AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sanju Samson: കളിക്കുന്നില്ലെങ്കിലും കൊച്ചിക്ക് കരുത്ത് പകര്‍ന്ന് സഞ്ജു സാംസണ്‍; കെസിഎല്‍ ടീം ലോഞ്ച് നാളെ

Kerala Cricket League Season 3: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കരുത്ത് പകര്‍ന്ന് ടീം ക്യാമ്പ് സന്ദര്‍ശിച്ച് സഞ്ജു സാംസണ്‍. ടീമംഗങ്ങള്‍ക്കൊപ്പം താരം സമയം ചെലവിട്ടു. ടി20 ലോകകപ്പിലെ 'പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ'യിരുന്ന സഞ്ജുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍ക്ക് കരുത്ത് പകരും.

Sanju Samson: കളിക്കുന്നില്ലെങ്കിലും കൊച്ചിക്ക് കരുത്ത് പകര്‍ന്ന് സഞ്ജു സാംസണ്‍; കെസിഎല്‍ ടീം ലോഞ്ച് നാളെ
Sanju Samson Kochi Blue Tigers File PicImage Credit source: facebook.com/KeralaCricketLeagueT20
Jayadevan AM
Jayadevan AM | Updated On: 16 Aug 2026 | 02:51 PM

കൊച്ചി: കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് കരുത്ത് പകര്‍ന്ന് ടീം ക്യാമ്പ് സന്ദര്‍ശിച്ച് സഞ്ജു സാംസണ്‍. ടീമംഗങ്ങള്‍ക്കൊപ്പം താരം സമയം ചെലവിട്ടു. ടി20 ലോകകപ്പിലെ ‘പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റാ’യിരുന്ന സഞ്ജുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ബ്ലൂ ടൈഗേഴ്‌സ് താരങ്ങള്‍ക്ക് കരുത്ത് പകരും. കഴിഞ്ഞ സീസണില്‍ ബ്ലൂ ടൈഗേഴ്‌സിന്റെ നെടുംതൂണായിരുന്നു സഞ്ജു. ഇത്തവണ കളിക്കുന്നില്ലെങ്കിലും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി താരം ടീമിനൊപ്പമുണ്ട്. സഞ്ജുവിന്റെ സഹോദരന്‍ സാലിയാണ് ഇത്തവണയും കൊച്ചിയുടെ ക്യാപ്റ്റന്‍. സാലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സീസണില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് ജേതാക്കളായിരുന്നു. ബേസില്‍ തമ്പിയാണ് ഇത്തവണ ഉപനായകന്‍.

കഴിഞ്ഞ സീസണില്‍ ആറു മത്സരങ്ങളില്‍ മാത്രമാണ് സഞ്ജു കളിച്ചത്. എന്നാല്‍ വെറും ആറു മത്സരങ്ങളില്‍ നിന്ന് 368 റണ്‍സുകള്‍ സഞ്ജു അടിച്ചുകൂട്ടി. ഇത്തവണയും മികച്ച താരങ്ങളെയാണ് ബ്ലൂ ടൈഗേഴ്‌സ് അണിനിരത്തിയിരിക്കുന്നത്. ഇത്തവണ ടീമിന് ആവേശം പകരം മുന്‍ വിന്‍ഡീസ് താരം ക്രിസ് ഗെയിലും മത്സരങ്ങള്‍ കാണാനെത്തും. ടീമിന്റെ സഹ ഉടമ കൂടിയാണ് ക്രിസ് ഗെയില്‍.

കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്‌ക്വാഡ്‌: സാലി സാംസണ്‍, ബേസില്‍ തമ്പി, മുഹമ്മദ് ആഷിഖ്, കെഎം ആസിഫ്, വിനൂപ് മനോഹരന്‍, മുഹമ്മദ് ഷാനു, ആല്‍ഫി ഫ്രാന്‍സിസ് ജോണ്‍, ജെറിന്‍ പിഎസ്, വിപുല്‍ ശക്തി, ജോബിന്‍ ജോബി, മിഥുന്‍ പികെ, അക്ഷയ് ചന്ദ്രന്‍, സച്ചിന്‍ സുരേഷ്, മനു കൃഷ്ണന്‍, കാര്‍ത്തിക് ബി നായര്‍, അനീഷ് രാജന്‍, ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ ശ്രീധര്‍, അനന്ദു സുനില്‍, ആദി അഭിലാഷ്.

Also Read: Chennai Super Kings: അശ്വിന്റെ പ്രവചനം ഫലിച്ചാല്‍ സഞ്ജു രക്ഷപ്പെട്ടു! പഴയ വാക്കുകള്‍ മോര്‍ഗന്‍ മറക്കുന്നതെങ്ങനെ?

ടീം ലോഞ്ച് നാളെ

കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) സീസണ്‍ മൂന്നിന്റെ ഔദ്യോഗിക ലീം ലോഞ്ച് തിങ്കളാഴ്ച (ഓഗസ്ത് 17) നടക്കും. കോവളം ലീല റാവിസ് ഹോട്ടലിലാണ് പരിപാടി. വൈകിട്ട് 5.30-ന് നടക്കുന്ന ചടങ്ങില്‍ സഞ്ജു സാംസണും, മന്ത്രി പി.സി. വിഷ്ണുനാഥും മുഖ്യാതിഥികളാകും. ലീഗില്‍ പങ്കെടുക്കുന്ന ആറു ടീമുകളെയും ഔദ്യോഗികമായി അവതരിപ്പിക്കും. ക്യാപ്റ്റന്‍മാര്‍, കോച്ച്, സപ്പോര്‍ട്ട് സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരെയും പരിചയപ്പെടുത്തും. നിപിന്‍ നിരാവത്തിന്റെ മെന്റലിസം പ്രോഗ്രാമും ഉണ്ടായിരിക്കും.

ഓഗസ്ത് 20-നാണ് കെസിഎല്‍ മൂന്നാം സീസണ്‍ ആരംഭിക്കുന്നത്. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 17 ദിവസം ടൂര്‍ണമെന്റ് നീളും. കൊച്ചി ബ്ലൂ ടൈഗേഴ്‌സ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, ട്രിവാന്‍ഡ്രം റോയല്‍സ്, ആലപ്പി റിപ്പിള്‍സ്, തൃശൂര്‍ ടൈറ്റന്‍സ്, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്.

ഓഗസ്ത് 20-ന് നടക്കുന്ന ആദ്യ മത്സരത്തില്‍ തൃശൂര്‍ ടൈറ്റന്‍സും, കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സും ഏറ്റുമുട്ടും. അന്ന് രാത്രി 7.30-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊച്ചി ബ്ലൂ ടൈഗേഴ്‌സും, പ്രഥമ സീസണിലെ ചാമ്പ്യന്‍മാരായ ഏരീസ് കൊല്ലം സെയിലേഴ്‌സും പോരാടും.

English Summary

Sanju Samson visited the Kochi Blue Tigers team camp to guide and encourage the squad. Although he is not playing this season, his brother Saly Samson will lead the defending champions. The official league launch for Kerala Cricket League (KCL) Season 3 takes place tomorrow at Kovalam. The tournament begins on August 20 at the Greenfield Stadium in Karyavattom.

Follow Us