FIFA World Cup 2026: ആഘോഷം അപകടമായി! പരസ്യബോര്‍ഡില്‍ നിന്ന് വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്‌

Jordan Henderson hospitalized after Injury: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയതിന്റെ വിജയാഹ്ലാദനത്തിനിടെ വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്. മുതിർന്ന മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സനാണ് പരിക്കേറ്റത്. എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടെയുണ്ടായ അപകടത്തില്‍ കൈത്തണ്ടയ്ക്കാണ് താരത്തിന് പരിക്കേറ്റത്.

FIFA World Cup 2026: ആഘോഷം അപകടമായി! പരസ്യബോര്‍ഡില്‍ നിന്ന് വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്‌

പരിക്കേറ്റ സഹതാരം ജോർദാൻ ഹെൻഡേഴ്സണെ സഹായിക്കാൻ ഇംഗ്ലണ്ടിന്റെ ഡാൻ ബേൺ ശ്രമിക്കുന്നു

Published: 

06 Jul 2026 | 03:48 PM

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയെ തകര്‍ത്ത് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം നേടിയതിന്റെ വിജയാഹ്ലാദനത്തിനിടെ വീണ് ഇംഗ്ലണ്ട് താരത്തിന് ഗുരുതര പരിക്ക്. മുതിർന്ന മിഡ്ഫീൽഡർ ജോർദാൻ ഹെൻഡേഴ്സനാണ് പരിക്കേറ്റത്. എസ്റ്റാഡിയോ അസ്ടെക്ക സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനങ്ങൾക്കിടെയുണ്ടായ അപകടത്തില്‍ കൈത്തണ്ടയ്ക്കാണ് താരത്തിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമാണെന്ന്‌ മാനേജർ തോമസ് ടുഷൽ സ്ഥിരീകരിച്ചു. 36-കാരനായ ഹെൻഡേഴ്സനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

റൗണ്ട് ഓഫ് 16 മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ നടന്ന ആവേശപ്പോരാട്ടത്തില്‍ 3-2നായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. മത്സരത്തില്‍ ആതിഥേയരെ കീഴടക്കിയതിന്റെ ആഹ്ലാദത്തില്‍ ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷപ്രകടനം നടത്തുന്നതിനിടെ പരസ്യ ബോർഡുകളിൽ (അഡ്വർടൈസിംഗ് ഹോർഡിംഗ്സ്) നിന്ന് ഹെൻഡേഴ്സൻ അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

സ്റ്റേഡിയത്തിൽ വെച്ച് തന്നെ പ്രാഥമിക ശുശ്രൂഷകൾ നൽകിയ ശേഷം താരത്തെ സ്ട്രെച്ചറില്‍ പുറത്തേക്ക് കൊണ്ടുപോയി. ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ച ഇംഗ്ലണ്ടിന്റെ സന്തോഷത്തിന്മേല്‍ ഈ സംഭവം കരിനിഴല്‍ വീഴ്ത്തി. മെക്സിക്കോയ്ക്കെതിരെയുള്ള മത്സരത്തില്‍ ഹെൻഡേഴ്സൻ കളത്തിൽ ഇറങ്ങിയിരുന്നില്ല. ഇംഗ്ലണ്ട് വിജയിച്ചതിന് പിന്നാലെ അദ്ദേഹം സഹതാരങ്ങൾക്കൊപ്പം മൈതാനത്ത് ആഹ്ലാദപ്രകടനങ്ങളിൽ പങ്കുചേരുകയായിരുന്നു. ഇതിനിടെയാണ് അപകടമുണ്ടായത്.

Also Read: റോണോ പുറകിലാണ്, മെസി രണ്ടാമതാണ്, ഹാലൻഡ് മൂന്നാമതുണ്ട്; ഗോൾഡൻ ബൂട്ട് വേട്ടക്കാർ ഉഷാറാണ്

എന്താണ് സംഭവിച്ചത്?

പരസ്യ ബോർഡുകൾക്ക് മുകളിൽ കയറിയ ജോർദാൻ ഹെൻഡേഴ്സന്‌ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് താഴേക്ക് വീണ അദ്ദേഹം കൈത്തണ്ട കുത്തിയാണ് ഗ്രൗണ്ടില്‍ പതിച്ചത്‌. ഇതോടെ കടുത്ത വേദന അനുഭവപ്പെട്ട താരത്തിന് ഉടൻ തന്നെ വിദഗ്ദ്ധ വൈദ്യസഹായം തേടേണ്ടി വന്നു.

ഹെൻഡേഴ്സനെ സ്ട്രെച്ചറിൽ കിടത്തി സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ ടെലിവിഷൻ ക്യാമറകൾ പകർത്തിയിരുന്നു. ഈ സംഭവത്തിന്റെ വീഡിയോകൾ സോഷ്യൽ മീഡിയയിലും അതിവേഗം പടർന്നു. സംഭവം വേദനാജനകമെന്ന്‌ തോമസ് ടുഷൽ പ്രതികരിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍

“ജോര്‍ദാന്റെ കൈത്തണ്ടയ്ക്കാണ് പരിക്കേറ്റത്. അത് കാണുമ്പോൾ വളരെ മോശമായി തോന്നുന്നു. ഗുരുതരമായ പരിക്കാണ്. ജോർദാന്റെ കൈത്തണ്ടയ്ക്ക് പരിക്കേറ്റതിലും അത് ഗുരുതരമായതിലും എനിക്ക് സങ്കടമുണ്ട്. ഈ സന്തോഷനിമിഷത്തിൽ അദ്ദേഹം നമുക്കൊപ്പമില്ല എന്നത് ഒട്ടും ശരിയാകുന്നില്ല. ഇനി എന്താണ് ചികിത്സാ നടപടികളെന്ന് എനിക്കറിയില്ല. അദ്ദേഹം ആശുപത്രിയിലാണെന്ന് മാത്രമാണ് ഡോക്ടർ എന്നെ അറിയിച്ചത്”-തോമസ് ടുഷൽ പറഞ്ഞു.

ഇംഗ്ലണ്ട് ടീമിന് പ്രശംസ

അതേസമയം, മെക്‌സിക്കോയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തിയ ഇംഗ്ലണ്ട് താരങ്ങളെ ടുഷല്‍ പ്രശംസിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ജാരെൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ ഇംഗ്ലണ്ട് 10 പേരായി ചുരുങ്ങിയിരുന്നു. ആതിഥേയര്‍ ആക്രമണം അഴിച്ചുവിട്ടിട്ടും അതൊക്കെ അതിജീവിച്ച് വിജയം സ്വന്തമാക്കാന്‍ ഇംഗ്ലണ്ടിന് സാധിച്ചു. ഈ പ്രകടനത്തില്‍ തനിക്ക് വളരെയധികം അഭിമാനമുണ്ടെന്ന് ടുഷല്‍ പറഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നോര്‍വേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

English Summary

England secured a dramatic 3-2 victory over Mexico to reach the World Cup quarterfinals. During celebrations, midfielder Jordan Henderson suffered a serious wrist injury after falling. Manager Thomas Tuchel confirmed the incident and expressed deep concern for the veteran player. Henderson was rushed to the hospital.

Follow Us
Related Stories
റോണോ പുറകിലാണ്, മെസി രണ്ടാമതാണ്, ഹാലൻഡ് മൂന്നാമതുണ്ട്; ഗോൾഡൻ ബൂട്ട് വേട്ടക്കാർ ഉഷാറാണ്
‘ആർക്കാടാ എന്റെ പിള്ളേരെ റെഡ് കാർഡ് കാണിക്കണ്ടേ’! ഫിഫയെ ‘വിരട്ടി’ റെഡ് കാർഡ് നീക്കിയ ട്രംപിന് ട്രോൾ
നടന്നത് ‘ഇടിമിന്നൽക്കളി’! മറഡോണയെ ഓർമ്മിപ്പിച്ച് ജൂഡ് ബെല്ലിങ്ഹാം; അ‌പൂർ റെക്കോഡുമായി ഹാരി കെയ്ൻ
‘തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല’! ബ്രസീൽ തോറ്റപ്പോൾ ജയിച്ചത് ചരിത്രം!
Neymar Retirement: കണ്ണീരില്‍ കുതിര്‍ന്ന പടിയിറക്കം; വിരമിക്കല്‍ പ്രഖ്യാപിച്ച് നെയ്മര്‍
5 ലക്ഷം ജനങ്ങൾ, ഒരൊറ്റ മനസ്സ്, തോറ്റിട്ടും ജയിച്ചവർ! ഇത് ലോകത്തിന്റെ ഹൃദയം കവര്‍ന്ന കാംബോ വെര്‍ദെ
മരുന്ന് വേണ്ട, കൊളസ്ട്രോൾ കുറയ്ക്കാൻ 6 വഴികളിതാ
കോടികളുടെ ആസ്തി, ശ്രേയസ് അയ്യരുടെ സമ്പാദ്യം എത്ര?
മണ്‍സൂണില്‍ മലപ്പുറത്ത് പോകാന്‍ പറ്റിയ കിടിലന്‍ സ്‌പോട്ടുകള്‍
കറുത്ത പഴം കളയേണ്ട, കിടിലൻ കട്​ലറ്റ് തയ്യാറാക്കാം
മനോഹരമായ കാഴ്ച! ആനക്കൂട്ടം വരിവരിയായ പോകുന്നത് കണ്ടോ
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല