AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ISL 2026 Winner : ക്ലൈമാക്സ് ഈസ്റ്റ് ബംഗാൾ തൂക്കി; ഗണ്ണേഴ്സിനെ പോലെ 22 വർഷങ്ങൾക്ക് ശേഷം കിരീടനേട്ടം

ISL 2026 Winner East Bengal FC : ദേശീയ തലത്തിൽ 22 വർഷങ്ങൾക്ക് ശേഷം ഈസ്റ്റ് ബംഗാൾ എഫ്സി കിരീടം നേടുന്നത്. 2020-21 സീസണിലാണ് ഈസ്റ്റ് ബംഗാൾ ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ ഭാഗമാകുന്നത്. ഇത്തവണ ഐഎസ്എൽ പ്ലേ ഓഫ് മത്സരങ്ങൾ ഒന്നുമില്ലാതെ ലീഗ് അടിസ്ഥാനത്തിലായിരുന്നു കിരീടം നേട്ടം നിർണയിച്ചത്.

ISL 2026 Winner : ക്ലൈമാക്സ് ഈസ്റ്റ് ബംഗാൾ തൂക്കി; ഗണ്ണേഴ്സിനെ പോലെ 22 വർഷങ്ങൾക്ക് ശേഷം കിരീടനേട്ടം
East Bengal FCImage Credit source: PTI
Jenish Thomas
Jenish Thomas | Updated On: 22 May 2026 | 12:25 AM

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ ആദ്യമായി മുത്തമിട്ട് ഈസ്റ്റ് ബംഗാൾ എഫ്സി. ഐഎസ്എൽ ലീഗ് പോരാട്ടത്തിൽ ഇൻ്റർ കാശിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഈസ്റ്റ് ബംഗാൾ കിരീടം ഉറപ്പിച്ചത്. ബദ്ധവൈരികളായ മോഹൻ ബഗാനുമായി ഗോൾ വ്യത്യാസത്തിലാണ് ഈസ്റ്റ് ബംഗാളിൻ്റെ കിരീടം നേട്ടം. അവസാന മത്സരത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മോഹൻ ബാഗൻ തോൽപ്പിച്ചെങ്കിലും അത് മറൈനേഴ്സിന് കിരീടം ഉറപ്പിക്കാനായില്ല. 22 വർഷങ്ങൾക്ക് ശേഷം ഈസ്റ്റ് ബംഗാൾ ദേശീയതലത്തിൽ കിരീടം നേടുന്നത്.

ഗോൾ വ്യത്യാസത്തിൽ ഈസ്റ്റ് ബംഗാളിന് കിരീടം

ലീഗിൽ 13 മത്സരങ്ങളിൽ നിന്നും രണ്ട് ബംഗാൾ ക്ലബുകളും 26 പോയിൻ്റാണ് സ്വന്തമാക്കിയത്. എന്നാൽ ലീഗിൽ ഒന്നടങ്കം 30 ഗോളുകൾ നേടുകയും 11 വഴങ്ങുകയും ചെയ്ത ഈസ്റ്റ് ബംഗാളിൻ്റെ ഗോൾ വ്യത്യാസം 19 ആണ്. 23 ഗോൾ നേടുകയും ഒമ്പതെണ്ണം വഴങ്ങിയ മോഹൻ ബഗാൻ്റെ ഗോൾ വ്യത്യാസം 14 ആണ്. ഏറ്റൊടുവിൽ 2003-04 സീസണിലാണ് നാഷ്ണൽ ഫുട്ബോൾ ലീഗ് കിരീടം സ്വന്തമാക്കിയതാണ് ഇതിന് മുമ്പുള്ള ഈസ്റ്റ് ബംഗാളിൻ്റെ ദേശീയ തലത്തിലുള്ള കിരീട നേട്ടം.

ALSO READ :  Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു

ജയം ഒരു ഗോളിന് പിന്നിട്ടതിന് ശേഷം

ഒരു ഗോളിന് പിന്നിട്ടതിന് ശേഷമാണ് ഈസ്റ്റ് ബംഗാൾ നിർണായകമായ വിജയം കൈവരിക്കുന്നത്. 14-ാം മിനിറ്റൽ ആൽഫ്രെഡ് പ്ലാനെസിൻ്റെ ഗോളിലൂടെ ലീഡ് നേടിയ ഇൻ്റർ കാശി അത് ആദ്യപകുതി വരെ നിലനിർത്തുകയും ചെയ്തു. രണ്ടാം പകുതിയിൽ മത്സരം 50 മിനിറ്റിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് ഈസ്റ്റ് ബംഗാൾ സമനില നേടുന്നത്. ഐഎസ്എല്ലിലെ ടോപ് സ്കോററായ യൂസഫ് എസ്സെജാരിയാണ് ഗോൾ കണ്ടെത്തുന്നത്. ശേഷം കിരീട നേട്ടത്തിനായി വിജയ ഗോൾ കണ്ടെത്താൻ കാശിയുടെ ബോക്സിലേക്ക് ഈസ്റ്റ ബംഗാളിൻ്റെ തുടരെയുള്ള ആക്രമണങ്ങളാണ് കാണാൻ ഇടയായത്. തുടർ ആക്രമണങ്ങൾക്കൊടുവിൽ 72-ാം മിനിറ്റിൽ മുഹമ്മദ് റഷീദിലുടെ ഈസ്റ്റ് ബംഗാൾ വിജയഗോൾ കണ്ടെത്തുകയായിരുന്നു.

അതേസമയം മറ്റൊരുടത്ത് മോഹൻ ബാഗൻ എസ് സി ഡൽഹി മത്സരം അവേശകരമായിട്ടാണ് അവസാനിച്ചത്. രണ്ടാംപകുതിയിൽ 62-ാം മിനിറ്റിൽ ക്ലാരെൻസ് ഫെർണാണ്ടസിലൂടെ മുന്നിലെത്തിയ ഡൽഹി മോഹൻ ബാഗൻ്റെ കിരീട പ്രതീക്ഷയ്ക്ക് തടയിട്ടായിരുന്നു. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ മാത്രം ബാക്കി നിൽക്കവെ മൻവീർ സിങ്ങിലൂടെ മറൈനേഴ്സ് ആദ്യം സമനില ഗോൾ കണ്ടെത്തി. ഏറ്റവും അവസാനം ഇഞ്ചുറി ടൈമും അവസാനിക്കാൻ നേരത്തെ മോഹൻ ബഗാൻ്റെ ടോപ് സ്കോറർ ജെയ്മി മക്ലാരൻ വിജയഗോൾ കണ്ടെത്തി. ജയം നേടിയെങ്കിലും കിരീടം സ്വന്തമാക്കാൻ മറൈനേഴ്സിന് സാധിച്ചില്ല.

ഇന്നത്തെ മത്സരത്തിൽ ഇരു കൊൽക്കത്ത ക്ലബുകൾക്കും ജയിക്കാൻ സാധിച്ചിരുന്നില്ലയെങ്കിൽ പോയിൻ്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തിയ മുംബൈ സിറ്റി എഫ്സിക്ക് കിരീടം ലഭിച്ചേനെ. ഒരു പോയിൻ്റ വ്യത്യാസത്തിലാണ് മുംബൈ സിറ്റി ആദ്യ രണ്ട് സ്ഥാനക്കാരിൽ നിന്നും ലീഗ്  അവസാനിപ്പിച്ചത്. പഞ്ചാബ് എഫ്സിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ലീഗിലെ അവസാന മത്സരത്തിൽ മുംബൈ സിറ്റി തോൽപ്പിച്ചത്. മുംബൈ സിറ്റിയെ പോലെ തന്നെയായിരുന്നു പഞ്ചാബിൻ്റെ കിരീട പ്രതീക്ഷയും.

English Summary

East Bengal FC Clinches Indian Super League 2026 Season Title. Beats Arch Rival Mohun Bagan In Goal Difference. Last Match In League EBFC Beats Inter Kashi for 1-2.

Follow Us