Vozinha: ഗോള്‍ പോസ്റ്റിന് മുന്നിലെ വന്‍മതില്‍; ഓരോ ‘പോസ്റ്റി’നും വാരുന്നത് കോടികള്‍; അര്‍ജന്റീന പേടിക്കുന്നത് ഈ 40-കാരനെ

Cape Verde Goalkeeper Vozinha’s World Cup Stardom : സര്‍വസൈന്യാധിപന്റെ കെട്ടിലും മട്ടിലും ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന 40-കാരന്‍ വോസീന്യയാണ് കാംബോ വെര്‍ദെയുടെ തുറുപ്പുചീട്ട്. പുലര്‍ച്ചെ 3.30-നാണ് അര്‍ജന്റീന-കാംബോ വെര്‍ദെ പോരാട്ടം. വോസീന്യയുടെ പ്രകടനത്തെ ആശ്രയിച്ചാകും ഈ മത്സരത്തിന്റെ റിസള്‍ട്ട്.

Vozinha: ഗോള്‍ പോസ്റ്റിന് മുന്നിലെ വന്‍മതില്‍; ഓരോ പോസ്റ്റിനും വാരുന്നത് കോടികള്‍; അര്‍ജന്റീന പേടിക്കുന്നത് ഈ 40-കാരനെ

Cape Verde Goalkeeper Vozinha

Published: 

03 Jul 2026 | 10:51 PM

അപരാജിതക്കുതിപ്പ് തുടരുന്ന നിലവിലെ ജേതാക്കളായ അര്‍ജന്റീനയ്ക്ക്, ലോകകപ്പിലെ പുതുമുഖങ്ങളായ കാംബോ വെര്‍ദെ വലിയ ഭീഷണിയല്ല, എന്നാല്‍ എഴുതിത്തള്ളാനുമാകില്ല. കുഞ്ഞന്‍ ടീമെന്ന് കരുതി നിസാരമായി കണ്ടവര്‍ക്കെല്ലാം കണക്കിന് കൊടുത്താണ് കാംബോ വെര്‍ദെ ഗ്രൂപ്പ് ഘട്ടം പിന്നിട് ‘റൗണ്ട് ഓഫ് 32’ലെത്തിയത്. സര്‍വസൈന്യാധിപന്റെ കെട്ടിലും മട്ടിലും ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്ന 40-കാരന്‍ വോസീന്യയാണ് കാംബോ വെര്‍ദെയുടെ തുറുപ്പുചീട്ട്. പുലര്‍ച്ചെ 3.30-നാണ് അര്‍ജന്റീന-കാംബോ വെര്‍ദെ പോരാട്ടം. വോസീന്യയുടെ പ്രകടനത്തെ ആശ്രയിച്ചാകും മത്സരത്തിന്റെ റിസള്‍ട്ട്.

ജൂൺ 15-ന് നടന്ന ഗ്രൂപ്പ്‌ മത്സരത്തിൽ ശക്തരായ സ്പെയിനെ കാംബോ വെര്‍ദെ സമനിലയില്‍ കുരുക്കിയത് മുതലാണ് വോസീന്യ ശ്രദ്ധാകേന്ദ്രമായത്. സ്‌പെയിനെതിരെ ഉജ്ജ്വലമായ സേവുകളാണ് താരം പുറത്തെടുത്തത്. ഗോളെന്നുറച്ച ഒട്ടേറെ മുന്നേറ്റങ്ങളെ ഒറ്റയ്ക്ക് ചെറുത്തു. വോസീന്യയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു ഇത്.  സ്‌പെയിനെതിരായ മത്സരശേഷം മുതല്‍ അദ്ദേഹത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്റെ ജനപ്രീതി കുതിച്ചുയരുകയാണ്.

ഓരോ പോസ്റ്റിനും കോടികള്‍

ടൂർണമെന്റ് ആരംഭിച്ചതിന് ശേഷം ഈ 40 കാരന് ഇൻസ്റ്റാഗ്രാമിൽ 1.7 കോടിയിലധികം (17 മില്യൺ) പുതിയ ഫോളോവേഴ്സിനെയാണ് ലഭിച്ചത്. ഇതിന്റെ ഫലമായി സ്പോൺസേർഡ് പോസ്റ്റുകളിലൂടെയുള്ള അദ്ദേഹത്തിന്റെ ഏകദേശ വരുമാന സാധ്യത ഓരോ പോസ്റ്റിനും ഏകദേശം 1.44 കോടി രൂപയായി വര്‍ധിച്ചെന്നാണ് വിലയിരുത്തല്‍.

ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപ് വോസീന്യക്ക് ഇൻസ്റ്റാഗ്രാമിൽ വെറും 31,538 ഫോളോവേഴ്സ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ അത്‌ 17.6 മില്യൺ) ആയി ഉയർന്നു കഴിഞ്ഞു. ഇപ്പോഴും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. അര്‍ജന്റീനയ്‌ക്കെതിരെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താല്‍ ഫോളോവേഴ്‌സിന്റെ എണ്ണം ഇനിയും കുതിച്ചുയരുമെന്ന് തീര്‍ച്ച.

Also Read: Luka Modric: അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ട്രോഫികളല്ല, മോഡ്രിച്ച് കീഴടക്കിയത് ജനഹൃദയങ്ങളാണ്‌

നാളെ നമ്മൾ ഒന്നാണ്

അര്‍ജന്റീനയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ വൈറലാവുകയാണ്. താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച വാക്കുകളുടെ ഏകദേശ പരിഭാഷ ചുവടെ:

“നാളെ, ഞങ്ങളുടെ രാജ്യത്തിന്റെയും കായികരംഗത്തിന്റെയും ചരിത്രത്തിലെ ഏറ്റവും മനോഹരമായ അധ്യായങ്ങളിലൊന്ന് തുടർന്നെഴുതാനുള്ള അവസരവുമായാണ് ഞങ്ങൾ കളിക്കളത്തിലേക്ക് ഇറങ്ങുന്നത്. എന്നാൽ നാളെ മൈതാനത്ത് കാൽവെക്കുന്നത് കേവലം പതിനൊന്ന് കളിക്കാർ മാത്രമല്ല, ഒരു രാജ്യം മുഴുവനാണ്. കാരണം നാളെ ദ്വീപുകൾ തമ്മിൽ വേർതിരിവുകളില്ല, ദൂരങ്ങളില്ല, അതിരുകളുമില്ല. നാളെ നമ്മൾ ഒന്നാണ്. ഒരു ജനത, ഒരു പതാക, കേപ് വെർദെയ്ക്കായി മാത്രം തുടിക്കുന്ന ഒരൊറ്റ ഹൃദയം. ആദ്യ മിനിറ്റ് മുതൽ അവസാന നിമിഷം വരെ നമ്മുടെ കരുത്തും സംസ്കാരവും ധീരതയും ലോകം തൊട്ടറിയട്ടെ. നമ്മുടെ മണ്ണ്, നമ്മുടെ ജനങ്ങൾ, നമ്മുടെ സ്വപ്നം.”

കഠിനാധ്വാനവും പ്രതിരോധക്കരുത്തുമാണ് കാബോ വെർദെയുടെ മുന്നേറ്റത്തിന് അടിത്തറയിട്ടത്. ടൂർണമെന്റിലെ നവാഗതരായ ഇവർ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും തോറ്റില്ല. സ്പെയിനെ ഗോളടിക്കാൻ അനുവദിക്കാതെ സമനിലയിൽ തളച്ച കാബോ വെർദെ, ഉറുഗ്വേക്കെതിരെ 2-2 എന്ന ആവേശസമനിലയും, സൗദി അറേബ്യക്കെതിരെ ഗോൾരഹിത സമനിലയും വഴങ്ങി.

English Summary

Argentina will face World Cup debutants Cape Verde in the ‘Round of 32’ match. Cape Verde’s key player is their 40-year-old goalkeeper, Vozinha, who recently performed brilliantly against Spain. Following his stellar performance, Vozinha’s Instagram followers jumped from around 31,000 to over 17 million. Ahead of the match, the goalkeeper shared an emotional viral post calling for national unity and pride.

Follow Us
Related Stories
Luka Modric: അഭയാർത്ഥി ക്യാമ്പിൽ നിന്ന് ലോകത്തിന്റെ നെറുകയിലേക്ക്; ട്രോഫികളല്ല, മോഡ്രിച്ച് കീഴടക്കിയത് ജനഹൃദയങ്ങളാണ്‌
എനിക്ക് ഉച്ചയ്ക്കേ തോന്നി… ഇന്ന് ഞങ്ങൾക്ക് പെനാൽറ്റി കിട്ടുമെന്ന്; ഗോൾ വന്ന വഴി പറഞ്ഞ് റോണോ
FIFA World Cup 2026 Controversy: പെനാല്‍റ്റിയിലൂടെ ഗോളടിച്ച റൊണാള്‍ഡോ മാന്‍ ഓഫ് ദ മാച്ച്; വിയര്‍പ്പൊഴുക്കിയ കോസ്റ്റയ്ക്ക് ഒന്നുമില്ല! ഇതെന്ത് നീതി?
റൊണാൾഡോ ഇട്ടാൽ ​ബർമൂഡ, മെസി ഇട്ടാൽ വള്ളിക്കളസം! പെനാൽറ്റിയുടെ പേരിൽ തമ്മിലടിച്ച് ഫാൻസ്
വെൽക്കം ടു ദ ഗെയിം! സഞ്ജുവിന്റെ പുതിയ ഇൻസ്റ്റഗ്രാം സ്റ്റോറി വെറും പാട്ടോ ചിലർക്കുള്ള മറുപടിയോ
ആ എട്ട് കളിയിൽ റോണോയ്ക്ക് ഒറ്റ ഗോളില്ല! ക്രൊയേഷ്യയിൽ നിന്ന് പോർചുഗലിനെ ആര് രക്ഷിക്കും
ഉറങ്ങുന്നതിനു മുമ്പ് ഒറ്റ ഏലയ്ക്ക; ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരം
കൈകളിലെ മീന്‍ മണം മാറ്റാന്‍ കാപ്പിപൊടി മതി
ഓർമശക്തി കൂട്ടാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
മണി പ്ലാൻ്റ് വെള്ളത്തിലോ മണ്ണിലോ വീടിനുള്ളിൽ വയ്ക്കേണ്ടത്?
ഇരുമ്പ് കമ്പി സ്കോർപിയോയിൽ തറഞ്ഞു കയറി, അപകടം
അവസാനം കിട്ടാനുള്ളത് കിട്ടി! ട്രെയിൻ വരുമ്പോൾ പാളത്തിൽ വെച്ച് ചെയ്തത് കണ്ടോ?
ചെടിക്കുള്ളിൽ മറഞ്ഞിരിക്കുന്നത് ആരെന്ന് കണ്ടോ? കൂറ്റൻ രാജവെമ്പാല
ചേർത്തലയിൽ നിർമാണത്തിലുള്ള ദേശിയപാതയുടെ ഫ്ലൈഓവറിൽ ഗർത്തം