WPL 2026: പ്ലേ ഓഫിന് തൊട്ടരികെ ഗുജറാത്ത് ജയന്റ്‌സ്; യുപി വാരിയേഴ്‌സിനെ നാണംകെടുത്തി
WPL 2026 Gujarat Giants vs UP Warriorz: യുപി വാരിയേഴ്‌സിനെ 45 റണ്‍സിന് തകര്‍ത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഗുജറാത്ത് ജയന്റ്‌സ്. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ യുപി ബാറ്റേഴ്‌സിനെ ഗുജറാത്തിന്റെ ബൗളര്‍മാര്‍ 17.3 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി.
വഡോദര: യുപി വാരിയേഴ്‌സിനെ 45 റണ്‍സിന് തകര്‍ത്ത്, പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി ഗുജറാത്ത് ജയന്റ്‌സ്. 154 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങിന് ഇറങ്ങിയ യുപി ബാറ്റേഴ്‌സിനെ ഗുജറാത്തിന്റെ ബൗളര്‍മാര്‍ 17.3 ഓവറില്‍ 108 റണ്‍സിന് പുറത്താക്കി. സ്‌കോര്‍: ഗുജറാത്ത് ജയന്റ്‌സ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 153, യുപി വാരിയേഴ്‌സ് 17.3 ഓവറില്‍ 108. നാലോവറില്‍ 16 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ പിഴുത യുപിയുടെ രാജേശ്വരി ഗെയ്ക്‌വാദാണ് കളിയിലെ താരം.
പുറത്താകാതെ 42 പന്തില്‍ 50 റണ്‍സെടുത്ത സോഫി ഡെവിനിന്റെയും, 34 പന്തില്‍ 38 റണ്‍സെടുത്ത ബേഥ് മൂണിയുടെയും ബാറ്റിങ് മികവിലാണ് ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ പ്രകടനം പുറത്തെടുക്കാനായില്ല.
ഡാന്നി വ്യാട്ട് ഹോഡ്ജ്-എട്ട് പന്തില്‍ 14, അനുഷ്‌ക ബ്രിജ്‌മോഹന്‍ ശര്‍മ-എട്ട് പന്തില്‍ 14, ആഷ്‌ലി ഗാര്‍ഡ്‌നര്‍-12 പന്തില്‍ അഞ്ച്, ഭാര്‍തി ഫുല്‍മാലി-അഞ്ച് പന്തില്‍ അഞ്ച്, കനിക അഹുജ-അഞ്ച് പന്തില്‍ 6, കശ്‌വീ ഗൗതം-ആറു പന്തില്‍ 11, രേണുക സിങ്-ഒരു പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
Also Read: WPL 2026: ഫോമിലേക്ക് തിരികെയെത്തി ക്യാപ്റ്റന്‍ ജെമീമ; ഒടുവില്‍ ഡല്‍ഹിയും വിജയവഴിയില്‍
യുപി ബൗളര്‍മാരില്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ക്രാന്തി ഗൗഡും, സോഫി എക്ലെസ്റ്റോണും മികച്ചു നിന്നു. ദീപ്തി ശര്‍മയും, ക്ലോയി ട്രയോണും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഫീബ് ലിച്ച്‌ഫീൽഡിനും (27 പന്തില്‍ 32), ക്ലോയി ട്രയോണും (22 പന്തില്‍ 30 നോട്ടൗട്ട്) മാത്രമാണ് യുപി നിരയില്‍ 30 കടക്കാനായത്.
മെഗ് ലാന്നിങ്-10 പന്തില്‍ 14, കിരണ്‍ നവ്ഗിരെ-ഗോള്‍ഡന്‍ ഡക്ക്, ഹര്‍ലീന്‍ ഡിയോള്‍-12 പന്തില്‍ മൂന്ന്, ദീപ്തി ശര്‍മ-ഏഴു പന്തില്‍ നാല്, ശ്വേത സെറാവത്ത്-ആറു പന്തില്‍ മൂന്ന്, ആശ ശോഭന-11 പന്തില്‍ ഏഴ്, സോഫി എക്ലെസ്റ്റോണ്‍-നാലു പന്തില്‍ ഒന്ന്, ശിഖ പാണ്ഡെ-മൂന്ന് പന്തില്‍ ഒന്ന്, ക്രാന്തി ഗൗഡ്-രണ്ട് പന്തില്‍ ഒന്ന് എന്നിവര്‍ പൊരുതാതെ കീഴടങ്ങി.
രാജേശ്വരി ഗെയ്ക്‌വാദിന് പുറമെ രേണുക സിങ്, സോഫി ഡെവിന്‍, കാശ്‌വീ ഗൗതം, ആഷ്‌ലീ ഗാര്‍ഡ്‌നര്‍ എന്നിവരും യുപിക്കായി ബൗളിങില്‍ മികച്ച പ്രകടനം പുറത്തെടുത്തു. രേണുകയും, സോഫിയും രണ്ട് വിക്കറ്റ് വീതവും, കാശ്‌വീയും ഗാര്‍ഡ്‌നറും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.