AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

ISL 2026 Title Race : എന്താകും ക്ലൈമാക്സ്? ഐഎസ്എൽ കിരീടം ലക്ഷ്യംവെച്ച് അഞ്ച് ടീമുകൾ നാളെ ഇറങ്ങും

ISL 2026 Season Grand Finale East Bengal And Mohun Bagan : ഇത്തവണ പ്രത്യേക നോക്ക്ഔട്ട് മത്സരങ്ങൾ ഒന്നാമില്ലാതെ ലീഗ് അടിസ്ഥാനത്തിലാണ് ഐഎസ്എൽ വിജയികളെ കണ്ടെത്തുന്നത്. 12 മത്സരങ്ങളിൽ 23 പോയിൻ്റ് നേടി ഈസ്റ്റ് ബംഗാളും മോഹൻ ബഗാനുമാണ് കിരീട പോരാട്ടത്തിൽ മുന്നിലുള്ളത്.

ISL 2026 Title Race : എന്താകും ക്ലൈമാക്സ്? ഐഎസ്എൽ കിരീടം ലക്ഷ്യംവെച്ച് അഞ്ച് ടീമുകൾ നാളെ ഇറങ്ങും
ISL TrophyImage Credit source: PTI
Jenish Thomas
Jenish Thomas | Published: 20 May 2026 | 11:50 PM

ഐഎസ്എൽ സീസൺ 2026ൻ്റെ (ISL 2026 Season Title Race) ക്ലൈമാക്സ് എന്താകുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ. കിരീട നേടത്തിനായി അഞ്ച് ടീമുകാണ് നാളെ സീസണിലെ അവസാന മത്സരത്തിനായി ഇറങ്ങുന്നത്. ഇന്ത്യൻ ഫുട്ബോളിലെ ചിരകാല വൈരികളായ ഈസ്റ്റ് ബംഗാളും മോഹൻ ബാഗനും ഐഎസ്എൽ കിരീടനേട്ടത്തിൽ ഒന്നമതായി നേർക്കുനേരെയുള്ളത്. ഇവർക്ക് പുറമെ പഞ്ചാബ് എഫ്സി, മുംബൈ സിറ്റി എഫ്സി, നേരിയ പ്രതീക്ഷയുമായി ജംഷെഡ്പൂർ എഫ്സിയും നാളെ സീസണിലെ അന്തിമ പോരാട്ടത്തിന് ഇറങ്ങുന്നുണ്ട്.ഇത്തവണ നോക്ക്ഔട്ട് ഘട്ടം ഒന്നുമില്ലാതെ ലീഗ് അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുന്നത്. നാളെ മെയ് 21-ാം തീയതി വൈകിട്ട് 7.30നാണ് അഞ്ച് ടീമുകളുടെയും സീസണിലെ അവസാന മത്സരം.

കിരീടം ഒരു ജയത്തിനരികെ

12 മത്സരങ്ങളിൽ നിന്നും 23 പോയിൻ്റ് നേടി ഇരു ബംഗാൾ ടീമുകളും പോയിൻ്റ് പട്ടികയിൽ ഒപ്പത്തിനൊപ്പമാണ്. ഗോൾ വ്യത്യാസത്തിൽ ഈസ്റ്റ് ബംഗാളാണ് പോയിൻ്റ് പട്ടികയിൽ ഒന്നാമതുള്ളത്. നാളെ നടക്കുന്ന മത്സരത്തിലൂടെ ആര് കീരിടം നേടുമെന്ന് ഉറപ്പാകും. മോഹൻ ബംഗാൻ സ്വന്തം തട്ടകത്തിൽ സ്പോർട്ടിങ് ക്ലബ് ഡൽഹിയെ നേരിടുമ്പോൾ, കന്നി കിരീടം തേടി ഈസ്റ്റ് ബംഗാൾ എവെ മത്സരത്തിൽ ഇൻ്റർ കാശിയുമായി ഏറ്റുമുട്ടും. ഗോൾ വ്യത്യാസത്തിൽ അഞ്ച് ഗോളുകളുടെ മേൽക്കൈ ഉള്ള ഈസ്റ്റ് ബംഗാളിന് ഇൻ്റർ കാശിക്കെതിരെ ഒരു ഗോൾ വ്യത്യാസത്തിലെങ്കിലും വിജയം കൈവരിച്ചാൽ കിരീടം സ്വന്തമാക്കാം. മോഹൻ ബഗാന് ഡൽഹിയെ വൻ മാർജിനിൽ തോൽപ്പിച്ചാൽ മാത്രമെ കിരീടം നേട്ടത്തിൽ പ്രതീക്ഷ വെക്കാൻ സാധിക്കു. ഇൻ്റർ കാശിക്കെതിരെയുള്ള മത്സരം സമനില ആകുകയോ, ഈസ്റ്റ് ബംഗാൾ തോൽക്കുകയോ ചെയ്താൽ മോഹൻ ബഗാൻ്റെ ഐഎസ്എൽ കിരീട നേട്ടം മൂന്നായി ഉയർത്താം.

ALSO READ : Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു

പഞ്ചാബിനും മുംബൈക്കും ജംഷെഡ്പൂരിനും സാധ്യതയുണ്ട്

12 മത്സരങ്ങളിൽ 22 പോയിൻ്റുള്ള നിലവിൽ പോയിൻ്റ് പട്ടികയിൽ നാലും അഞ്ചും സ്ഥാനത്തുള്ള പഞ്ചാബ് എഫ്സിക്കും മുംബൈ സിറ്റി എഫ്സിക്കും കിരീട സാധ്യതയുണ്ട്. ഈസ്റ്റ് ബംഗാളിനും മോഹൻ ബഗാനും അവരുടെ മത്സരങ്ങൾ ജയിക്കാൻ സാധിക്കാതെ വന്നാൽ അവസരം തുറന്ന് ലഭിക്കുന്നത് പഞ്ചാബിനും മുംബൈയ്ക്കുമാണ്. ആൻ്റി ക്ലൈമാക്സ് എന്തെന്നാൽ നാളെ നടക്കുന്ന മത്സരത്തിൽ പഞ്ചാബും മുംബൈ സിറ്റിയുമാണ് നേർക്കുനേരെ ഇറങ്ങുന്നത്.

ഇവർക്ക് പുറമെ 12 മത്സരങ്ങളിൽ നിന്നും 21 പോയിൻ്റുള്ള ജംഷെഡ്പൂർ എഫ്സിയും കിരീട പ്രതീക്ഷയുമായി നാളെ ഇറങ്ങുന്നുണ്ട്. നേരിയ സാധ്യത മാത്രമാണ് ജംഷെഡ്പൂരിനുള്ളത്. രണ്ട് ബംഗാൾ ടീമുകൾ തോൽക്കുകയും പഞ്ചാബ് മുംബൈ സിറ്റി മത്സരം സമനിലയിൽ പിരിഞ്ഞാൽ ജെഎഫ്സിക്ക് ഐഎസ്എൽ കിരീടത്തിൽ അവിശ്വസനീയമായി ചുംബിക്കാൻ സാധിക്കും. നാളെ സ്വന്തം തട്ടകത്തിൽ ഒഡീഷ എഫ്സിയെയാണ് ജംഷെഡ്പൂർ നേരിടുക.

English Summary

ISL 2026 Season Title Contenders,  Five team will have Grand Finale on May 21st. East Bengal and Mohun Bagan Have Big Chance, Same as Punjab FC And Mumbai City Have Big Hope. Slight Hope For Jamshedpur FC. What Will Climax? Indian Football Fans are waiting

Follow Us