AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

WTC Final: ബംഗ്ലാദേശ് തന്നത് എട്ടിന്റെ പണി! ഗില്ലും സംഘവും ഇനി കൂടുതല്‍ വിയര്‍പ്പൊഴുക്കണം; ഫൈനൽ സമവാക്യങ്ങൾ മാറുന്നു

India’s World Test Championship Final Hopes: ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന്റെ കുതിപ്പ്. നിലവില്‍ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യ അഞ്ചാമതാണ്.

WTC Final: ബംഗ്ലാദേശ് തന്നത് എട്ടിന്റെ പണി! ഗില്ലും സംഘവും ഇനി കൂടുതല്‍ വിയര്‍പ്പൊഴുക്കണം; ഫൈനൽ സമവാക്യങ്ങൾ മാറുന്നു
ശുഭ്മാന്‍ ഗില്ലും സഹതാരങ്ങളും Image Credit source: PTI
Jayadevan AM
Jayadevan AM | Published: 16 Aug 2026 | 06:43 PM

ഡാര്‍വിന്‍: ഓസ്‌ട്രേലിയക്കെതിരായ ചരിത്രവിജയത്തിന് പിന്നാലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ബംഗ്ലാദേശിന്റെ കുതിപ്പ്. നിലവില്‍ നാലാം സ്ഥാനത്താണ് ബംഗ്ലാദേശ്. ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് ടീമുകളാണ് യഥാക്രമം ഒന്ന് മുതല്‍ മൂന്ന് വരെയുള്ള സ്ഥാനങ്ങളില്‍. ഇന്ത്യ അഞ്ചാമതാണ്. അഞ്ച് ടെസ്റ്റുകളില്‍ മൂന്നെണ്ണം ബംഗ്ലാദേശ് ജയിച്ചു. ഒരോന്ന് വീതം മത്സരങ്ങളില്‍ തോല്‍ക്കുകയും, സമനില വഴങ്ങുകയും ചെയ്തു. ബംഗ്ലാദേശിന്റെ കുതിപ്പ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള പോരാട്ടത്തിന്റെ സമവാക്യങ്ങള്‍ മാറ്റിയെഴുതുകയാണ്. ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണമായി.

ഒമ്പത് മത്സരങ്ങളില്‍ ഇന്ത്യ ഇതുവരെ നാലെണ്ണത്തില്‍ ജയിച്ചു. നാലെണ്ണത്തില്‍ തോറ്റു. ഒരെണ്ണം സമനിലയിലായി. 52 പോയിന്റും, 48.15 പോയിന്റു ശതമാനവുമാണ് ഇന്ത്യയ്ക്കുള്ളത്. ഓസ്‌ട്രേലിയ: 77.78, ദക്ഷിണാഫ്രിക്ക: 75.00, ന്യൂസിലന്‍ഡ് 72.22, ബംഗ്ലാദേശ്: 66.67 എന്നിങ്ങനെയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള ടീമുകളുടെ പോയിന്റ് ശതമാനം. പോയിന്റ് ശതമാനത്തില്‍ മുന്നിലുള്ള രണ്ട് ടീമുകളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഏറ്റുമുട്ടുന്നത്.

ഇന്ത്യയുടെ സാധ്യത

ശ്രീലങ്കയ്‌ക്കെതിരെ പുരോഗമിക്കുന്ന ആദ്യ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 53.33 ആകും. എന്നാല്‍ അഞ്ചാം സ്ഥാനത്തുനിന്ന് ‘പ്രമോഷന്‍’ ലഭിക്കില്ല. എന്നാല്‍ ആദ്യ ടെസ്റ്റില്‍ ഇന്ത്യ തോറ്റാല്‍, അഞ്ചാം സ്ഥാനത്ത് ശ്രീലങ്കയെത്തും. മത്സരം സമനിലയിലായാല്‍ നിലവിലെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ല. ഇനി ഒമ്പത് മത്സരങ്ങളാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിളില്‍ ഇന്ത്യയ്ക്ക് ബാക്കിയുള്ളത്. ഇതില്‍ ഏഴെണ്ണത്തിലെങ്കിലും ജയിച്ചാലേ ഫൈനല്‍ സാധ്യതയുള്ളൂ.

ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ്‌

അതേസമയം, ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് 460 എന്ന നിലയിലാണ്. 230 പന്തില്‍ 167 റണ്‍സെടുത്ത ദേവ്ദത്ത് പടിക്കലും, 175 പന്തില്‍ 82 റണ്‍സെടുത്ത കെഎല്‍ രാഹുലും, 68 പന്തില്‍ 51 റണ്‍സെടുത്ത ധ്രുവ് ജൂറലും മികച്ച പ്രകടനം പുറത്തെടുത്തു. മറ്റുള്ളവര്‍ നിരാശപ്പെടുത്തി. 15 ഫോറുകളും ഒരു സിക്‌സും ദേവ്ദത്ത് പടിക്കല്‍ നേടി. 10 ഫോറും, ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ പ്രകടനം. ജൂറല്‍ നാല് ഫോറും, ഒരു സിക്‌സും അടിച്ചു.

Also Read: Sanju Samson: കളിക്കുന്നില്ലെങ്കിലും കൊച്ചിക്ക് കരുത്ത് പകര്‍ന്ന് സഞ്ജു സാംസണ്‍; കെസിഎല്‍ ടീം ലോഞ്ച് നാളെ

രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 13 പന്തില്‍ 12 റണ്‍സുമായി കുല്‍ദീപ് യാഗവും, നാലു പന്തില്‍ ഒരു റണ്‍സുമായി പ്രസിദ് കൃഷ്ണയുമാണ് ക്രീസില്‍. യശ്വസി ജയ്‌സ്വാള്‍-37 പന്തില്‍ 32, ശുഭ്മാന്‍ ഗില്‍-28 പന്തില്‍ 16, ഋഷഭ് പന്ത്-62 പന്തില്‍ 39, മാനവ് സുത്താര്‍-43 പന്തില്‍ 24, മുഹമ്മദ് സിറാജ്-15 പന്തില്‍ 11 എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. നാലു വിക്കറ്റെടുത്ത പ്രബത് ജയസൂര്യ ലങ്കയ്ക്കായി ബൗളിങില്‍ തിളങ്ങി. കേശാര നുവാന്ത മൂന്ന് വിക്കറ്റ് വീഴ്ത്തി. അസിത ഫെര്‍ണാണ്ടോ ഒരു വിക്കറ്റ് സ്വന്തമാക്കി.

രണ്ട് മത്സരമാണ് പരമ്പരയിലുള്ളത്. ഇനി നേരിടാനിരിക്കുന്ന കരുത്തരായ ടീമുകളെയായതിനാല്‍, ലങ്കയ്‌ക്കെതിരായ പരമ്പരയിലെ രണ്ട് മത്സരങ്ങളും ജയിക്കേണ്ടത് ഇന്ത്യയ്ക്ക് പ്രധാനമാണ്.

English Summary

Bangladesh defeated Australia by nine wickets in Darwin, recording a historic first-ever Test victory on Australian soil. This unexpected result opens up the WTC standings and brightens India’s qualification prospects for the final.

Follow Us