WPL 2026 Auction : ആശയ്ക്ക് കോടി തിളക്കം; മലയാളി താരത്തെ സ്വന്തമാക്കി യുപി വാരിയേഴ്സ്
WPL 2026 Auction Kerala Players Updates : 1.10 കോടി രൂപയ്ക്കാണ് ആശ ശോഭനയെ യുപി വാരിയേഴ്ശ് സ്വന്തമാക്കിയത്. 30 ലക്ഷം രൂപയായിരുന്നു ആശയുടെ അടിസ്ഥാന വില
ന്യൂ ഡൽഹി : വനിത പ്രീമിയർ ലീഗ് താരലേലത്തിൽ കേരളത്തിൻ്റെ ആശ ശോഭനയ്ക്ക് കോടി തിളക്കം. മലയാളി താരത്തെ 1.10 കോടി രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കി. 30 ലക്ഷം രൂപ അടിസ്ഥാന വിലയിൽ നിന്നാണ് യുപി ടീം 33കാരിയായ ആശയെ 1.10 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ താരമായിരുന്നു ആശ.
ഓൾറൗണ്ട് താരമായ ആശ കാൽ മുട്ടിന് പരിക്കേറ്റ് കഴിഞ്ഞ സീസണിൽ നിന്നും പിന്‍മാറിയിരുന്നു. പരിക്ക് ഭേദമായി പൂർണമായി ഫിറ്റ്നെസ് വീണ്ടെടുത്താണ് ആശ പുതിയ സീസണിനായി തയ്യാറെടുക്കുന്നത്. ലേലക്കിൽ ആശയ്ക്ക് വേണ്ടി ആദ്യം ലേലം വിളിച്ച് ഡൽഹി ക്യാപിറ്റൽസാണെങ്കിലും തുടക്കം മുതൽ തന്നെ യുപി വാരിയേഴ്സ് രംഗത്തുണ്ടായിരുന്നു. അവസാനം ആശയെ തിരികെ എത്തിക്കാൻ ആർസിബി ശ്രമിച്ചെങ്കിലും 1.10 കോടി രൂപ ചിലവാക്കി ആശ യുപി ടീം തങ്ങൾക്കൊപ്പം നിർത്തി.
ALSO READ : WPL 2026 Auction : വനിത പ്രീമിയർ ലീഗ് താരലേലം; പ്രതീക്ഷയർപ്പിച്ച് അഞ്ച് മലയാളി താരങ്ങൾ
ആശയെ കൂടാതെ നാല് മലയാളി താരങ്ങളാണ് ലേലം പട്ടികയിൽ ഇടം നേടിട്ടുള്ളത്. 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മിന്നു മണി, 30 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള സജൻ സജീവൻ എന്നിവരാണ് പ്രധാന താരങ്ങൾ. ഇവർക്ക് പുറമെ യുവ പേസറായ ജോഷിത വിജെയും കേരള ക്യാപ്റ്റൻ നജില സിഎംസിയും ലേലം പട്ടികയിൽ ഇടം നേടിട്ടുണ്ട്. ഇരുവരുടെയും അടിസ്ഥാന വില പത്ത് ലക്ഷം രൂപയാണ്