AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Womens ODI World Cup 2025: ഹർമൻപ്രീത് കയ്യിലണിഞ്ഞിരിക്കുന്നത് 8.7 ലക്ഷം രൂപയുടെ റോളക്സ് വാച്ച്!; അതിശയിച്ച് ആരാധകർ

Harmanpreet Kaur Rolex Watch: ഹർമൻപ്രീത് കൗറിൻ്റെ വാച്ചിന് വില 8.7 ലക്ഷം. ഈ വാച്ചിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

Womens ODI World Cup 2025: ഹർമൻപ്രീത് കയ്യിലണിഞ്ഞിരിക്കുന്നത് 8.7 ലക്ഷം രൂപയുടെ റോളക്സ് വാച്ച്!; അതിശയിച്ച് ആരാധകർ
ഹർമൻപ്രീത് കൗർImage Credit source: Social Media
abdul-basith
Abdul Basith | Published: 06 Nov 2025 12:29 PM

ഇന്ത്യൻ വനിതാ ടീം ക്യാപ്റ്റൻ കയ്യിലണിഞ്ഞിരുന്ന വാച്ച് കണ്ട് അതിശയിച്ച് ആരാധകർ. 8.7 ലക്ഷം രൂപയുടെ റോളക്സ് വാച്ചാണ് താരം കയ്യിൽ അണിഞ്ഞിരിക്കുന്നത്. ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവന്നതോടെ ഹർമൻ്റെ ആസ്തിയെപ്പറ്റിയും വനിതാ ക്രിക്കറ്റിൻ്റെ വളർച്ചയെപ്പറ്റിയുമുള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ സജീവമാവുകയാണ്.

36 മില്ലിമീറ്റർ ഓയിസ്റ്റർസ്റ്റീൽ കേസ് ആണ് ഈ വാച്ചിനുള്ളത്. റോമൻ ന്യൂമറൽസും വൈറ്റ് ഡയൽസും ഉൾപ്പെടെ ഒരു ക്ലാസി ലുക്കാണ് വാച്ച് നൽകുന്നത്. വാച്ചിൻ്റെ ഗോൾഡൻ വേരിയൻ്റാണ് താരം അണിഞ്ഞിരിക്കുന്നത്. റോലക്സ് ഡേറ്റ്ജസ്റ്റ് എന്നാണ് ഈ വാച്ചിൻ്റെ പേര്. ഇന്ത്യൻ ഹോറോളജി പ്രകാരം ഈ വാച്ചിൻ്റെ വില 9550 ഡോളറാണ്. അതായത് 8,74,500 രൂപ.

Also Read: Womens ODI World Cup 2026: ടാറ്റ സിയേറയുടെ ആദ്യ അവകാശികൾ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം; ഉടൻ സമ്മാനിക്കുമെന്ന് കമ്പനി

വനിതാ ലോകകപ്പിൽ ഇന്ത്യയെ കന്നിക്കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത് കൗർ. മുംബൈ ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് തകർത്ത് ഇന്ത്യ കിരീടം നേടുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 299 റൺസ് വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾ ഔട്ടായി. 78 പന്തുകളിൽ 87 റൺസ് നേടുകയും രണ്ട് വിക്കറ്റ് വീഴ്ത്തുകയും ചെയ്ത് ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ തിളങ്ങിയ ഷഫാലി വർമ്മ കളിയിലെ താരമായി. ദീപ്തി ശർമ്മ 58 റൺസും അഞ്ച് വിക്കറ്റും നേടി തിളങ്ങി. ദീപ്തിയാണ് ലോകകപ്പിലെ താരം. ദക്ഷിണാഫ്രിക്കായി ക്യാപ്റ്റൻ ലോറ വോൾഫാർട്ട് (101) സെഞ്ചുറി നേടി മുന്നിൽ നിന്ന് നയിച്ചെങ്കിലും ഇന്ത്യ ഉയർത്തിയ വിജയലക്ഷ്യം ഭേദിക്കാനായില്ല. ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി ആയ ടാറ്റ സിയേറ സമ്മാനമായി നൽകുമെന്ന് കമ്പനി അറിയിച്ചു.