Womens ODI World Cup 2025: ലോകകപ്പ് പോരാട്ടങ്ങൾ തിരുവനന്തപുരത്തേക്ക്?; ചിന്നസ്വാമിയിലെ മത്സരങ്ങൾ കാര്യവട്ടത്ത് നടക്കുമെന്ന് റിപ്പോർട്ട്

Womens World Cup In Karyavattom: വനിതാ ഏകദിന ലോകകപ്പിലെ മത്സരങ്ങൾ കാര്യവട്ടത്തേക്ക്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തീരുമാനിച്ച മത്സരങ്ങൾ ഗ്രീൻഫീൽഡിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Womens ODI World Cup 2025: ലോകകപ്പ് പോരാട്ടങ്ങൾ തിരുവനന്തപുരത്തേക്ക്?; ചിന്നസ്വാമിയിലെ മത്സരങ്ങൾ കാര്യവട്ടത്ത് നടക്കുമെന്ന് റിപ്പോർട്ട്

കാര്യവട്ടം ഗ്രീൻഫീൽഡ്

Published: 

12 Aug 2025 17:21 PM

വനിതാ ഏകദിന ലോകകപ്പിലെ മത്സരങ്ങൾക്ക് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയായേക്കുമെന്ന് റിപ്പോർട്ട്. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ തീരുമാനിച്ചിരുന്ന മത്സരങ്ങൾ കാര്യവട്ടത്തേക്ക് മാറ്റുമെന്നാണ് വിവരം. ആർസിബിയുടെ ഐപിഎൽ കിരീടാഘോഷ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെ ലോകകപ്പ് മത്സരങ്ങൾ ചിന്നസ്വാമിയിൽ നടത്താൻ കഴിയില്ലെന്നാണ് സൂചന.

വനിതാ ലോകകപ്പിലെ ഉദ്ഘാടന മത്സരം ഉൾപ്പെടെ പ്രധാന മത്സരങ്ങൾക്കുള്ള വേദിയായിരുന്നു ചിന്നസ്വാമി സ്റ്റേഡിയം. ഇന്ത്യ – ശ്രീലങ്ക, ഇന്ത്യ – ബംഗ്ലാദേശ് മത്സരങ്ങൾക്കൊപ്പം ഒരു സെമിഫൈനലും ബെംഗളൂരുവിൽ തീരുമാനിച്ചിരുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഈ മത്സരങ്ങളൊക്കെ ഗ്രീൻഫീൽഡിൽ നടക്കും. പുതിയ എൽഇഡി ഫ്ലഡ്ലൈറ്റ് അടക്കം സ്ഥാപിച്ച ഗ്രീൻഫീൽഡ് പ്രാഥമിക പട്ടികയിലുണ്ടായിരുന്നു. എന്നാൽ, ലോകകപ്പ് വേദികളുടെ അവസാന പട്ടികയിൽ നിന്ന് സ്റ്റേഡിയം പുറത്തായി. ഇപ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിലെ നിയമനടപടികൾ ഗ്രീൻഫീൽഡിന് വീണ്ടും സാധ്യത തുറന്നിരിക്കുകയാണ്.

Also Read: KCL 2025: സഞ്ജുവും സച്ചിനും പരസ്പരം ഏറ്റുമുട്ടുന്നു; കളി കാര്യവട്ടത്ത്, പ്രവേശനം സൗജന്യം

ചിന്നസ്വാമിയിൽ നിന്ന് മത്സരങ്ങൾ മാറ്റാൻ തീരുമാനിച്ചതിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ പ്രതിഷേധമറിയിച്ചിട്ടുണ്ട്. ലോകകപ്പ് പോലെ ഒരു ടൂർണമെൻ്റിൽ നിന്ന് രാജ്യത്തെ പ്രധാനപ്പെട്ട സ്റ്റേഡിയങ്ങളിൽ ഒന്നിനെ മാറ്റിനിർത്തുന്നത് ശരിയല്ലെന്ന് അസോസിയേഷൻ പറയുന്നു. 15 സീസണുകളിലായി ഐപിഎൽ മത്സരങ്ങളും 750ഓളം രാജ്യാന്തര മത്സരങ്ങളും ഇവിടെ നടന്നു. ചിന്നസ്വാമിയിൽ ദുരന്തമുണ്ടായത് ക്രിക്കറ്റ് മത്സരത്തിനിടെയായിരുന്നില്ല. അതൊരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച പരിപാടി ആയിരുന്നു എന്നും അസോസിയേഷൻ വാദിക്കുന്നു.

ഈ വർഷം സെപ്തംബർ 30നാണ് വനിതാ ലോകകപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ഇന്ത്യ ശ്രീലങ്കയെ നേരിടും. എട്ട് ടീമുകളാണ് ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം കളിക്കുക. ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമിഫൈനലിൽ കളിക്കും. സെമി ജേതാക്കളാവും ഫൈനലിൽ ഏറ്റുമുട്ടുക.

നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
പാക്കറ്റ് പാൽ തിളപ്പിച്ചാണോ കുടിക്കുന്നത്?
സഞ്ജു സാംസണ്‍ ഐപിഎല്ലിലൂടെ ഇതുവരെ സമ്പാദിച്ചത്
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ
നന്ദി അറിയിക്കാൻ ദീലീപെത്തി
ഈ കേസിൽ എനിക്കെതിരെയാണ് ഗൂഢാലോചന നടന്നത്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള