AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Etihad Rail: യാത്രക്കാരുടെ ശ്രദ്ധക്ക്, എത്തിഹാദ് പാസഞ്ചർ ട്രെയിനുകളിൽ ഇവ കൊണ്ടുപോയാൽ പിടിവീഴും !

What You Can and Cannot Bring on Etihad Rail, Know More: സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിസങ്ങളിലാണ് എത്തിഹാദ് റെയിൽ യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങളും, നിയമലംഘനങ്ങൾക്കുള്ള പിഴയും പ്രഖ്യാപിച്ചത്. വിവിധ നിയമലംഘനങ്ങൾക്ക് 100 ദിർഹം മുതൽ 10000 ദിർഹം വരെയാണ് പിഴ നൽകേണ്ടിവരിക

Etihad Rail: യാത്രക്കാരുടെ ശ്രദ്ധക്ക്, എത്തിഹാദ് പാസഞ്ചർ ട്രെയിനുകളിൽ ഇവ കൊണ്ടുപോയാൽ പിടിവീഴും !
Etihad RailImage Credit source: Facebook Etihad Rail
Sumeesh T Unneen
Sumeesh T Unneen | Published: 06 Jul 2026 | 03:58 PM

അബുദാബി: യു.എ.ഇ നിവാസികൾ ഏറെ കാത്തിരുന്ന എത്തിഹാദ് റെയിൽ സർവിസ് ആരംഭിച്ച് കഴിഞ്ഞു. വലിയ ആവശത്തോടെ ആളുകൾ ട്രെയിൻ സർവീസ് ഉപയോഗിച്ഗ് തുടങ്ങിയിട്ടുണ്ട്. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി കഴിഞ്ഞ ദിസങ്ങളിലാണ് എത്തിഹാദ് റെയിൽ യാത്രക്കാർക്കുള്ള മാർഗനിർദ്ദേശങ്ങളും, നിയമലംഘനങ്ങൾക്കുള്ള പിഴയും പ്രഖ്യാപിച്ചത്. വിവിധ നിയമലംഘനങ്ങൾക്ക് 100 ദിർഹം മുതൽ 10000 ദിർഹം വരെയാണ് പിഴ നൽകേണ്ടിവരിക. സുരക്ഷയുടെ ഭാഗമായി യാത്രയിൽ ചില വസ്തുക്കൾ കൊണ്ടുപോകുന്നത് നിരോധിച്ചിട്ടുണ്ട്. അവ ഏതെല്ലാമാണെന്നും മറ്റു മാർഗനിർദ്ദേശങ്ങളും ഒന്ന് നോക്കാം.

ട്രെയിൽ യാത്രയിൽ ഇവ കൂടെ കൊണ്ടുപോകേണ്ട

ആയുധങ്ങൾ സ്ഫോടക വസ്തുക്കൾ, തീപിടിക്കുന്നതോ മറ്റ് അപകടങ്ങൾക്ക് കാരണമാകുന്നതോ ആയ വസ്തുക്കൾ തുടങ്ങി നിരവധി സാധനങ്ങൾക്കാണ് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇ-സിഗരറ്റുകൾക്ക് ട്രെയിനുള്ളിൽ കർശന നിരോധനമുണ്ട്. ട്രെയിനുള്ളിൽ യാത്രക്കാർക്ക് തടസ്സമുണ്ടാക്കുന്ന തരത്തിലുള്ള വലിയ വസ്തുക്കൾ നടപ്പാതയിലോ ലഗേജ് ക്യാരിയറുകളിലോ അനുവദിക്കില്ല. സൈക്കിളുകൾ, ഇലക്ട്രിക് സ്കൂട്ടർ, ഇ-ബൈക്ക് എന്നിവയ്ക്കും നിരോധനമുണ്ട്.

ഇവ കൂടാതെ സുരക്ഷാ ഭീഷണി ഉണ്ടാക്കുന്നതോ, മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതോ ആയ വസ്തുക്കളും അനുവദിക്കില്ല. രൂക്ഷ ഗന്ധമുള്ള വസ്തുക്കളും യാത്രയിൽ കൂടെ കൊണ്ടുപോകാനാകില്ല. യാത്ര ആരംഭിക്കുന്നതിന് മുൻപ് തന്നെ നിരോധിക്കപ്പെട്ട വസ്തുക്കളുടെ പട്ടിക യാത്രക്കാർ പരിശോധിക്കണമെന്നും അത്തരം വസ്തുക്കൾ കൈവശം ഇല്ലെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read: Etihad Rail: നിയമം ലംഘിച്ചാൽ കുടുംബം വിൽക്കേണ്ടിവരും; എത്തിഹാദ് റെയിലിൽ പിഴ നൽകേണ്ടിവരിക 2 ലക്ഷം രൂപ!

ഭക്ഷണ പാനീയങ്ങൾ കൂടെക്കൊണ്ടുപോകാം, പക്ഷേ ജാഗ്രത വേണം

യാത്രക്കാർക്ക് ഭക്ഷണ പാനിയങ്ങൾ ട്രെയിനിൽ കൊണ്ടുപോകുന്നതിന് അനുമതിയുണ്ട്. എന്നാൽ ഇതിൽ പാസഞ്ചർ ചാർട്ടർ വ്യവസ്ഥകൾ പാലിക്കണം. അതേസമയം രൂക്ഷ ഗന്ധമുള്ളതോ, മറ്റു യാത്രക്കാർക്ക് അസ്വസ്ഥത ഉണ്ടാക്കുന്നതോ ആയ ഭക്ഷണ പാനിയങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശം. പെട്ടന്ന് മറിഞ്ഞുവീണ് ട്രെയിൻ വൃത്തികേടാകാൻ സധ്യതയുള്ള തരം ഭക്ഷണ പാനിയങ്ങളും ഒഴിവാക്കാൻ ശ്രദ്ധിക്കണം.

വളർത്തുമൃഗങ്ങളെ കൊണ്ടുപോകാം, പക്ഷേ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

നിശ്ചിത വലിപ്പത്തിലുള്ള അംഗീകൃത ക്യാരിയറിനുള്ളിലാണെങ്കിൽ യാത്രക്കാർക്ക് താങ്ങളുടെ വളർത്തുമൃഗങ്ങളെയും ടെയിൻ യാത്രയിൽ ഒപ്പം കൂട്ടാം. എന്നാൽ യാത്രയിലുടനീളം വളർത്തുമൃഗങ്ങളെ ക്യാരിയറിനുള്ളിൽ തന്നെ സൂക്ഷിക്കണം. വളർത്തുമൃഗങ്ങൾ അവരെ കൊണ്ടുപോകുന്നവരുടെ പൂർണ നിയന്ത്രണത്തിലായിരിക്കണം. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കാനോ, ട്രെയിൻ വൃത്തികേടാക്കാനോ പാടില്ല. ഒരു യാത്രക്കാരന് ഒരു പെറ്റ് ക്യാരിയർ മാത്രമേ അനുവദിക്കു. പാസഞ്ചർ ചാർട്ടർ പ്രകാരം യാത്രക്കാർക്ക് കൊണ്ടുപോകാൻ കഴിയുന്ന ഹാൻഡ് ലഗേജിൻ്റെ പരിധിയിൽ ഉൾപ്പെടുത്തിക്കൊണ്ടാകും ഇതിന് അനുമതി നൽകുക.

English Summary

Etihad Rail has announced strict passenger guidelines outlining prohibited items onboard its new train service. Weapons, explosives, narcotics, alcohol, and all smoking devices are strictly banned. Large items like bicycles and e-scooters are also not permitted. Passengers may bring food and beverages, avoiding strong odors. Domestic pets are allowed if kept in approved carriers fitting standard carry-on luggage size dimensions.

Follow Us