5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Cristiano Ronaldo : കരിയറിൽ 900 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് ജയം

Cristiano Ronaldo 900th Goal : പ്രൊഫഷണൽ കരിയറിൽ 900 ഗോളുകൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ഈ നേട്ടത്തിലെത്തിയത്. മത്സരത്തിൽ പോർച്ചുഗൽ വിജയിച്ചു.

Cristiano Ronaldo : കരിയറിൽ 900 ഗോൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ; നേഷൻസ് ലീഗിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് ജയം
ക്രിസ്റ്റ്യാനോ റൊണാൾഡോ (Image Courtesy : B/R Football X)
Follow Us
abdul-basithtv9-com
Abdul Basith | Updated On: 06 Sep 2024 09:07 AM

യുവേഫ നേഷൻസ് ലീഗിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ പോർച്ചുഗലിന് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പോർച്ചുഗൽ വിജയിച്ചത്. മത്സരത്തിൽ ഗോൾ നേടിയ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊഫഷണൽ കരിയറിൽ 900 ഗോളുകൾ തികച്ചു. ഡിയേഗോ ദാലോട്ട് ആണ് പോർച്ചുഗലിൻ്റെ രണ്ടാം ഗോൾ സ്കോറർ. ദാലോട്ടിൻ്റെ സെൽഫ് ഗോളിലാണ് ക്രൊയേഷ്യ ആശ്വാസ ഗോൾ കണ്ടെത്തിയത്.

കളിയുടെ ഏഴാം മിനിട്ടിൽ ദാലോട്ടിലൂടെയാണ് പോർച്ചുഗൽ ആദ്യ ഗോൾ കണ്ടെത്തിയത്. 34ആം മിനിട്ടിൽ ക്രിസ്റ്റ്യാനോ ക്രൊയേഷ്യൻ പ്രതിരോധം ഭേദിച്ചു. 41ആം മിനിട്ടിലായിരുന്നു ദാലോട്ടിൻ്റെ സെൽഫ് ഗോൾ. രണ്ടാം പകുതിയിൽ ഗോളുകളൊന്നും പിറന്നില്ല. ക്രൊയേഷ്യക്കെതിരായ ഗോളോടെ തൻ്റെ പ്രൊഫഷണൽ കരിയറിൽ 900 ഗോളുകൾ തികച്ച ക്രിസ്റ്റ്യാനോ ഈ നേട്ടത്തിലെത്തുന്ന ആദ്യ കളിക്കാരനാണ്. 838 ഗോളുകളുമായി അർജൻ്റീനയുടെ ഇതിഹാസ താരം ലയണൽ മെസിയാണ് പട്ടികയിൽ രണ്ടാമത്.

Also Read : World Cup Qualifiers : മൂന്നടിയിൽ ചിലി വീണു; ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കുതിപ്പ് തുടർന്ന് അർജൻ്റീന

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിക്കെതിരെ അർജൻ്റീന അനായാസ ജയം കുറിച്ചു. എതിരില്ലാത്ത മൂന്ന് ഗോളിന് ചിലിയെ തോല്പിച്ച അർജൻ്റീന പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. രണ്ടാം പകുതിയിലാണ് നിലവിലെ ലോക ചാമ്പ്യന്മാർ മൂന്ന് ഗോളും നേടിയത്. അലക്സിസ് മക് അലിസ്റ്റർ, ഹൂലിയൻ അൽവാരസ്, പൗളോ ഡിബാല എന്നിവരാണ് അർജൻ്റീനയുടെ ഗോൾ സ്കോറർമാർ.

പരിക്കേറ്റ സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയാണ് അർജൻ്റീന ഇറങ്ങിയത്. തുടക്കം മുതൽ കളിയുടെ നിയന്ത്രണം കയ്യിലെടുത്ത അർജൻ്റീന ആക്രമണം അഴിച്ചുവിട്ടെങ്കിലും ആദ്യ പകുതിയിൽ ഗോൾ വഴങ്ങാതിരിക്കാൻ ചിലിയ്ക്ക് സാധിച്ചു. 48ആം മിനിട്ടിലാണ് ആദ്യ ഗോൾ പിറക്കുന്നത്. മക് അലിസ്റ്ററാണ് അർജൻ്റീനയുടെ ആദ്യ ഗോൾ നേടിയത്. 84ആം മിനിട്ടിൽ ഹൂലിയൻ അൽവാരസിൻ്റെ ഒരു ലോങ് റേഞ്ചറിലൂടെ അർജൻ്റീന ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിലായിരുന്നു മൂന്നാം ഗോൾ. പൗളോ ഡിബാല നേടിയ ഈ ഗോളോടെ അർജൻ്റീന ജയം പൂർണമാക്കി.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ അർജൻ്റീന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 7 മത്സരങ്ങളിൽ ആറും വിജയിച്ച ലോക ജേതാക്കൾക്ക് 18 പോയിൻ്റുണ്ട്. 7 മത്സരങ്ങളിൽ ഒരെണ്ണം മാത്രം വിജയിച്ച ചിലി 9ആം സ്ഥാനത്താണ്.

അതേസമയം, 2003ന് ശേഷം ഇതിഹാസ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയുമില്ലാത്ത ബാലൻ ഡി ഓർ നാമനിർദ്ദേശ പട്ടിക പുറത്തിറങ്ങിയിരുന്നു. രണ്ട് പതിറ്റാണ്ട് യൂറോപ്യൻ ഫുട്ബോൾ അടക്കിഭരിച്ച താരങ്ങൾ ഈ 20 വർഷം കൊണ്ട് 13 ബാലൻ ഡി ഓർ പുരസ്കാരങ്ങളാണ് സ്വന്തമാക്കിയത്. ഇതിൽ എട്ടെണ്ണം മെസിയും അഞ്ചെണ്ണം റൊണാൾഡോയും നേടി.

30 അംഗ നാമനിർദ്ദേശ പട്ടികയിൽ റയൽ മാഡ്രിഡിൻ്റെ ഇംഗ്ലണ്ട് താരം ജൂഡ് ബെല്ലിങം, റയലിൻ്റെ തന്നെ ബ്രസീൽ താരം വിനീഷ്യസ് ജൂനിയർ, മറ്റൊരു റയൽ താരമായ ഫ്രാൻസിൻ്റെ കിലിയൻ എംബാപ്പെ, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാലൻഡ്, സിറ്റിയുടെ തന്നെ സ്പാനിഷ് താരം റോഡ്രി തുടങ്ങിയവരൊക്കെ പട്ടികയിലുണ്ട്.

Also Read : Ballon d’Or : 2003ന് ശേഷം റൊണാൾഡോയും മെസിയുമില്ലാത്ത ബാലൻ ഡി ഓർ പട്ടിക; പരിഗണിക്കുന്നവരിൽ ബെല്ലിങമും റോഡ്രിയും

കഴിഞ്ഞ സീസണിൽ ലാ ലിഗയും ചാമ്പ്യൻസ് ലീഗും വിജയിച്ച ടീമിൽ പെട്ടവരായിരുന്നു വിനീഷ്യസും ബെല്ലിങമും. റോഡ്രി സിറ്റിക്കൊപ്പം പ്രീമിയർ ലീഗും സ്പെയിനൊപ്പം ഒളിമ്പിക്സ് സ്വർണമെഡലും നേടി. ഹാലൻഡ് ലീഗ് ടോപ്പ് സ്കോറർ ആയിരുന്നു.

കഴിഞ്ഞ വർഷം എട്ടാം പുരസ്കാരം നേടിയ ലയണൽ മെസി നിലവിൽ പരിക്കിൽ നിന്ന് തിരിച്ചുവരികയാണ്. 37കാരനായ മെസി 2009 ലാണ് ആദ്യമായി പുരസ്കാരം നേടിയത്. പിന്നീട് തുടരെ നാല് വർഷം മെസിയായിരുന്നു പുരസ്കാര ജേതാവ്. 2006ലാണ് മെസി ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെടുന്നത്. 2004ൽ ആദ്യമായി നാമനിർദ്ദേശം ചെയ്യപ്പെട്ട റൊണാൾഡോ 2008ൽ ആദ്യ പുരസ്കാരം നേടി.

Latest News