യം സംസാരിക്കുന്നത് അന്നാണെന്ന് സഞ്ജു വെളിപ്പെടുത്തി.

ഐപിഎല്ലില്‍ അദ്ദേഹത്തെ കാണുമ്പോള്‍ ചുറ്റും ഒരു കൂട്ടം ആള്‍ക്കാര്‍ കാണും. അദ്ദേഹത്തോടൊപ്പം ഇരിക്കാനും, പ്രഭാതഭക്ഷണം കഴിക്കാനും, പരിശീലിക്കാനും, കളിക്കാനും ആവേശത്തോടെ കാത്തിരിക്കുകയാണെന്നും സഞ്ജു വ്യക്തമാക്കി. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്റ്റനായ റുതുരാജ് ഗെയ്ക്‌വാദ്‌ തന്റെ നല്ല സുഹൃത്താണെന്നും അദ്ദേഹത്തെ കഴിയാവുന്ന രീതിയില്‍പിന്തുണയ്ക്കുമെന്നും സഞ്ജു സാംസണ്‍ പറഞ്ഞു.

സിഎസ്‌കെയെക്കുറിച്ച്…

ഐപിഎല്ലില്‍ താന്‍ കളിക്കാന്‍ തുടങ്ങുമ്പോള്‍ സിഎസ്‌കെ ലീഗിലെ വലിയ ഫ്രാഞ്ചെസികളില്‍ ഒന്നായിരുന്നു. സിഎസ്‌കെ ഒരു ചാമ്പ്യന്‍ ടീമാണ്. വിജയങ്ങളുടെ പാരമ്പര്യം അവര്‍ക്കുണ്ട്. സിഎസ്‌കെയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതാണ് മനസില്‍ വരുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ആവേശത്തിലായിരുന്നു. ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. മഞ്ഞ ജഴ്‌സി ധരിക്കാന്‍ പറ്റുന്നത് ഭാഗ്യമായി കരുതുന്നുവെന്നും സഞ്ജു പറഞ്ഞു.

Also Read: Sanju Samson: ക്യാപ്റ്റന്‍ അല്ലെങ്കിലും തീരുമാനങ്ങള്‍ സഞ്ജുവിന്റേത്‌? ബ്ലൂ ടൈഗേഴ്‌സിന്റെ ടാലന്റ് സ്‌കൗട്ടിനെ സിഎസ്‌കെ കൊണ്ടുപോയി

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചെസികളില്‍ ഒന്നില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ ഭാഗ്യവാനാണ്. കാര്യങ്ങള്‍ ഇങ്ങനെ മാറിയതില്‍ സന്തോഷം. ഐപിഎല്ലിലെ ഏറ്റവും മികച്ച ഡ്രസിങ് റൂം സിഎസ്‌കെയുടേതാണെന്ന് കേട്ടിട്ടുണ്ട്. സിഎസ്‌കെയെക്കുറിച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ കേട്ടിട്ടുണ്ട്. ഒന്നും മോശമായി കേട്ടിട്ടില്ല. അത് എക്‌സ്പീരിയന്‍സ് ചെയ്യാന്‍ ആവേശത്തോടെ കാത്തിരിക്കുകയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

സിഎസ്‌കെയില്‍ ചേര്‍ന്നത് നല്ല തീരുമാനമെന്നാണ് നാട്ടിലടക്കം എല്ലാവരും പറയുന്നത്. തങ്ങളും ഇനി ചെന്നൈ ഫാനാണെന്നും പറഞ്ഞ് നിരവധി പേര്‍ മെസേജ് അയക്കാറുണ്ട്. സിഎസ്‌കെയില്‍ എത്തിയപ്പോള്‍ ഒരു ചാമ്പ്യനായതുപോലെയാണ് തോന്നുന്നതെന്നും സഞ്ജു വ്യക്തമാക്കി.

അഭിമുഖത്തിന്റെ പൂര്‍ണരൂപം കാണാം