AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vishwanath and Sons: ‘സൂര്യ സാറിൻ്റെ ആ ഹിറ്റ് സിനിമ കാണുമ്പോൾ എൻ്റെ പ്രായം…’; ചിരി പടർത്തി മമിതയുടെ മറുപടി

"She is Dynamite in Front of the Camera": Radhika Sarathkumar Praises Mamita Baiju: സൂര്യയെ അദ്യമായി സെറ്റിൽ കണ്ടപ്പോൾ താൻ നെർവസായിരുന്നു എന്നും താരം പറയുന്നു. എന്നാൽ മമിത ഇതെല്ലാം വെറുതെ പറയുന്നതാണെന്നും അങ്ങനെ ഒരു ഭയവും മമിതക്ക് ഉണ്ടായിരുന്നില്ല എന്നും സൂര്യ ഇടപെട്ട് പറയുന്നുണ്ട്. പേടിയുള്ളതുപോലെ ഇപ്പോൾ മമിത അഭിനയിക്കുകയാണെന്നും തമാശയെന്നോണം സൂര്യ പറയുന്നു. മമിത ക്യാമറയ്ക്ക് മുന്നിൽ ഒരു ഡൈനാമിറ്റ് ആണെന്നാണ് രാധിക ശരത്കുമാറിൻ്റെ കമൻ്റ്

Vishwanath and Sons: ‘സൂര്യ സാറിൻ്റെ ആ ഹിറ്റ് സിനിമ കാണുമ്പോൾ എൻ്റെ പ്രായം…’; ചിരി പടർത്തി മമിതയുടെ മറുപടി
വിശ്വനാഥ് ആൻഡ് സൺസ്Image Credit source: Facebook Mamitha Baiju
Sumeesh T Unneen
Sumeesh T Unneen | Published: 11 Aug 2026 | 09:24 PM

തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്ക്കൊപ്പമുള്ള ജനനായകൻ തീയറ്ററുകളിൽ എത്തിയതിന് പിന്നാലെ മമിത ബൈജു അടുത്ത ഒരു ബിഗ് റിലീസിന് തയ്യാറെടുക്കുകയാണ്. തമിഴ് സൂപ്പർ താരം സൂര്യയെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്ത വിശ്വനാഥ് അൻഡ് സൺസ് എന്ന സിനിമ ആഗസ്റ്റ് 14ന് തീയറ്ററുകളിൽ എത്തും. സിനിമയുടെ വിഷേഷങ്ങളുമായി അഭിമുഖങ്ങളിൽ സൂര്യയോടൊപ്പം മമിതയും പങ്കെടുക്കുന്നുണ്ട്. അത്തരം ഒരു അഭിമുഖത്തിൽ മമിത നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.

ആദ്യം കണ്ട സൂര്യ സിനിമ ഏതാണ് എന്നായിരുന്നു അവതാരകയുടെ ചോദ്യം മമിത ഉത്തരം നൽകിയതോടെ ഏത് ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത് എന്ന് സൂര്യ ചോദിച്ചു. മമിത നിഷ്ലളങ്കമായി പറഞ്ഞ മറുപടിയാണ് ചിരിപടർത്തിയത്. സില്ലിനു ഒരു കാതലാണ് താൻ ആദ്യമായി കണ്ട സൂര്യ സിനിമ എന്നതായിരുന്നു മമിതയുടെ മറുപടി. താനും സഹോദരനും ആ സിനിമ നിരവധി തവണ കണ്ടിട്ടുണ്ട് എന്നും മമിത പറയുന്നു. അപ്പോഴാണ് സൂര്യയുടെ ചോദ്യം എത്തിയത്. താൻ അഞ്ചാം ക്ലാസിലോ ആറാം ക്ലാസിലോ പഠിക്കുമ്പോഴാണ് ആ സിനിമ കാണുന്നത് എന്ന് പറഞ്ഞതോടെ സൂര്യ അടക്കം എല്ലാവരും ചിരിച്ചുപോയി.

Also Read: Mohanlal-Vinayan Movie : ‘ലാലുമായി രണ്ട് കഥ ഡിസ്കസ് ചെയ്തു’; മോഹൻലാൽ-വിനയൻ ചിത്രം ഉടൻ?

അഭിനയത്തിലേക്ക് എത്തുന്നതിന് മുൻപ് തന്നെ സിനിമയുടെ ഭാഗമായിട്ടുണ്ട് എന്ന് മമിത അഭിമുഖത്തിൽ പറയുന്നുണ്ട്. പാവാട എന്ന സിനിമയിലായിരുന്നു അത്. തൻ്റെ വീടിനടുത്താണ് ഷൂട്ടിംഗ് നടന്നിരുന്നത്. അവർക്ക് ഷൂട്ടിന് കുറച്ച് കുട്ടികളെ ആവശ്യാമായിരുന്നു. താനും അവിടേക്ക് പോയി. ആ സിനിമയിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി താനും ഭാഗമായി. അന്നത്തെ ചിത്രീകരണം താൻ ഇപ്പോഴും നന്നായി ഓർക്കുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്. അന്ന് സിനിമയെ കുറിച്ച് ഒന്നും അറിയില്ലെങ്കിലും വലിയ കൗതുകം തോന്നിയിരുന്നു എന്ന് മമിത പറയുന്നു.

സൂര്യയെ അദ്യമായി സെറ്റിൽ കണ്ടപ്പോൾ താൻ നെർവസായിരുന്നു എന്നും താരം പറയുന്നു. എന്നാൽ മമിത ഇതെല്ലാം വെറുതെ പറയുന്നതാണെന്നും അങ്ങനെ ഒരു ഭയവും മമിതക്ക് ഉണ്ടായിരുന്നില്ല എന്നും സൂര്യ ഇടപെട്ട് പറയുന്നുണ്ട്. പേടിയുള്ളതുപോലെ ഇപ്പോൾ മമിത അഭിനയിക്കുകയാണെന്നും തമാശയെന്നോണം സൂര്യ പറയുന്നു. മമിത ക്യാമറയ്ക്ക് മുന്നിൽ ഒരു ഡൈനാമിറ്റ് ആണെന്നാണ് രാധിക ശരത്കുമാറിൻ്റെ കമൻ്റ്. എന്നാൽ ഈ സിനിമയിലെ തൻ്റെ കഥാപാത്രം വളരെ ആക്ടിവാണെന്നും അതിനാൽ ഭയം താൻ അധികാം താൻ പുറത്തു കാണിച്ചിരുന്നില്ല എന്നും മമിത പറയുന്നു. സിനിമയുടെ നീർമ്മാതാക്കളായ സിത്താര എൻ്റർടെയിൻമെൻ്റ്സ് പുറത്തുവിട്ട വീഡിയോയിലാണ് താരങ്ങൾ മനസ്സ് തുറന്നത്.

English Summary

Ahead of the release of Vishwanath and Sons, a fun interview featuring Mamita Baiju and Suriya is going viral. Mamita left Suriya in splits when she revealed she watched his film Sillunu Oru Kaadhal in 5th grade. Co-stars Suriya and Radhika praised her energetic performance and confidence on set.

Follow Us