AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Euro Cup 2024 : പെനാൽറ്റി പാഴാക്കി ക്രിസ്റ്റ്യാനോ; സ്ലൊവേനിയക്കെതിരെ ഷൂട്ടൗട്ടിൽ രക്ഷപ്പെട്ട് പോർച്ചുഗൽ

Cristiano Ronaldo Portugal vs Slovenia Euro Cup : യൂറോ കപ്പ് പ്രീക്വാർട്ടറിൽ സ്ലൊവേനിയക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിൽ വിജയിച്ച് പോർച്ചുഗൽ. അധികസമയത്ത് ലഭിച്ച പെനാൽറ്റി ക്രിസ്റ്റ്യാനോ റൊണാൾഡോ പാഴാക്കിയ മത്സരത്തിലാണ് ഷൂട്ടൗട്ടിൽ പോർച്ചുഗൽ വിജയിച്ചത്. ക്വാർട്ടറിൽ ഫ്രാൻസാണ് പോർച്ചുഗലിൻ്റെ എതിരാളികൾ.

Euro Cup 2024 : പെനാൽറ്റി പാഴാക്കി ക്രിസ്റ്റ്യാനോ; സ്ലൊവേനിയക്കെതിരെ ഷൂട്ടൗട്ടിൽ രക്ഷപ്പെട്ട് പോർച്ചുഗൽ
Euro Cup 2024 Cristiano Ronaldo (Image Courtesy - AP)
Abdul Basith
Abdul Basith | Published: 02 Jul 2024 | 01:12 PM

യൂറോ കപ്പ് (Spain Won Against Georgia) പ്രീക്വാർട്ടറിൽ സ്ലൊവേനിയയെ വീഴ്ത്തി പോർച്ചുഗൽ ക്വാർട്ടറിൽ. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ പോർച്ചുഗൽ ആദ്യ മൂന്ന് കിക്കുകളും ലക്ഷ്യത്തിലെത്തിച്ചപ്പോൾ സ്ലൊവേനിയക്ക് ഒന്നുപോലും വലയിലേക്ക് പായിക്കാനായില്ല. ക്വാർട്ടറിൽ കരുത്തരായ ഫ്രാൻസാണ് പോർച്ചുഗലിൻ്റെ എതിരാളികൾ.

കിരീടസാധ്യത കല്പിക്കപ്പെടുന്ന പോർച്ചുഗലിനെ ഞെട്ടിക്കുന്ന പ്രകടനമാണ് സ്ലൊവേനിയ നടത്തിയത്. 72 ശതമാനം ബോൾ പൊസിഷനും 20 ഷോട്ടുകളുമുണ്ടായിട്ടും മുഴുവൻ സമയത്തും അധികസമയത്തും പോർച്ചുഗലിനെ പിടിച്ചുനിർത്താൻ സ്ലൊവേനിയക്ക് സാധിച്ചു. തുടരാക്രമണങ്ങൾ കണ്ടെങ്കിലും പോർച്ചുഗലിന് 6 ഷോട്ടുകളാണ് ഓൺ ടാർഗറ്റിലേക്ക് തൊടുക്കാനായത്. ആദ്യ പകുതിയുടെ അവസാനം വിറ്റിഞ്ഞയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങിയതും 47ആം മിനിട്ടിൽ ബെർണാഡോ സിൽവ ഒരു സുവർണാവസരം പാഴാക്കിയതുമായിരുന്നു നിശ്ചിത സമയത്ത് പോർച്ചുഗലിനു ലഭിച്ച സുവർണാവസരങ്ങൾ. അധികസമയത്ത്, 103 ആം മിനിട്ടിൽ ബോക്സിനുള്ളിൽ ജോട്ടയെ ഫൗൾ ചെയ്തതിന് പോർച്ചുഗലിന് പെനാൽറ്റി ലഭിച്ചു. ക്രിസ്റ്റ്യാനോ എടുത്ത പെനാൽറ്റി സ്ലൊവേനിയൻ ഗോളി ഒബ്ലാക്ക് സേവ് ചെയ്തു. 115ആം മിനിട്ടിൽ സെസ്കോയിലൂടെ സ്ലൊവേനിയക്ക് ലഭിച്ച മികച്ച ഒരു അവസരം പോർച്ചുഗൽ ഗോളി ഡിയേഗോ കോസ്റ്റയും സേവ് ചെയ്തു.

ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്തത് സ്ലൊവേനിയ ആയിരുന്നു. ജോസിപ് ഇലിസിച്, ജൂർ ബെൽകോവിച്, ബെഞ്ചമിൻ വെർബിച് എന്നിവരുടെ കിക്കുകൾ കോസ്റ്റ രക്ഷപ്പെടുത്തിയപ്പോൾ പോർച്ചുഗലിനായി ക്രിസ്റ്റ്യാനോ റൊണാൾഡോ, ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ എന്നിവർ ലക്ഷ്യം കണ്ടു.

Also Read : Euro Cup 2024 : സ്പാനിഷ് കരുത്തിൽ വീണ് ജോർജിയ; ഒന്നിനെതിരെ നാല് ഗോൾ ജയത്തോടെ സ്പെയിൻ ക്വാർട്ടറിൽ

മത്സരത്തിനു ശേഷം ഇത് തൻ്റെ അവസാന യൂറോ കപ്പാവുമെന്ന് ക്രിസ്റ്റ്യാനോ പറഞ്ഞിരുന്നു. 39കാരനായ താരത്തിനു കീഴിൽ പോർച്ചുഗൽ 2016ൽ യൂറോ കപ്പ് നേടിയിരുന്നു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ബെൽജിയത്തിനെതിരെ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിനു വിജയിച്ചു. 85ആം മിനിട്ടിൽ വെർതൊങ്കൻ്റെ സെൽഫ് ഗോളാണ് മത്സരത്തിൻ്റെ വിധിയെഴുതിയത്.

യൂറോ കപ്പ് ക്വാർട്ടർ ലൈനപ്പിന് ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് വേണ്ടത്. റൊമേനിയയും നെതർലൻഡ്സും തമ്മിലുള്ള മത്സരത്തിലെ വിജയികളെ ഓസ്ട്രിയ – തുർക്കി മത്സരവിജയികൾ നേരിടും. ഇംഗ്ലണ്ട് – സ്വിറ്റ്സർലൻഡ്, സ്പെയിൻ – ജർമ്മനി, പോർച്ചുഗൽ – ഫ്രാൻസ് എന്നിങ്ങനെയ്യാണ് ക്വാർട്ടറിലെ മറ്റ് മത്സരങ്ങൾ. പ്രീക്വാർട്ടറിൽ സ്ലൊവാക്യയെ വീഴ്ത്തി ഇംഗ്ലണ്ട് അവസാന ഏട്ടിലെത്തിയപ്പോൾ ഇറ്റലിയെ ഞെട്ടിച്ചാണ് സ്വിറ്റ്സർലൻഡിൻ്റെ വരവ്. ജർമ്മനി ഡെൻമാർക്കിനെയും സ്പെയിൻ ജോർജിയയെയും അനായാസം മറികടന്നു.