WPL 2026 Auction : വനിത പ്രീമിയർ ലീഗ് താരലേലം; പ്രതീക്ഷയർപ്പിച്ച് അഞ്ച് മലയാളി താരങ്ങൾ
WPL 2026 Auction Kerala Player : 40 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള മിന്നു മണിയാണ് ലേലം പട്ടികയിൽ ഏറ്റവും വിലയേറിയ കേരള താരം. സജന സജീവനും ആശ ശോഭനയും പട്ടികയിൽ ഇടം നേടിട്ടുണ്ട്.
ന്യൂ ഡൽഹി : വനിത പ്രീമിയർ ലീഗിൻ്റെ ആദ്യ മെഗലേലത്തിന് ഇന്ന് ഡൽഹി വേദിയാകുന്നു. അഞ്ച് ടീമുകളിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള 73 ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കാനുള്ള ലേലം പട്ടികയിൽ 277 താരങ്ങളാണ് ഇടം നേടിട്ടുള്ളത്. ഈ പട്ടികയിൽ കേരളത്തിൽ അഞ്ച് താരങ്ങളും ഇടം നേടി. ഇന്ത്യൻ താരങ്ങളായ മിന്നു മണി, സജൻ സജീവൻ, ആശ ശോഭന എന്നിവർക്ക് പുറമെ രണ്ട് അൺക്യാപ്ഡ് മലയാളി താരങ്ങളും ലേലം പട്ടികയിൽ ഇടം ലഭിച്ചിരിക്കുന്നത്.
ഇന്ത്യൻ താരം മിന്നു മണിയാണ് അടിസ്ഥാന വിലയിൽ മലയാളി താരങ്ങളിൽ മൂല്യമേറിയത്. 40 ലക്ഷം രൂപയാണ് മിന്നു മണിയുടെ അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യൻസിൻ്റെ ഭാഗമായിരുന്നു സജനയുടെ അടിസ്ഥാന വില 30 ലക്ഷം രൂപയാണ്. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിൻ്റെ താരമായിരുന്ന ആശ ശോഭനയുടെ അടിസ്ഥാന വിലയും 30 ലക്ഷം രൂപയാണ്. കഴിഞ്ഞ സീസണിൽ കാൽ മുട്ടിന് പരിക്കേറ്റ ലെഗ് സ്പിന്നർ താരം ലീഗിൽ നിന്നും പിന്‍മാറിയിരുന്നു.
ALSO READ : WPL Auction: വനിതാ പ്രീമിയർ ലീഗ് ലേലം നവംബർ 27ന്; എപ്പോൾ, എവിടെ, എങ്ങനെ കാണാം?
ഇവർ മുന്ന് പേർക്കും പുറമെ യുവ പേസറായ ജോഷിത വിജെയും കേരള ക്യാപ്റ്റൻ നജില സിഎംസിയും ലേലം പട്ടികയിൽ ഇടം നേടിട്ടുണ്ട്. ഇരുവരുടെയും അടിസ്ഥാന വില പത്ത് ലക്ഷം രൂപയാണ്. ഇന്ന് ഉച്ചയ്ക്ക് ശേഷം 3.30നാണ് ലേലം നടപടികൾ ആരംഭിക്കുന്നത്. വനിത പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ മെഗാ താരലേലമാണ് ഇത്തവണ നടക്കുന്നത്.
ലേലത്തിന് എത്തുന്ന ടീമുകളുടെ കീശയിൽ ഏറ്റവും കൂടുതലുള്ളത് യുപി വാരിയേഴ്സിനാണ്. 14.5 കോടിയാണ് യുപി വാരിയേഴ്സിൻ്റെ പക്കലുള്ളത്. ഗുജറാത്ത് ജെയ്ൻ്റ്സിൻ്റെ പോക്കറ്റിൽ ഒമ്പത് കോടിയും ആർസിബിയുടെ കീശയിൽ 6.15 കോടി രൂപയുമാണുള്ളത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യൻസ് 5.75 കോടിയുമായിട്ടാണ് ലേലത്തിന് എത്തുന്നത്. ഡൽഹി ക്യാപിറ്റൽസിൻ്റെ കൈയ്യിലുള്ളത് 5.7 കോടിയും